web analytics

ഇന്ത്യയുൾപ്പെടെ 14 രാജ്യങ്ങൾക്കുള്ള മൾട്ടിപ്പിൾ എൻട്രി വിസക്ക് നിരോധനം

റിയാദ്: ഇന്ത്യയുൾപ്പടെയുള്ള 14 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ദീർഘകാല സന്ദർശന വിസ നിരോധിച്ചുകൊണ്ടുള്ള പുതിയ വിസ നയം സൗദി അറേബ്യ നടപ്പാക്കിയതായി റിപ്പോർട്ടുകൾ പുറത്ത്. ദീർഘകാല സന്ദർശന വിസകളിലൂടെ അനധികൃതമായി പ്രവേശിക്കുന്ന ഹജ്ജ് തീർത്ഥാടകരെ തടയുന്നതിന്റെ ഭാ​ഗമായാണ് നിരോധനം ഏർപ്പെടുത്തിയതെന്നും ഫെബ്രുവരി ഒന്നു മുതൽ നിരോധനം പ്രാബല്യത്തിൽ വന്നിട്ടുണ്ടെന്നും പ്രാദേശിക അറബ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ഇന്ത്യ, അൾജീരിയ, ബംഗ്ലാദേശ്, ഈജിപ്ത്, എത്യോപ്യ, ഇന്തോനേഷ്യ, ഇറാഖ്, ജോർദാൻ, മൊറോക്കോ, നൈജീരിയ, പാകിസ്ഥാൻ, സുഡാൻ, ടുണീഷ്യ, യെമൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരെയാണ് ഈ തീരുമാനം ബാധിക്കുക. എന്നാൽ, ഇതുസംബന്ധിച്ച പ്രഖ്യാപനങ്ങൾ ഔദ്യോ​ഗികമായി ഇതുവരെ പുറത്തുവന്നിട്ടില്ല.

പുറത്തുവരുന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ഈ 14 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് സിം​ഗിൾ എൻട്രി വിസക്ക് അപേക്ഷിക്കാം. ഈ വിസക്ക് 30 ദിവസത്തെ സാധുതയായിരിക്കും ഉണ്ടാകുക. ടൂറിസം, ബിസിനസ്, കുടുംബ സന്ദർശനങ്ങൾ എന്നിവക്കായുള്ള ഒരു വർഷത്തെ മൾട്ടിപ്പിൾ എൻട്രി വിസയാണ് അനിശ്ചിതമായി നിർത്തിവെച്ചിരിക്കുന്നതെന്നും ഈ നിരോധനം താൽക്കാലികമാണെന്ന് മന്ത്രാലയം അധികൃതർ അറിയിച്ചതായും മാധ്യമങ്ങൾ പുറത്തുവിട്ട റിപ്പോർട്ടുകളിൽ പറയുന്നു.

സൗദി വിദേശകാര്യ മന്ത്രാലയത്തിന്റെ വെബ്സൈറ്റ് വഴി ഇപ്പോൾ മൾട്ടിപ്പിൾ എൻട്രി ഫാമിലി വിസിറ്റ് വിസക്ക് അപേക്ഷിക്കാൻ കഴിയുന്നില്ലെന്ന് ട്രാവൽ ഏജൻസികൾ പറയുന്നുണ്ട്.സിം​ഗിൾ എൻട്രി വിസിറ്റ് വിസക്ക് മാത്രമാണ് നിലവിൽ അപേക്ഷ നൽകാൻ കഴിയുന്നത്. ഇത് സാങ്കേതിക പ്രശ്നമാണോ സേവനം താൽക്കാലികമായി നിർത്തിവെച്ചതാണോ എന്നത് ഇനിയും വ്യക്തമല്ല

spot_imgspot_img
spot_imgspot_img

Latest news

​നാടുവിടുന്ന മലയാളി; ‘നമ്പർ വൺ’ കേരളം ഇപ്പോൾ വെറും ‘എക്സിറ്റ് പോയിന്റ്’! 

​നാടുവിടുന്ന മലയാളി; 'നമ്പർ വൺ' കേരളം ഇപ്പോൾ വെറും 'എക്സിറ്റ് പോയിന്റ്'!  ​തിരുവനന്തപുരം: കേരളം...

ആറ്റിങ്ങലിൽ സ്കൂളിലേക്ക് പോയ രണ്ട് ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനികളെ കാണാതായി; അന്വേഷണം ആരംഭിച്ച് പോലീസ്

ആറ്റിങ്ങലിൽ സ്കൂളിലേക്ക് പോയ രണ്ട് ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനികളെ കാണാതായി; അന്വേഷണം...

ശബരിമല കൊടിമരപ്രതിഷ്ഠ: കിലോക്കണക്കിന് സ്വർണം കാണിക്കയായി ലഭിച്ചെന്ന് അഭിഭാഷക കമ്മിഷണറുടെ റിപ്പോർട്ട്; മോഹൻലാലും സുരേഷ് ഗോപിയുമടക്കം നൽകി, രേഖയിലില്ല

ശബരിമല കൊടിമരപ്രതിഷ്ഠ: കിലോക്കണക്കിന് സ്വർണം കാണിക്കയായി ലഭിച്ചെന്ന് അഭിഭാഷക കമ്മിഷണറുടെ റിപ്പോർട്ട്;...

സ്വത്ത് തർക്കത്തിൽ ആക്രമണം; വയോധികൻ മരിച്ചു, മകൻ പൊലീസ് കസ്റ്റഡിയിൽ

സ്വത്ത് തർക്കത്തിൽ ആക്രമണം; വയോധികൻ മരിച്ചു, മകൻ പൊലീസ് കസ്റ്റഡിയിൽ ഇടുക്കി: സ്വത്ത്...

449 കോടി ചെലവിൽ 13 ഏക്കറിൽ ഉയർന്ന കൊച്ചിൻ ക്യാൻസർ സെന്റർ; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

449 കോടി ചെലവിൽ 13 ഏക്കറിൽ ഉയർന്ന കൊച്ചിൻ ക്യാൻസർ സെന്റർ;...

Other news

പത്തനംതിട്ട സ്പാ പീഡനക്കേസ്: ഒരാൾ കൂടി പിടിയിൽ

പത്തനംതിട്ട: ജില്ലയെ നടുക്കിയ സ്പാ ബലാത്സംഗ കേസിൽ പ്രതിപ്പട്ടികയിലുള്ള ഒരാളെ കൂടി...

​നാടുവിടുന്ന മലയാളി; ‘നമ്പർ വൺ’ കേരളം ഇപ്പോൾ വെറും ‘എക്സിറ്റ് പോയിന്റ്’! 

​നാടുവിടുന്ന മലയാളി; 'നമ്പർ വൺ' കേരളം ഇപ്പോൾ വെറും 'എക്സിറ്റ് പോയിന്റ്'!  ​തിരുവനന്തപുരം: കേരളം...

​സ്വന്തം പുരയിടത്തിലെ ചന്ദനം ഇനി വനംവകുപ്പിന്റേതല്ല; കർഷകന്റെ മുറ്റത്ത് ‘നോട്ടുമരം’ വളരുമോ? 

​സ്വന്തം പുരയിടത്തിലെ ചന്ദനം ഇനി വനംവകുപ്പിന്റേതല്ല; കർഷകന്റെ മുറ്റത്ത് 'നോട്ടുമരം' വളരുമോ?  ​തിരുവനന്തപുരം: സ്വന്തം...

90 കിഡ്സ് കേട്ട സ്പ്രിംഗ് കഥ പോലെ….ക്രിക്കറ്റ് ബാറ്റിലെ ‘രഹസ്യങ്ങൾ’: ജയസൂര്യ മുതൽ രാജപക്സ വരെ

90 കിഡ്സ് കേട്ട സ്പ്രിംഗ് കഥ പോലെ….ക്രിക്കറ്റ് ബാറ്റിലെ ‘രഹസ്യങ്ങൾ’: ജയസൂര്യ...

ഇന്ന് അർധരാത്രി മുതൽ 24 മണിക്കൂർ പണിമുടക്ക്: വാഹനങ്ങൾ നിരത്തിലിറങ്ങില്ല, സ്കൂളുകൾക്ക് അവധി; അറിയേണ്ടതെല്ലാം

തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ വിവാദമായ ലേബർ കോഡുകൾക്കും ജനവിരുദ്ധ നയങ്ങൾക്കുമെതിരെ രാജ്യവ്യാപകമായി...

പരീക്ഷാപ്പേടി മാറ്റാം; വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും തുണയായി ‘വീ ഹെൽപ്പ്’; വിളിക്കേണ്ട നമ്പർ ഇതാ

തിരുവനന്തപുരം: എസ്എസ്എൽസി, പ്ലസ് ടു പൊതുപരീക്ഷകൾ അടുത്തുവരുന്ന സാഹചര്യത്തിൽ വിദ്യാർത്ഥികളിലും രക്ഷിതാക്കളിലും...

Related Articles

Popular Categories

spot_imgspot_img