web analytics

കോട്ടയത്ത് 12 വയസുകാരനെ കാണാനില്ലെന്ന് പരാതി; വിദേശത്തുള്ള പിതാവിന് വാട്‌സ്ആപ്പിൽ ‘ഗുഡ് ബൈ’ സന്ദേശം

കുറിച്ചി: കോട്ടയം കുറിച്ചിയിൽ പന്ത്രണ്ട് വയസുകാരനെ കാണാനില്ലെന്ന് പരാതി. ചാമക്കുളം ശശിഭവനിൽ സനുവിന്റെയും ശരണ്യയുടെയും മകൻ അദ്വൈദിനെയാണ് കാണാതായത്. ഇന്ന് രാവിലെ ആറ് മണിയോടെ ട്യൂഷനായി കുട്ടി വീട്ടിൽ നിന്ന് ഇറങ്ങിയിരുന്നു. എന്നാൽ ട്യൂഷൻ സെന്ററിൽ കുട്ടി എത്തിയിരുന്നില്ല. ട്യൂഷൻ സെന്ററിലുള്ളവർ അറിയിച്ചതിനെ തുടർന്ന് മാതാവ് ചിങ്ങവനം പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.

പൊലീസ് നടത്തിയ അന്വേഷണത്തിൽ കുട്ടി വിദേശത്തുള്ള പിതാവിന് വാട്‌സ്ആപ്പിൽ ഗുഡ് ബൈ എന്ന് മെസേജ് അയച്ചതായി കണ്ടെത്തി. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്ന് അദ്വൈദ് കൃഷ്ണപുരം ഭാഗത്തേയ്ക്ക് പോയതായി കണ്ടെത്തിയിട്ടുണ്ട്. ആനപ്രേമിയായ കുട്ടി കൃഷ്ണപുരം ക്ഷേത്രത്തിൽ ഉത്സവം നടക്കുന്ന സാഹചര്യത്തിൽ അതിൽ പങ്കെടുക്കാൻ പോയതാണോ എന്ന് പൊലീസ് സംശയിക്കുന്നുണ്ട്. ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ കൃഷ്ണപുരം ഭാഗത്തും പൊലീസ് അന്വേഷണം നടത്തിവരികയാണ്.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img