web analytics

രാജീവ്ഗാന്ധിയുടെ മകൾ പ്രിയങ്കയെ അറിയില്ലേ? അവൾക്ക് ഒരു ഇറ്റലിക്കാരനുമായുള്ള ബന്ധത്തിൽ ഒരു കുഞ്ഞു ജനിച്ചു. റോബർട്ട് വധേര ഈ വിവരം അറിഞ്ഞാൽ അവരുടെ ബന്ധം അതോടെ തീർന്നു…കുത്തിപൊക്കിയത് വി.ടി ബൽറാം

തിരുവനന്തപുരം: ഗാന്ധിവധവുമായി ബന്ധപ്പെട്ട പോസ്റ്റ് വിവാദത്തിനിടെ, കെ.ആർ മീരയുടെ പഴയ നോവൽ ‘കുത്തിപ്പൊക്കി’ സോഷ്യൽ മീഡിയയിൽ ഇട്ട് വി.ടി ബൽറാം. ‘ആ മരത്തെയും മറന്നു മറന്നു ഞാൻ’ എന്ന നോവലിലെ ഭാഗങ്ങളാണ് വിടി ബൽറാം ഫേസ്ബുക്കിൽ പോസ്റ്റ് ചെയതത്. ‘പ്രിയങ്ക ഗാന്ധിക്ക് ഇറ്റലിക്കാരനുമായുള്ള ബന്ധത്തിൽ കുഞ്ഞ് ജനിച്ചു’ എന്ന നോവലിലെ ഭാഗം എടുത്തുകാട്ടിയായിരുന്നു ബൽറാമിന്റെ പോസ്റ്റ്.

“രാജീവ്ഗാന്ധിയുടെ മകൾ പ്രിയങ്കയെ അറിയില്ലേ? അവൾക്ക് ഒരു ഇറ്റലിക്കാരനുമായുള്ള ബന്ധത്തിൽ ഒരു കുഞ്ഞു ജനിച്ചു. റോബർട്ട് വധേര ഈ വിവരം അറിഞ്ഞാൽ അവരുടെ ബന്ധം അതോടെ തീർന്നു. അതല്ല യഥാർത്ഥ പ്രശ്നം. പ്രിയങ്കയ്ക്ക് ഒന്നല്ല പത്തു ഭർത്താക്കന്മാരെ കിട്ടും. പക്ഷേ, ഇങ്ങനെയൊരു കഥ പുറത്തുവന്നാൽ കേന്ദ്രത്തിലെ യു.പി.എ മിനിസ്ട്രി തകരും. രാഹുൽ ഗാന്ധിയെ അടുത്ത പ്രധാനമന്ത്രിയായി വളർത്തി വരികയാണെന്നോർക്കണം. അതിനിടയിൽ പെങ്ങൾ ചീത്തപ്പേരു കേൾപ്പിച്ചെന്നറിഞ്ഞാൽ തീർന്നില്ലേ ഫസ്റ്റ് ഫാമിലിയുടെ ഗ്ലാമർ?,” എന്നാണ് പുസ്തകത്തിൽ പറയുന്നത്. നോവലിലെ കഥാപാത്രങ്ങളായ ക്രിസ്റ്റിയും രാധികയും തമ്മിലുള്ള സംഭാഷണമാണ് ഈ ഭാഗം.

“2010ലോ മറ്റോ ആണ് നോവൽ ആദ്യമായി പുറത്തുവന്നതെങ്കിലും ഇതുവരെ എന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നില്ല. നോവലിൽ “ഭാവനയുടെ സാന്ദ്രത” നിറഞ്ഞു നിൽക്കുന്നുണ്ടെന്നാണ് തോന്നുന്നത്. “ബിംബങ്ങളും ധ്വനികളും” സമൃദ്ധമായി ഉണ്ട്. ചില പേജുകൾ ഇതോടൊപ്പം നൽകുന്നു. വായിച്ചു നോക്കാവുന്നതാണ്.” എന്നാണ് ബൽറാമിന്റെ ഫേസ്ബുക് പോസ്റ്റ്. ഇതോടൊപ്പം നോവലിന്റെ ചിത്രങ്ങളും പങ്കുവെച്ചിട്ടുണ്ട്. 2014-ൽ ഡിസി ബുക്സ് പുറത്തിറക്കിയ മീരയുടെ നോവെല്ലകൾ എന്ന പുസ്തകത്തിലെ ഒരു നോവൽ ഇതായിരുന്നു. രണ്ട് വർഷം മുൻപ് നോവൽ തമിഴിലേക്കും വിവർത്തനം ചെയ്തിരുന്നു.

spot_imgspot_img
spot_imgspot_img

Latest news

എൽപിജി പ്രതിസന്ധിക്കിടെ ആശ്വാസം; 93,000 മെട്രിക് ടൺ എൽപിജിയുമായി കപ്പലുകൾ മുന്ദ്ര തുറമുഖത്തേക്ക്

എൽപിജി പ്രതിസന്ധിക്കിടെ ആശ്വാസം; 93,000 മെട്രിക് ടൺ എൽപിജിയുമായി കപ്പലുകൾ മുന്ദ്ര...

98-ാമത് ഓസ്കർ അവാർഡുകൾക്ക് വർണാഭമായ തുടക്കം; ‘വൺ ബാറ്റിൽ ആഫ്റ്റർ അനദർ’ മൂന്ന് പുരസ്കാരങ്ങളോടെ മുന്നിൽ

98-ാമത് ഓസ്കർ അവാർഡുകൾക്ക് വർണാഭമായ തുടക്കം; ‘വൺ ബാറ്റിൽ ആഫ്റ്റർ അനദർ’...

പിണറായി മുതൽ ഷറഫലി വരെ വൻ നിര; സിപിഐ എം സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

പിണറായി മുതൽ ഷറഫലി വരെ വൻ നിര; സിപിഐ എം സ്ഥാനാര്‍ഥികളെ...

കേരളം തിരഞ്ഞെടുപ്പ് ചൂടിലേക്ക്; ഏപ്രിൽ ഒമ്പതിന് വോട്ടെടുപ്പ്, ഫലപ്രഖ്യാപനം മേയ് നാലിന്

കേരളം തിരഞ്ഞെടുപ്പ് ചൂടിലേക്ക്; ഏപ്രിൽ ഒമ്പതിന് വോട്ടെടുപ്പ്, ഫലപ്രഖ്യാപനം മേയ് നാലിന് തിരുവനന്തപുരം:...

കവടിയാർ കൊട്ടാരത്തിൽ മോഷണം; 2 കോടി രൂപ വിലവരുന്ന ആഭരണങ്ങൾ കാണാതായി

കവടിയാർ കൊട്ടാരത്തിൽ മോഷണം; 2 കോടി രൂപ വിലവരുന്ന ആഭരണങ്ങൾ കാണാതായി തിരുവനന്തപുരം:...

Other news

പട്ടാപ്പകൽ സിനിമാ മോഡൽ കവർച്ച! കോളിങ് ബെല്ലടിച്ചു, ആരുമില്ലെന്ന് ഉറപ്പിച്ചു;കൊല്ലത്ത് വീട്ടമ്മ അകത്തിരിക്കെ 12 പവൻ കവർന്നു;

കൊല്ലം: ജനവാസ മേഖലകളെയും പോലീസിനെയും ഒരുപോലെ വെല്ലുവിളിച്ചുകൊണ്ട് പട്ടാപ്പകൽ വീടിനുള്ളിൽ അതിക്രമിച്ചു...

കൗൺസിലിംഗിന് എത്തിയ 19കാരിയെ പീഡിപ്പിച്ച കേസ്: പള്ളി വികാരി അറസ്റ്റിൽ; പിടികൂടിയത് വേളാങ്കണ്ണിയിൽ നിന്ന്

കോട്ടയം: കൗൺസിലിംഗിനായി എത്തിയ 19 വയസ്സുള്ള യുവതിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ...

പെരുമ്പാവൂരിൽ വമ്പൻ ട്വിസ്റ്റ്! കോൺഗ്രസ് പാളയത്തിൽ നിന്ന് ഇടത് സ്ഥാനാർഥി

പെരുമ്പാവൂരിൽ വമ്പൻ ട്വിസ്റ്റ്! കോൺഗ്രസ് പാളയത്തിൽ നിന്ന് ഇടത് സ്ഥാനാർഥി കൊച്ചി: പെരുമ്പാവൂർ...

ഒമ്പതാം വട്ടവും എകെ ശശീന്ദ്രൻ, എലത്തൂരിൽ മത്സരിക്കും; എന്‍സിപി സ്ഥാനാര്‍ത്ഥികളായി

ഒമ്പതാം വട്ടവും എകെ ശശീന്ദ്രൻ, എലത്തൂരിൽ മത്സരിക്കും; എന്‍സിപി സ്ഥാനാര്‍ത്ഥികളായി തിരുവനന്തപുരം: വരാനിരിക്കുന്ന...

കാഴ്ചപരിമിതരായ വിദ്യാര്‍ഥികള്‍ക്ക് ഗണിതം ഇനി തൊട്ട് പഠിക്കാം

കാഴ്ചപരിമിതരായ വിദ്യാര്‍ഥികള്‍ക്ക് ഗണിതം ഇനി തൊട്ട് പഠിക്കാം പാലക്കാട്: കാഴ്ചപരിമിതരായ വിദ്യാര്‍ഥികള്‍ക്ക് ഗണിതശാസ്ത്രം...

Related Articles

Popular Categories

spot_imgspot_img