web analytics

അമ്മയ്‌ക്കൊപ്പം പോകാനായി കരഞ്ഞ മൂന്നുവയസ്സുകാരിയുടെ കൈ പിടിച്ചു വലിച്ചു പരിക്കേൽപ്പിച്ചു; കോഴിക്കോട് അങ്കണവാടി അധ്യാപികയ്‌ക്കെതിരെ പരാതി

അങ്കണവാടിയിൽ നിന്ന് അമ്മയ്‌ക്കൊപ്പം പോകാനായി കരഞ്ഞ മൂന്നു വയസ്സുകാരിയുടെ കൈ അധ്യാപിക പിടിച്ചു വലിച്ചു പരിക്കേൽപ്പിച്ചതായി പരാതി. കോഴിക്കോട് താമരശ്ശേരിയിൽ ആണ് സംഭവം. കുട്ടിയുടെ കൈ പിടിച്ച് തിരിച്ചതായാണ് പരാതി. വേദനയെത്തുടർന്ന് കുഞ്ഞ് കരഞ്ഞെങ്കിലും ടീച്ചർ ഗൗനിച്ചില്ല എന്നും പറയുന്നു.

അധ്യാപികയ്‌ക്കെതിരെ കുടുംബം താമരശ്ശേരി പൊലീസിൽ പരാതി നൽകി. അധ്യാപികയ്‌ക്കെതിരെ നടപടി സ്വീകരിക്കണമെന്നാണ് കുട്ടിയുടെ കുടുംബത്തിന്റെ ആവശ്യം.

മലബാർ ഉന്നതി നിവാസികളായ അനുകൃഷ്ണ, ഷിബിൻ ദമ്പതികളുടെ മകൾക്കാണ് പരിക്കേറ്റത്. മൂന്നാംതോട് സുധി മെമ്മോറിയൽ അങ്കനവാടിയിലെ അധ്യാപിക മിനിക്കെതിരെയാണ് കുട്ടിയുടെ മാതാപിതാക്കൾ പരാതി ഉയർത്തിയത്.

ടീച്ചർ ബലമായി ക്ലാസിനുള്ളിലേക്ക് വലിച്ചു. വലിയുടെ ആഘാതത്തിൽ കുഞ്ഞിന്റെ കൈയ്ക്ക് പരിക്കേൽക്കുകയായിരുന്നു. വീട്ടിലെത്തിയിട്ടും കുഞ്ഞ് കൈ അനക്കാത്തതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് കുട്ടിക്ക് സാരമായി പരിക്കേറ്റ വിവരം അറിയുന്നത്.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img