കശ്മീർ: ജമ്മു കശ്മീരിലെ നിയന്ത്രണരേഖയ്ക്ക് സമീപം സ്ഫോടനം. രണ്ടു ജവാന്മാർ വീരമൃത്യു വരിച്ചു. മൂന്നുപേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
അഖ്നൂർ മേഖലയ്ക്കു സമീപം പട്രോളിങ് നടത്തുമ്പോഴാണ് സ്ഫോടനമുണ്ടായത്. ഭീകരർ സ്ഥാപിച്ച സ്ഫോടക വസ്തുക്കൾ പൊട്ടിത്തെറിക്കുകയായിരുന്നു.
ദിവസങ്ങൾക്ക് മുൻപ് ഛത്തീസ് ഗഡില്‍ നടന്ന ഏറ്റുമുട്ടലിൽ 31 നക്‌സലുകളെ സുരക്ഷാ സേന വധിച്ചിരുന്നു. ഛത്തീസ്ഗഡിലെ ബിജാപൂര്‍ ജില്ലയിലാണ് ഏറ്റുമുട്ടൽ നടന്നത്. ഏറ്റുമുട്ടലില്‍ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ വീരമൃത്യു വരിക്കുകയും രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.