web analytics

യു.കെയിലെത്തി ജീവിതം കരുപ്പിടിപ്പിക്കാനൊരുങ്ങവെ അപ്രതീക്ഷിതമായി മരണത്തിനു കീഴടങ്ങി; ലിബിന്‍. എം. ലിജോയുടെ പൊതുദര്‍ശനം: തത്സമയം വീഡിയോ കാണാം

മൂന്ന് വർഷം മുൻപ് വിദ്യാർഥി വീസയിൽ യുകെയിലെത്തി ജീവിതം കരുപ്പിടിപ്പിക്കാനൊരുങ്ങവെ മരണത്തിനു കീഴടങ്ങിയ ലിബിന്‍ എം ലിജോയുടെ പൊതുദര്‍ശനം ഇന്ന് നടക്കും.

ഇന്ന് ഉച്ചയ്ക്ക് രണ്ടു മണി മുതല്‍ നാലു മണി വരെ ബോസ്റ്റണിലെ സെന്റ് ആന്റണീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് കോണ്‍ഗ്രിഗേഷനിലാണ് പൊതുദര്‍ശനം നടക്കുക. തുടര്‍ന്ന് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകുന്ന മുറയ്ക്ക് നാട്ടിലേക്ക് കൊണ്ടുപോകും.

ദേവാലയത്തിന്റെ വിലാസം

Zion Methodist Church Boston, PE21 8HD, UK

മൂന്ന് വർഷം മുൻപ് വിദ്യാർഥി വീസയിൽ യുകെയിലെത്തിയതായിരുന്നു പാലക്കാട്‌ ആലത്തൂർ സ്വദേശി ലിബിൻ എം. ലിജോ (27). നാട്ടിൽ നിന്ന് ബിസിനസ് ആൻഡ് മാനേജ്മെന്‍റ് പഠനത്തിനായി എത്തിയതായിരുന്നു ലിബിൻ. പാലക്കാട് ആലത്തൂര്‍ സ്വദേശിയാണ്.

പനിയെ തുടർന്ന് ചികിത്സയിലായിരുന്നു. നോട്ടിങ്ങ്ഹാം ക്വീൻസ് ഹോസ്പിറ്റലിൽ ചികിത്സയിൽ തുടരവെയാണ് അന്ത്യം. അപൂര്‍വ രോഗബാധയാണ് ലിബിന്റെ ജീവന്‍ എടുത്തത് എന്നാണ് വിവരം.

സ്റ്റുഡന്റ് വിസയില്‍ രണ്ടു വര്‍ഷം മുന്‍പേ എത്തിയ ലിബിന്‍ അടുത്തിടെയാണ് കെയര്‍ ഹോമില്‍ വര്‍ക്ക് പെര്‍മിറ്റ് സ്വന്തമാക്കി ജോലിക്ക് കയറിയത്.

ബോസ്റ്റണിൽ സെന്‍റ് ആന്‍റണീസ് ഇന്ത്യൻ ഓർത്തഡോക്സ് കോൺഗ്രിഗേഷൻ ഇടവകാംഗമായിരുന്നു. പാലക്കാട് ജില്ലയിലെ ആലത്തൂർ ഇരട്ടക്കുളം മണ്ടുമ്പാൽ ഹൗസിൽ ലിജോ എം. ജോയിയാണ് പിതാവ്. ബെനി ലിജോയാണ് മാതാവ്.

നാട്ടിൽ തേനിടുക്ക് മാർ ഗ്രിഗോറിയോസ് ഓർത്തഡോക്സ് പള്ളിയിലെ അംഗങ്ങളാണ് ലിബിന്‍റെ കുടുംബം.

spot_imgspot_img
spot_imgspot_img

Latest news

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു; യുവാവിന് പരിക്ക്; അതീവ ജാഗ്രതാ നിർദ്ദേശം

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു പഞ്ചാബിലെ പ്രമുഖ നഗരങ്ങളായ...

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ; മൗനം തുടര്‍ന്ന് മുൻ മുഖ്യമന്ത്രി

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ...

നടൻ സന്തോഷ് നായർ വാഹനാപകടത്തിൽ മരിച്ചു; ഏനാത്ത് വെച്ച് കാർ ലോറിയുമായി കൂട്ടിയിടിച്ചു; ഭാര്യയ്ക്ക് പരുക്ക്

നടൻ സന്തോഷ് നായർ വാഹനാപകടത്തിൽ മരിച്ചു; ഏനാത്ത് വെച്ച് കാർ ലോറിയുമായി...

Other news

തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനിൽ എസ്‌കലേറ്റർ പിന്നോട്ട് കറങ്ങി അപകടം; യാത്രക്കാർക്ക് പരിക്ക്; സംഭവം വഞ്ചിനാട് എക്സ്പ്രസ് എത്തിയപ്പോൾ

തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനിൽ എസ്‌കലേറ്റർ പിന്നോട്ട് കറങ്ങി അപകടം തിരുവനന്തപുരം സെൻട്രൽ...

സുനിത കൊലക്കേസ്: പ്രതി ദീപക് കൃഷ്ണൻ കന്യാകുമാരിയിൽ പിടിയിൽ

സുനിത കൊലക്കേസ്: പ്രതി ദീപക് കൃഷ്ണൻ കന്യാകുമാരിയിൽ പിടിയിൽതൃശൂർ∙ വാടാനപ്പിള്ളി സ്വദേശി...

റെയിൽവേ ഗേറ്റ് അടയ്ക്കുമ്പോൾ വാഹനം കയറ്റിയാൽ പണികിട്ടും; ഇനി കാത്തിരിക്കുന്നത് കടുത്ത ശിക്ഷ

റെയിൽവേ ഗേറ്റ് അടയ്ക്കുമ്പോൾ വാഹനം കയറ്റിയാൽ കടുത്ത ശിക്ഷ റെയിൽവേ ലവൽ ക്രോസുകളിൽ...

Related Articles

Popular Categories

spot_imgspot_img