കെഎസ്ആര്‍ടിസിയിൽ പാഴ്‌സല്‍ സര്‍വീസിന് ഇനി മുതൽ അധിക ചാർജ് നൽകണം; പുതിയ നിരക്ക് ഇങ്ങനെ

കോഴിക്കോട്: കെഎസ്ആര്‍ടിസി ബസിൽ കൊറിയര്‍, പാഴ്‌സല്‍ സര്‍വീസ് ചാര്‍ജ് വർധിപ്പിച്ചു. ഇന്ന് മുതല്‍ പുതുക്കിയ ചാര്‍ജ് ഈടാക്കുമെന്ന് കെഎസ്ആര്‍ടിസി ഉത്തരവില്‍ അറിയിച്ചു. പാഴ്‌സലിന്റെ ഭാരത്തിന്റെ അനുപാതംകൂട്ടിയാണ് ചാര്‍ജ് വർധിപ്പിച്ചിരിക്കുന്നത്.(Courier and parcel service charges have been increased in KSRTC)

പുതുക്കിയ നിരക്ക് ഇങ്ങനെ

ഒന്നു മുതല്‍ അഞ്ചു വരെ കിലോ (200 കിലോമീറ്ററിന്) 110 രൂപ. 5-15 കിലോ 132 രൂപ, 15-30 കിലോ 158 രൂപ, 30-45 കിലോ 258 രൂപ, 45-60 കിലോ 309 രൂപ, 60 -75 കിലോ 390 രൂപ, 75 -90 കിലോ 468 രൂപ, 90-105 കിലോ 516 രൂപ എന്നിങ്ങനെയാണ് പുതുക്കിയ ചാര്‍ജ്. കിലോമീറ്റര്‍ ദൂരം കൂടുന്നതിന് അനുസരിച്ച് ചാര്‍ജ് ആനുപാതികമായി വർധിക്കുന്നതാണ്.

നേരത്തേ 30 കിലോ വ്യത്യാസത്തിലായിരുന്നു സ്‌കെയില്‍ നിശ്ചയിച്ചിരുന്നത്. ഒന്നു മുതല്‍ 30 വരെ കിലോ അയക്കുന്നതിന് 110 രൂപയായിരുന്നു ഇടാക്കിയിരുന്നത്. എന്നാൽ ഇപ്പോള്‍ 1 മുതല്‍ 2 കിലോ, 5 മുതല്‍ 15, 15 മുതല്‍ 30 എന്നിങ്ങനെ മൂന്ന് സ്‌കെയിലാക്കി തിരിച്ചു.

90 കിലോക്ക് മുകളിലുള്ള സാധനം 200 കിലോമീറ്റര്‍ ദൂരപരിധിയില്‍ അയക്കാന്‍ നേരത്തേ 430 രൂപയായിരുന്നു. എന്നാൽ പുതുക്കിനിശ്ചയിച്ച നിരക്ക് പ്രകാരം 516 രൂപ നൽകണം. കുറഞ്ഞ ചാര്‍ജ് ഈടാക്കിയിരുന്ന കൊറിയര്‍ സര്‍വീസ് വഴി കെഎസ്ആര്‍ടിസിക്ക് മികച്ച വരുമാനം ലഭിച്ചിരുന്നു.

spot_imgspot_img
spot_imgspot_img

Latest news

കോമ്പസ് കൊണ്ട് മുറിവേല്‍പ്പിച്ചു, സ്വകാര്യഭാഗത്ത് ഡമ്പല്‍ തൂക്കി; കോട്ടയം ഗാന്ധിനഗർ സ്കൂൾ ഓഫ് നേഴ്സിങ്ങിൽ റാഗിങ്; 5പേർ കസ്റ്റഡിയിൽ

കോട്ടയം: റാഗിങ് പരാതിയെ തുടർന്ന് അഞ്ചുവിദ്യാർത്ഥികൾ കസ്റ്റഡിയിൽ. കോട്ടയം ഗാന്ധിനഗർ സ്കൂൾ...

കാട്ടാനയാക്രമണം; വയനാട്ടിൽ നാളെ ഹർത്താൽ

കല്‍പ്പറ്റ: കാട്ടാനയാക്രമണത്തില്‍ യുവാവ് മരിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് വയനാട്ടില്‍ ബുധനാഴ്ച ഹര്‍ത്താൽ...

തിരുവനന്തപുരത്ത് നിന്ന് തട്ടിക്കൊണ്ടുപോയ കുട്ടിയെ കണ്ടെത്തി; രണ്ടുപേർ പിടിയിൽ

തിരുവനന്തപുരം: മംഗലപുരത്ത് നിന്ന് തട്ടിക്കൊണ്ടുപോയ വിദ്യാര്‍ഥിയെ കണ്ടെത്തി. കീഴാറ്റിങ്ങലിൽ റബർ തോട്ടത്തിൽ...

തൊണ്ടയില്‍ അടപ്പു കുടുങ്ങി കുഞ്ഞിന്റെ മരണം; പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്

കോഴിക്കോട്: തൊണ്ടയില്‍ കുപ്പിയുടെ അടപ്പു കുടുങ്ങി 8 മാസം പ്രായമുള്ള കുഞ്ഞുമരിച്ച...

തിരുവനന്തപുരത്ത് പത്താം ക്ലാസുകാരനെ തട്ടി കൊണ്ടു പോയതായി പരാതി

തിരുവനന്തപുരം: പത്താം ക്ലാസുകാരനെ തട്ടി കൊണ്ടു പോയതായി പരാതി. തിരുവനന്തപുരം മംഗലപുരത്ത്...

Other news

Related Articles

Popular Categories

spot_imgspot_img