web analytics

ജമ്മു-കശ്മീരിൽ വെടിനിർത്തൽ കരാർ ലംഘിച്ച് പാകിസ്ഥാൻ സൈന്യം; നിമിഷങ്ങൾക്കകം ശക്തമായി തിരിച്ചടിച്ച് ഇന്ത്യ

ശ്രീന​ഗർ: ജമ്മു-കശ്മീരിൽ വെടിനിർത്തൽ കരാർ ലംഘിച്ച് പാകിസ്ഥാൻ സൈന്യം. ജമ്മു-കശ്മീരിലെ പൂഞ്ച് ജില്ലയിൽ നിയന്ത്രണരേഖയിൽ (എൽ.ഒ.സി.) ഇന്ത്യൻ പോസ്റ്റുകൾക്കുനേരേ ഇന്നലെ പാക് സൈന്യം വെടിയുതിർക്കുകയായിരുന്നു.

പ്രകോപനം ഇല്ലാതെയായിരുന്നു പാക് സൈന്യത്തിന്റെ വെടിവെയ്പ്. പിന്നാലെ ഇന്ത്യൻ സൈന്യം അതിശക്തമായി തിരിച്ചടിച്ചു.

ഇന്ത്യൻ സേനയുടെ പ്രത്യാക്രണത്തിൽ പാക് സൈന്യത്തിന് കനത്ത നാശനഷ്ടങ്ങളുണ്ടായി എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.

അഖ്നൂർ സെക്ടറിൽ നിയന്ത്രണരേഖയ്ക്ക് സമീപം പാക്കിസ്ഥാൻ ഭീകരർ നടത്തിയ സ്‌ഫോടനത്തിൽ ഒരു ക്യാപ്റ്റൻ ഉൾപ്പെടെ രണ്ട് ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ടിരുന്നു.

ഇതിന് തൊട്ടുപിന്നാലെയാണ് കൃഷ്ണഘാട്ടി സെക്ടറിൽ പാകിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ചത്.

2021 ഫെബ്രുവരി 25-ന് ഇന്ത്യയും പാകിസ്ഥാനും വെടിനിർത്തൽ കരാർ പുതുക്കിയിരുന്നു. അതിന് ശേഷം നിയന്ത്രണരേഖയിൽ വെടിനിർത്തൽ ലംഘനം നടക്കുന്നത് വളരെ അപൂർവമാണ്.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img