web analytics

തൃശൂരിൽ 13കാരി ക്ലാസ് മുറിയിൽ മരിച്ച നിലയിൽ; അസ്വഭാവിക മരണത്തിന് കേസ്

കൃഷ്ണപ്രിയ തലവേദനയെ തുടർന്ന് ബെഞ്ചിൽ തല വച്ച് കിടക്കുകയായിരുന്നു

തൃശൂർ: 13കാരിയെ ക്ലാസ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. തൃശൂർ വിയ്യൂരിലെ രാമവർമപുരം കേന്ദ്രീയ വിദ്യാലയത്തിലാണ് സംഭവം. എട്ടാം ക്ലാസ് വിദ്യാർഥിനി കുണ്ടുകാട് സ്വദേശി കൃഷ്ണപ്രിയ (13) ആണ് മരിച്ചത്.(13-year-old girl found dead in classroom in Thrissur)

കൃഷ്ണപ്രിയ തലവേദനയെ തുടർന്ന് ബെഞ്ചിൽ തല വച്ച് കിടക്കുകയായിരുന്നു. എന്നാൽ കുറച്ചു നേരം കഴിഞ്ഞ് സഹപാഠികൾ കുട്ടിയെ അനക്കമില്ലാത്ത നിലയിൽ കണ്ടെത്തുകയായിരുന്നു. പിന്നാലെ അധ്യാപകരും സഹപാഠികളും ചേർന്ന് കുട്ടിയെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

മരണകാരണം എന്തെന്ന് വ്യക്തമായിട്ടില്ല. വിദ്യാർത്ഥിനിയുടെ അസ്വഭാവിക മരണത്തിൽ വിയ്യൂർ പോലീസ് കേസെടുത്തിട്ടുണ്ട്. കുട്ടിക്ക് യാതൊരുവിധ ആരോഗ്യപ്രശ്നങ്ങളും ഇല്ലെന്ന് ബന്ധുക്കൾ പറയുന്നു. ഉച്ചക്ക് രണ്ടുമണിവരെ കുട്ടി ക്ലാസ് മുറിയിൽ സജീവമായിരുന്നതായി അധ്യാപകരും പ്രതികരിച്ചു. തലവേദന എന്നു പറഞ്ഞു ഡെസ്കിൽ തലവെച്ചു മയങ്ങിയ കുട്ടിക്ക് അനക്കം ഇല്ലാതെ കണ്ടെത്തിയത് 2.30 ഓടെയാണ്.

spot_imgspot_img
spot_imgspot_img

Latest news

ട്രേഡ് യൂണിയൻ സംയുക്ത പണിമുടക്ക് തുടങ്ങി; ഡയസ് നോൺ പ്രഖ്യാപിച്ച് സർക്കാർ; പണിമുടക്കുന്നവർക്ക് ശമ്പളമില്ല

ട്രേഡ് യൂണിയൻ സംയുക്ത പണിമുടക്ക് തുടങ്ങി; ഡയസ് നോൺ പ്രഖ്യാപിച്ച് സർക്കാർ കേന്ദ്ര-സംസ്ഥാന...

മത്സ്യബന്ധനത്തിന് നിരോധിത ലൈറ്റുകൾ: ടോളർ ബോട്ട് പിടിച്ചെടുത്തു, വൻ പിഴ

മത്സ്യബന്ധനത്തിന് നിരോധിത ലൈറ്റുകൾ: ടോളർ ബോട്ട് പിടിച്ചെടുത്തു, വൻ പിഴ കോഴിക്കോട്: സമീപകാലത്ത് ...

Other news

ആറ്റുകാലിലേക്ക് ഭക്തജനപ്രവാഹം; പൊങ്കാല മഹോത്സവത്തിന് കെ.എസ്.ആർ.ടി.സിയുടെ സ്പെഷ്യൽ പ്ലാൻ! റൂട്ടുകളും പാർക്കിംഗും ഇങ്ങനെ…

തിരുവനന്തപുരം: ലോകപ്രസിദ്ധമായ ആറ്റുകാൽ പൊങ്കാല മഹോത്സവം മാർച്ച് 3-ന് നടക്കും. ലക്ഷക്കണക്കിന്...

സംഭാവനയുടെ ‘സിംഹഭാഗവും’ താമരയ്ക്ക്; കോൺഗ്രസിനും തൃണമൂലിനും കിട്ടിയത് വെറും ‘ചില്ലറ’

സംഭാവനയുടെ 'സിംഹഭാഗവും' താമരയ്ക്ക്; കോൺഗ്രസിനും തൃണമൂലിനും കിട്ടിയത് വെറും 'ചില്ലറ' ന്യൂഡൽഹി: കഴിഞ്ഞ...

പറക്കുന്നതിനിടെ ബോയിംഗ് വിമാനത്തിന്റെ എൻജിൻ പൊട്ടിത്തെറിച്ചു; തലനാരിഴയ്ക്ക് ഒഴിവായത് വൻ വിമാനാപകടം

പറക്കുന്നതിനിടെ ബോയിംഗ് വിമാനത്തിന്റെ എൻജിൻ പൊട്ടിത്തെറിച്ചു നൈജീരിയയിലെ ലാഗോസിൽ നിന്നും 80 യാത്രക്കാരുമായി...

കൊട്ടാരക്കരയിൽ 14 വയസ്സുകാരനെ കാണാനില്ല; നിസ്കരിക്കാൻ പോയ കുട്ടിക്കായി തിരച്ചിൽ തുടരുന്നു

കൊട്ടാരക്കരയിൽ 14 വയസ്സുകാരനെ കാണാനില്ല കൊല്ലം കൊട്ടാരക്കരയിൽ പള്ളിയിൽ നിസ്കരിക്കാൻ...

ദുബായിൽ ഇനി ‘ചിട്ടി’യും ‘കുറി’യും വേണ്ട; പണിസ്ഥലത്തെ ‘ചിട്ടി കമ്പനി’കൾ പൂട്ട്

ദുബായിൽ ഇനി 'ചിട്ടി'യും 'കുറി'യും വേണ്ട; പണിസ്ഥലത്തെ 'ചിട്ടി കമ്പനി'കൾ പൂട്ട് ദുബായ്:...

Related Articles

Popular Categories

spot_imgspot_img