ബന്ധുവായ പെണ്‍കുട്ടിയുമായുണ്ടായ തര്‍ക്കത്തിനിടെ മകളെ തള്ളിയിട്ടതാണ്… കൊച്ചിയിലെ ഫ്ലാറ്റില്‍ നിന്ന് വീണ് മരിച്ച മകളുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് പിതാവ്

കൊച്ചി: മൂന്ന് വര്‍ഷം മുമ്പ് കൊച്ചിയിലെ ഫ്ലാറ്റില്‍ നിന്ന് വീണ് മരിച്ച മകളുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് പിതാവ്. കൊച്ചി ശാന്തി തൊട്ടേക്കാട് എസ്റ്റേറ്റ് ഫ്ലാറ്റിലെ ഐറിന്‍ റോയിയുടെ മരണത്തിലാണ് പിതാവ് റോയ് ബന്ധുവിനെ സംശയിക്കുന്നത്.

പരാതിയെ തുടർന്ന് പൊലീസ് പുനരന്വേഷണം തുടങ്ങി. 2021 ഓഗസ്റ്റിലാണ് ചാലക്കുടി സ്വദേശി റോയിയുടെ മകള്‍ ഐറിന്‍ റോയി ഫ്ലാറ്റിലെ പത്താം നിലയിൽ നിന്ന് വീണ് മരിക്കുന്നത്.

18 വയസ്സുകാരിയായ ഐറിൻ ഫ്ലാറ്റിൽ നിന്ന് നിന്ന് തെന്നിവീണ് മരിച്ചെന്നായിരുന്നു പൊലീസിൻ്റെ നിഗമനം. എന്നാല്‍ ഇപ്പോൾ ഐറിന്‍റെ മരണത്തില്‍ ബന്ധുവായ പെൺകുട്ടിയുടെ പങ്ക് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പൊലീസില്‍ പരാതി നല്‍കിയിരിക്കുകയാണ് പിതാവ്.

ഫ്ലാറ്റിന്‍റെ പത്താം നിലയിലെ ടെറസില്‍ സഹോദരനൊപ്പം നടക്കുന്നതിനിടെ കാല്‍ വഴുതി വീണെന്നായിരുന്നു ആദ്യം പുറത്തു വന്ന വാർത്ത. എന്നാൽ തന്‍റെ ബന്ധുവായ പെണ്‍കുട്ടിയുമായുണ്ടായ തര്‍ക്കത്തിനിടെ മകളെ തള്ളിയിടുകയായിരുന്നുവെന്ന സംശയത്തിലാണ് റോയ് ഇപ്പോൾ.

ഐറിന്‍റെ മരണ ശേഷം ആരോപണവിധേയയായ പെണ്‍കുട്ടിയുടെ പെരുമാറ്റത്തില്‍ അസ്വാഭാവികത ഉണ്ടായിരുന്നുവെന്നും ഉയര്‍ന്ന ശമ്പളമുള്ള ജോലിയുണ്ടായിരുന്നിട്ടും പെണ്‍കുട്ടി വളരെ പെട്ടന്ന് വിദേശത്തേക്ക് പോയെന്നും റോയ് പറയുന്നു

കൊച്ചി കമ്മീഷണര്‍ക്കാണ് റോയ് പരാതി നല്‍കിയത്. ഇതേ തുടർന്ന് കൊച്ചി പൊലീസ് വിദേശത്തുള്ള ആരോപണ വിധേയയായ പെണ്‍കുട്ടിയുടെ മൊഴിയെടുത്തു.

എന്നാൽ വിദേശത്ത് നിന്നും പെണ്‍കുട്ടിയെ ഇതുവരെ വിളിച്ചു വരുത്തിയിട്ടില്ല. റോയി ഉന്നയിച്ച എല്ലാം ആരോപണങ്ങളും വിശദമായി അന്വേഷിച്ച് ഉടന്‍ കുറ്റപത്രം നല്‍കുമെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്”

spot_imgspot_img
spot_imgspot_img

Latest news

സിനിമ-സീരിയല്‍ നടന്‍ അജിത് വിജയന്‍ അന്തരിച്ചു

കൊച്ചി: പ്രശസ്ത സിനിമ, സീരിയല്‍ നടന്‍ തൃപ്പൂണിത്തുറ കണ്ണംകുളങ്ങര പനങ്കാവില്‍ അജിത്...

കേരളം ചുട്ടുപൊള്ളും; സംസ്ഥാനത്ത് നാളെയും ഉയർന്ന താപനില മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെയും (ഫെബ്രുവരി 10) ഉയർന്ന താപനില മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളിൽ...

മണിപ്പൂർ മുഖ്യമന്ത്രി ബിരേൻ സിങ് രാജിവെച്ചു

ന്യൂഡൽഹി: മണിപ്പൂർ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് ബിരേൻ സിങ് രാജിവെച്ചു. ബിജെപി...

പത്തനംതിട്ടയില്‍ മതില്‍ ഇടിഞ്ഞ് രണ്ട് തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം

പത്തനംതിട്ട: പത്തനംതിട്ടയിൽ മതില്‍ ഇടിഞ്ഞ് രണ്ട് തൊഴിലാളികള്‍ മരിച്ചു. ആറന്മുള മാലക്കരയിലാണ്...

Other news

യുകെയിൽ മോട്ടോർവേയിൽ നിർത്തിയിട്ടിരുന്ന വാഹനത്തിലേക്ക് കാർ ഇടിച്ചു കയറി: ഡ്രൈവർ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു !

യുകെയിൽ മോട്ടോർവേയിൽ നിർത്തിയിട്ടിരുന്ന വാഹനത്തിലേക്ക് കാർ ഇടിച്ചു കയറിയതിന് തുടർന്ന് ഡ്രൈവർക്ക്...

ലണ്ടനിൽ നിർത്തിയിട്ടിരുന്ന ബസിൽ കാറിടിച്ച് അപകടം: യുവതിക്ക് ദാരുണാന്ത്യം

കിഴക്കൻ ലണ്ടനിലെ ക്ലാപ്ടണിൽ നിർത്തിയിട്ടിരുന്ന ബസിൽ കാർ ഇടിച്ച് കാർ ഓടിച്ചിരുന്ന...

യു.കെയിൽ ശ്വാസകോശ അർബുദ രോഗികളുടെ എണ്ണം അതിവേഗം വർദ്ധിക്കുന്നു: പിന്നിൽ പുകവലിയല്ല, മറ്റൊരു കാരണമാണ് ! ലോകാരോഗ്യ സംഘടനയുടെ പഠനം:

ലോകമെമ്പാടുമുള്ള കാൻസർ സംഭവങ്ങളുടെയും മരണങ്ങളുടെയും ഭൂരിഭാഗവും ശ്വാസകോശ അർബുദം മൂലമാണ്. 2022...

യുകെയിൽ ഇപ്പോൾ ഉള്ളവരിൽ ഇനി ‘നേഴ്സ്’ ആകുക ആരൊക്കെ..? സുപ്രധാന നിയമം വരുന്നു !

2022 ലെ ആർസിഎൻ കോൺഗ്രസിൽ പാസാക്കിയ ഒരു പ്രധാന പ്രമേയമാണ് “നഴ്‌സ്”...

Related Articles

Popular Categories

spot_imgspot_img