മാർപ്പാപ്പമാർ പങ്കെടുക്കുന്ന ചടങ്ങുകളിൽ ഉപയോഗിക്കുന്ന ചരിത്ര പ്രാധാന്യമുള്ള വിളക്കുകാലുകൾ നശിപ്പിച്ച് യുവാവ്

റോം: വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയിലെ അൾത്താരയിൽ സ്ഥാപിച്ചിരുന്ന 19ാം നൂറ്റാണ്ടിൽ നിർമ്മിച്ച വിളക്കുകാലുകൾ യുവാവ് തട്ടിമറിച്ചു.

ഏകദേശം 2,716,481 രൂപ വിലവരുന്ന വിളക്കുകാലുകൾ നശിപ്പിച്ച ശേഷം പീഠത്തിലുണ്ടായിരുന്ന തുണി നശിപ്പിക്കാനൊരുങ്ങവെ സുരക്ഷാ ഭടന്മാർ യുവാവിനെ പിടികൂടുകയായിരുന്നു. മാർപ്പാപ്പമാർ പങ്കെടുക്കുന്ന ചടങ്ങുകളിൽ ഉപയോഗിക്കുന്ന ചരിത്ര പ്രാധാന്യമുള്ള വിളക്കുകാലുകളാണ് യുവാവ് നശിപ്പിച്ചത്.

ജിയാൻ ലോറെൻസോ ബെർണിനി ബസിലിക്കയിലൊരുക്കിയ പ്രശസ്തമായ ശിലാ മേൽക്കൂരയ്ക്ക് സമീപത്തെ അൾത്താരയിലാണ് യുവാവിന്റെ അക്രമം നടത്തിയത്.

31000 യുഎസ് ഡോളർ (ഏകദേശം 2,716,481 രൂപ) വിലവരുന്നതാണ് ഈ വിളക്കുകാലുകൾ എന്നാണ് റിപ്പോർട്ട്. യുവാവിന് മാനസികാരോഗ്യപരമായ വെല്ലുവിളികൾ നേരിടുന്നതായി സംശയിക്കുന്നതായാണ് വത്തിക്കാന്റെ ഔദ്യോഗിക വക്താവ് പറയുന്നത്. ജൂബിലി വർഷത്തിൽ 32 ദശലക്ഷം വിശ്വാസികൾ റോമിലേക്ക് എത്തുമെന്നാണ് കണക്കുകൂട്ടുന്നത്.

സംഭവത്തിന് പിന്നാലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയിലെ സുരക്ഷാ മാനദണ്ഡങ്ങൾ കൂടുതൽ ശക്തമാക്കിയിട്ടുണ്ട്. ദേവാലയത്തിൽ സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി 1972ൽ ആക്രമണം നേരിടേണ്ടി വന്ന മൈക്കലാഞ്ചലോ ഒപ്പുവെച്ച വ്യാകുലമാതാവിന്റെ ശിൽപത്തിന് ചില്ലു കൊണ്ടുള്ള കവചം നൽകിയിരുന്നു.

2019ലും സമാനമായ രീതിയിൽ ഒരു യുവാവ് വിളക്കുകാലുകൾ അൾത്താരയിൽ നിന്ന് വലിച്ചെറിഞ്ഞിരുന്നു.”

spot_imgspot_img
spot_imgspot_img

Latest news

സിനിമ-സീരിയല്‍ നടന്‍ അജിത് വിജയന്‍ അന്തരിച്ചു

കൊച്ചി: പ്രശസ്ത സിനിമ, സീരിയല്‍ നടന്‍ തൃപ്പൂണിത്തുറ കണ്ണംകുളങ്ങര പനങ്കാവില്‍ അജിത്...

കേരളം ചുട്ടുപൊള്ളും; സംസ്ഥാനത്ത് നാളെയും ഉയർന്ന താപനില മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെയും (ഫെബ്രുവരി 10) ഉയർന്ന താപനില മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളിൽ...

മണിപ്പൂർ മുഖ്യമന്ത്രി ബിരേൻ സിങ് രാജിവെച്ചു

ന്യൂഡൽഹി: മണിപ്പൂർ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് ബിരേൻ സിങ് രാജിവെച്ചു. ബിജെപി...

പത്തനംതിട്ടയില്‍ മതില്‍ ഇടിഞ്ഞ് രണ്ട് തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം

പത്തനംതിട്ട: പത്തനംതിട്ടയിൽ മതില്‍ ഇടിഞ്ഞ് രണ്ട് തൊഴിലാളികള്‍ മരിച്ചു. ആറന്മുള മാലക്കരയിലാണ്...

Other news

യു.കെയിൽ ശ്വാസകോശ അർബുദ രോഗികളുടെ എണ്ണം അതിവേഗം വർദ്ധിക്കുന്നു: പിന്നിൽ പുകവലിയല്ല, മറ്റൊരു കാരണമാണ് ! ലോകാരോഗ്യ സംഘടനയുടെ പഠനം:

ലോകമെമ്പാടുമുള്ള കാൻസർ സംഭവങ്ങളുടെയും മരണങ്ങളുടെയും ഭൂരിഭാഗവും ശ്വാസകോശ അർബുദം മൂലമാണ്. 2022...

യുകെയിൽ മോട്ടോർവേയിൽ നിർത്തിയിട്ടിരുന്ന വാഹനത്തിലേക്ക് കാർ ഇടിച്ചു കയറി: ഡ്രൈവർ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു !

യുകെയിൽ മോട്ടോർവേയിൽ നിർത്തിയിട്ടിരുന്ന വാഹനത്തിലേക്ക് കാർ ഇടിച്ചു കയറിയതിന് തുടർന്ന് ഡ്രൈവർക്ക്...

ലണ്ടനിൽ നിർത്തിയിട്ടിരുന്ന ബസിൽ കാറിടിച്ച് അപകടം: യുവതിക്ക് ദാരുണാന്ത്യം

കിഴക്കൻ ലണ്ടനിലെ ക്ലാപ്ടണിൽ നിർത്തിയിട്ടിരുന്ന ബസിൽ കാർ ഇടിച്ച് കാർ ഓടിച്ചിരുന്ന...

യുകെയിൽ ഇപ്പോൾ ഉള്ളവരിൽ ഇനി ‘നേഴ്സ്’ ആകുക ആരൊക്കെ..? സുപ്രധാന നിയമം വരുന്നു !

2022 ലെ ആർസിഎൻ കോൺഗ്രസിൽ പാസാക്കിയ ഒരു പ്രധാന പ്രമേയമാണ് “നഴ്‌സ്”...

Related Articles

Popular Categories

spot_imgspot_img