web analytics

പാൽ മിഠായിയെന്ന് കരുതി; പടക്കം വായിലിട്ടു കടിച്ച യുവതിക്ക് പരിക്ക്

തെക്കുപടിഞ്ഞാറൻ ചൈനയിൽ നിന്നുള്ള യുവതിയാണ് മിഠായി ആണെന്ന് കരുതി പടക്കം വായിലിട്ടു കടിച്ചത്. ചൈനയിൽ സാധാരണയായി കിട്ടാറുള്ള പാൽ മിഠായി ആണെന്ന് തെറ്റിദ്ധരിച്ചാണ് പടക്കം വായിലിട്ട് കടിച്ചത്. എന്നാൽ പടക്കം പൊട്ടിത്തെറിച്ച് ഇവരുടെ വായ്ക്ക് ഗുരുതരമായ പരിക്കേറ്റു. അപകട വിവരം പുറത്തുവന്നതോടെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ പടക്കത്തിന്റെ പാക്കേജിങ് നടത്തിയ നിർമ്മാതാക്കൾക്കെതിരെ നടപടിയെടുക്കണമെന്ന ആവശ്യം ശക്തമാവുകയാണ്.

സിചുവാൻ പ്രവിശ്യയിലെ ചെങ്‌ഡുവിൽ നിന്നുള്ള വു എന്ന സ്ത്രീയാണ് തൻ്റെ അനുഭവം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. ചൈനയിൽ ഷുവാങ് പാവോ എന്നറിയപ്പെടുന്ന ഒരു പ്രത്യേക തരം പടക്കത്തിൻ്റെ പാക്കേജിംഗ് പാൽ മിഠായികളുടേതുമായി വളരെയധികം സാമ്യമുള്ളതാണെന്ന് ഈ ദാരുണ സംഭാവത്തോടെയാണ് പുറത്തുവരുന്നത്. പടക്കത്തിന്റെ കവർ കണ്ടപ്പോൾ മിഠായിയാണെന്ന് തെറ്റിദ്ധരിച്ചാണ് താൻ വായിലിട്ടത് എന്നാണ് യുവതി പറയുന്നത്.

നിലത്തെറിഞ്ഞു പൊട്ടിക്കുന്ന ചെറുപടക്കങ്ങളാണ് ഷുവാങ് പാവോ. യുവതി ഇത് വായിലിട്ടു കടിച്ചതും അത് പൊട്ടിത്തെറിക്കുകയായിരുന്നു. ചൈനയിൽ വിവാഹങ്ങൾ, പാർട്ടികൾ, കുടുംബ സം​ഗമങ്ങൾ എന്നിവ പോലുള്ള അവസരങ്ങളിലും, പ്രത്യേകിച്ച് ചാന്ദ്ര പുതുവർഷത്തിലും ആളുകൾ ധാരാളമായി വാങ്ങിക്കുന്ന ഒരു പടക്കം കൂടിയാണ് ഇത്.

തൻ്റെ സഹോദരനാണ് സ്നാക്ക് പാക്കറ്റിനോടൊപ്പം പടക്കവും വീട്ടിലേക്ക് കൊണ്ടുവന്നത് എന്നാണ് വു പറയുന്നത്. ആ സമയം താൻ മുറിയിലെ ലൈറ്റ് ഓഫ് ചെയ്ത് സിനിമ കണ്ടുകൊണ്ടിരിക്കുകയായിരുന്നു. ഇരുട്ടിൽ സ്നാക്ക് പാക്കറ്റിനൊപ്പം കണ്ട പടക്കം മിഠായി ആണെന്ന് തെറ്റിദ്ധരിച്ച് വായിലിടുകയായിരുന്നു എന്നുമാണ് ഇവർ പറയുന്നത്.

സംഭവം സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവന്നതോടെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലുള്ള കവർ പടക്ക കമ്പനികൾ മേലിൽ ഉപയോഗിക്കരുതെന്നും പ്രസ്തുത സംഭവത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കണമെന്നും നിരവധിപേർ ആവശ്യപ്പെട്ടു. എന്നാൽ, ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക വിശദീകരണങ്ങൾ ഒന്നും തന്നെ ഇതുവരെ ലഭിച്ചിട്ടില്ല.

spot_imgspot_img
spot_imgspot_img

Latest news

ഹോക്കി കളിക്കാൻ പോയി ‘പാത്രം കഴുകി’ പണ്ടാരമടങ്ങി; പാകിസ്ഥാൻ ടീം ഓസ്‌ട്രേലിയയിൽ പെരുവഴിയിൽ!

ഹോക്കി കളിക്കാൻ പോയി 'പാത്രം കഴുകി' പണ്ടാരമടങ്ങി; പാകിസ്ഥാൻ ടീം ഓസ്‌ട്രേലിയയിൽ...

വീട്ടുകാരെ പൂട്ടിയിട്ട് നൈറ്റ് ഡ്രൈവ്; 14-കാരൻ ഓടിച്ച കാർ കുഴിയിലേക്ക് മറിഞ്ഞു, സംഭവം കരമനയിൽ

വീട്ടുകാരെ പൂട്ടിയിട്ട് നൈറ്റ് ഡ്രൈവ്; 14-കാരൻ ഓടിച്ച കാർ കുഴിയിലേക്ക് മറിഞ്ഞു,...

തിങ്കളാഴ്ച വരെ മഴ തുടരാൻ സാധ്യത; നാളെ അഞ്ച് ജില്ലകളിൽ യെല്ലോ

തിങ്കളാഴ്ച വരെ മഴ തുടരാൻ സാധ്യത; നാളെ അഞ്ച് ജില്ലകളിൽ യെല്ലോ സംസ്ഥാനത്ത്...

ശബരിമല സ്വർണക്കൊള്ള കേസ്: അന്തിമ റിപ്പോർട്ട് മാർച്ച് 31-നകം സമർപ്പിക്കും; സാമ്പിളുകൾ ജംഷഡ്പൂരിൽ പരിശോധനയ്ക്ക്

ശബരിമല സ്വർണക്കൊള്ള കേസ്: അന്തിമ റിപ്പോർട്ട് മാർച്ച് 31-നകം സമർപ്പിക്കും; സാമ്പിളുകൾ...

ജവാന് പിന്നാലെ കിസാൻ വരുമെന്ന് പ്രതീക്ഷിച്ചിരുന്നവർക്ക് തിരിച്ചടി; പുതിയ മദ്യത്തിന്റെ പേര് പുറത്ത്

ജവാന് പിന്നാലെ കിസാൻ വരുമെന്ന് പ്രതീക്ഷിച്ചിരുന്നവർക്ക് തിരിച്ചടി; പുതിയ മദ്യത്തിന്റെ പേര്...

Other news

യുകെയിൽ മലയാളി വിദ്യാർത്ഥി താമസസ്ഥലത്ത് മരിച്ച നിലയിൽ

യുകെയിൽ മലയാളി വിദ്യാർത്ഥി താമസസ്ഥലത്ത് മരിച്ച നിലയിൽഉപരിപഠനത്തിനായി ലണ്ടനിലെത്തിയ കൊല്ലം സ്വദേശിയായ...

ഇടുക്കിയിൽ ഒരു പ്രദേശമാകെ പടർന്നുപിടിച്ച് വയറിളക്ക രോഗങ്ങൾ; ജാഗ്രതയുമായി ആരോഗ്യ വകുപ്പ്

ഇടുക്കിയിൽ ഒരു പ്രദേശമാകെ പടർന്നുപിടിച്ച് വയറിളക്ക രോഗങ്ങൾഇടുക്കി കുമളിക്ക് സമീപം ചക്കുപള്ളം...

അഞ്ചു ജില്ലകളിൽ യെല്ലോ അലർട്ട്! മീൻപിടുത്തക്കാർക്ക് കടലിൽ ‘നോ എൻട്രി’!

അഞ്ചു ജില്ലകളിൽ യെല്ലോ അലർട്ട്! മീൻപിടുത്തക്കാർക്ക് കടലിൽ 'നോ എൻട്രി'! സംസ്ഥാനത്ത് ഇന്നും...

58 മിനിറ്റിലധികം നീണ്ടുനിൽക്കുന്ന ചുവന്ന വിസ്മയം, നഗ്നനേത്രങ്ങൾ കൊണ്ട് സുരക്ഷിതമായി കാണാൻ കഴിയുന്ന ഈ അപൂർവ്വ നിമിഷം മിസ്സ് ചെയ്യരുത്!

58 മിനിറ്റിലധികം നീണ്ടുനിൽക്കുന്ന ചുവന്ന വിസ്മയം, നഗ്നനേത്രങ്ങൾ കൊണ്ട് സുരക്ഷിതമായി കാണാൻ...

100 കോടി അടിച്ചാൽ 100 കോടിയും നിർമ്മാതാവിനുള്ളതാണോ? മലയാള സിനിമയുടെ വരുമാനക്കണക്കുകളിലെ ‘ട്വിസ്റ്റ്’ വെളിപ്പെടുത്തി വിജയ് ബാബു

100 കോടി അടിച്ചാൽ 100 കോടിയും നിർമ്മാതാവിനുള്ളതാണോ? മലയാള സിനിമയുടെ വരുമാനക്കണക്കുകളിലെ...

Related Articles

Popular Categories

spot_imgspot_img