web analytics

കൊട്ടാരക്കരയിൽ കോൺഗ്രസിന് പ്രഹരം; യുഡിഎഫ് മുൻ സ്ഥാനാർത്ഥി ആർ. രശ്മി ബിജെപിയിൽ ചേർന്നു

കൊട്ടാരക്കരയിൽ കോൺഗ്രസിന് പ്രഹരം; യുഡിഎഫ് മുൻ സ്ഥാനാർത്ഥി ആർ. രശ്മി ബിജെപിയിൽ ചേർന്നു

തിരുവനന്തപുരം: മഹിളാ കോൺഗ്രസ് നേതാവും 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കൊട്ടാരക്കര മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർഥിയുമായിരുന്ന ആർ. രശ്മി ബിജെപിയിൽ ചേർന്നു.

മാരാർജി ഭവനിൽ നടന്ന ചടങ്ങിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിൽ നിന്നാണ് അവർ അംഗത്വം സ്വീകരിച്ചത്.

സിപിഎം വിട്ട് കോൺഗ്രസിലെത്തിയ ആയിഷ പോറ്റിയെ കൊട്ടാരക്കരയിൽ സ്ഥാനാർഥിയാക്കുന്നതിനെതിരെ ഉണ്ടായ അസന്തോഷമാണ് രശ്മിയുടെ പാർട്ടി വിടലിന് കാരണമെന്നാണ് സൂചന.

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ മത്സരിച്ച രശ്മി ഇത്തവണയും സീറ്റ് പ്രതീക്ഷിച്ചിരുന്നു. എന്നാൽ അപ്രതീക്ഷിതമായി ആയിഷ പോറ്റി കോൺഗ്രസിൽ ചേർന്നതോടെ രശ്മി പാർട്ടി നേതൃത്വത്തിന് മുന്നിൽ ചില നിബന്ധനകൾ മുന്നോട്ടുവെച്ചിരുന്നു.

കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഉണ്ടായ സാമ്പത്തിക ബാധ്യത പാർട്ടി ഏറ്റെടുക്കണമെന്നും യുഡിഎഫ് അധികാരത്തിലെത്തുകയാണെങ്കിൽ ബോർഡ് അല്ലെങ്കിൽ കോർപ്പറേഷൻ പദവികളിൽ ഏതെങ്കിലും നൽകണമെന്നും അവർ ആവശ്യപ്പെട്ടതായി റിപ്പോർട്ടുണ്ട്.

ഈ ആവശ്യങ്ങൾ അംഗീകരിക്കാതിരുന്നതോടെ രശ്മി കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നതാണെന്നാണ് വിവരം.

ജില്ലാ പഞ്ചായത്ത് അംഗമായിരുന്ന രശ്മി 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കെ.എൻ. ബാലഗോപാലിനെതിരെ യുഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ചിരുന്നു.

English Summary:

Former Mahila Congress leader and 2021 UDF candidate from Kottarakkara, R. Rashmi, has joined the BJP. Reports suggest she left Congress after disagreements over candidate selection and unmet demands related to election expenses and positions.

r-rashmi-joins-bjp

R Rashmi, BJP Kerala, Congress Kerala, Kottarakkara, Kerala Politics, Rajeev Chandrasekhar, Party Switch

spot_imgspot_img
spot_imgspot_img

Latest news

ആഭ്യന്തരമോ ധനകാര്യമോ?വകുപ്പിനെച്ചൊല്ലി തർക്കം; ചെന്നിത്തല മന്ത്രിസഭയിലേക്ക് ഉണ്ടാകുമോ? യുഡിഎഫ് മന്ത്രിമാരുടെ അന്തിമ പട്ടിക ഇന്ന്; ആരൊക്കെ പുറത്താകും?സൂചനകൾ ഇങ്ങനെ: 

ആഭ്യന്തരമോ ധനകാര്യമോ?വകുപ്പിനെച്ചൊല്ലി തർക്കം; ചെന്നിത്തല മന്ത്രിസഭയിലേക്ക് ഉണ്ടാകുമോ? യുഡിഎഫ് മന്ത്രിമാരുടെ അന്തിമ...

പെട്രോളും ഡീസലും ലിറ്ററിന് മൂന്ന് രൂപ കൂട്ടി; സംസ്ഥാനത്ത് വിലക്കയറ്റ ഭീതി; സി.എൻ.ജി വിലയും വർദ്ധിപ്പിച്ചു

പെട്രോളും ഡീസലും ലിറ്ററിന് മൂന്ന് രൂപ കൂട്ടി; സംസ്ഥാനത്ത് വിലക്കയറ്റ ഭീതി; സി.എൻ.ജി...

കുടയെടുക്കാൻ റെഡിയായിക്കോളൂ; ഇത്തവണ കാലവർഷം നേരത്തെയെത്തും! തീയതി അറിയാം… 

കുടയെടുക്കാൻ റെഡിയായിക്കോളൂ; ഇത്തവണ കാലവർഷം നേരത്തെയെത്തും! തീയതി അറിയാം...  തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽമഴ...

അനിശ്ചിതത്വങ്ങൾക്ക് വിരാമം; വി.ഡി. സതീശൻ കേരളത്തിന്റെ പുതിയ മുഖ്യമന്ത്രി; 11 ദിവസത്തെ സസ്പെൻസിന് അന്ത്യം

വി.ഡി. സതീശൻ കേരളത്തിന്റെ പുതിയ മുഖ്യമന്ത്രി ദിവസങ്ങൾ നീണ്ട ചർച്ചകൾക്കും...

പൈലറ്റും എസ്കോർട്ടും വേണ്ടെന്ന് സതീശനും ചെന്നിത്തലയും; പൊലീസിനെ തിരിച്ചയച്ചു; രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു

രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കൾക്ക് സുരക്ഷാ ഭീഷണിയുടെ പേരിൽ...

Other news

മന്ത്രിസ്ഥാനം തന്നാലും ഇല്ലെങ്കിലും! കന്റോൺമെന്റ് ഹൗസിൽ വി.ഡി സതീശനെ കണ്ടതിന് പിന്നാലെ ചാണ്ടി ഉമ്മന്റെ പ്രതികരണം

മന്ത്രിസ്ഥാനം തന്നാലും ഇല്ലെങ്കിലും! കന്റോൺമെന്റ് ഹൗസിൽ വി.ഡി സതീശനെ കണ്ടതിന് പിന്നാലെ ചാണ്ടി...

അടിയന്തിര അറിയിപ്പ്: മഴ മുന്നറിയിപ്പിൽ മാറ്റം; ഇന്ന് 7-ന് പകരം 9 ജില്ലകളിൽ ജാഗ്രതാനിർദേശം

അടിയന്തിര അറിയിപ്പ്: മഴ മുന്നറിയിപ്പിൽ മാറ്റം; ഇന്ന് 7-ന് പകരം 9 ജില്ലകളിൽ...

ആഭ്യന്തരമോ ധനകാര്യമോ?വകുപ്പിനെച്ചൊല്ലി തർക്കം; ചെന്നിത്തല മന്ത്രിസഭയിലേക്ക് ഉണ്ടാകുമോ? യുഡിഎഫ് മന്ത്രിമാരുടെ അന്തിമ പട്ടിക ഇന്ന്; ആരൊക്കെ പുറത്താകും?സൂചനകൾ ഇങ്ങനെ: 

ആഭ്യന്തരമോ ധനകാര്യമോ?വകുപ്പിനെച്ചൊല്ലി തർക്കം; ചെന്നിത്തല മന്ത്രിസഭയിലേക്ക് ഉണ്ടാകുമോ? യുഡിഎഫ് മന്ത്രിമാരുടെ അന്തിമ...

3 വർഷത്തെ കാത്തിരിപ്പ്, ഒടുവിൽ കണ്ണീർ!  പ്രസവത്തിന് മാസങ്ങൾ ബാക്കി നിൽക്കെ സോനയ്ക്ക് വിട

3 വർഷത്തെ കാത്തിരിപ്പ്, ഒടുവിൽ കണ്ണീർ!  പ്രസവത്തിന് മാസങ്ങൾ ബാക്കി നിൽക്കെ...

​വിവാഹം കഴിച്ചാൽ സ്വത്ത് സഹോദരന്? ജർമ്മനിയിലുള്ള കത്രീനയ്ക്ക് അനുകൂലമായി കേരള ഹൈക്കോടതിയുടെ നിർണായക വിധി

​വിവാഹം കഴിച്ചാൽ സ്വത്ത് സഹോദരന്? ജർമ്മനിയിലുള്ള കത്രീനയ്ക്ക് അനുകൂലമായി കേരള ഹൈക്കോടതിയുടെ നിർണായക...

Related Articles

Popular Categories

spot_imgspot_img