ഇക്കുറി അറേബ്യൻ ഭാ​ഗ്യദേവത കടാക്ഷിച്ചത് അജിത് കുമാറിനെ; നേടിയത്…

ദുബായ്: ബി​ഗ് ടിക്കറ്റ് നറുക്കെടുപ്പിൽ പ്രവാസി മലയാളി കോടിപതിയായി. ഖത്തറിൽ ജോലി ചെയ്യുന്ന അജിത് കുമാറി(53)നെയാണ് ഇക്കുറി അറേബ്യൻ ഭാ​ഗ്യദേവത കടാക്ഷിച്ചത്.

ബിഗ് ടിക്കറ്റ് ജനുവരി മില്യനയർ നറുക്കെടുപ്പിൽ 10 ലക്ഷം ദിർഹമാണ് ഇദ്ദേ​​​ഹത്തിന് ലഭിച്ചിരിക്കുന്നത്. അതായത് രണ്ടര കോടിയോളം ഇന്ത്യൻ രൂപ!

വർഷങ്ങളായി കൂട്ടുകാരുമൊത്ത് ബി​​ഗ് ടിക്കറ്റിൽ ഭാഗ്യം പരീക്ഷിക്കാറുണ്ടായിരുന്നു എന്നാൽ, കഴിഞ്ഞ മാസം തനിച്ച് എടുത്ത ടിക്കറ്റിനാണ് കോടികൾ സമ്മാനം ലഭിച്ചത്.

സമ്മാനം ലഭിച്ച വിവരം അറിയിച്ചുള്ള ബിഗ് ടിക്കറ്റ് അധികൃതരുടെ ഫോൺ കോൾ ലഭിച്ചപ്പോൾ ആദ്യം അത് വിശ്വസിക്കാനായില്ലെന്ന് അജിത് കുമാർ മാധ്യമങ്ങളോട് പറഞ്ഞു.

ഫോൺ കോൾ ലഭിച്ചപ്പോൾ ആദ്യം കരുതിയത് ആരോ കബളിപ്പിക്കുകയാണെന്നാണ്. ഉടൻ തന്നെ വെബ് സൈറ്റ് സന്ദർശിച്ച് ഉറപ്പുവരുത്തിയ ശേഷമാണ് സമാധാനമായത്.

കഴിഞ്ഞ 20 വർഷമായി ഖത്തറിൽ അക്കൌണ്ടൻറായി ജോലി ചെയ്യുന്ന ഇദ്ദേഹം മക്കളുടെ വിദ്യാഭ്യാസത്തിനാണ് പ്രധാനമായും പണം ചെലവഴിക്കുകയെന്ന് വ്യക്തമാക്കി. മാതാപിതാക്കൾക്ക് പിന്തുണ നൽകാനും പണം ഉപയോഗിക്കും.

spot_imgspot_img
spot_imgspot_img

Latest news

പുലി പിടിച്ച കുഞ്ഞിൻ്റെ മൃതദേഹം കണ്ടെത്തി

പുലി പിടിച്ച കുഞ്ഞിൻ്റെ മൃതദേഹം കണ്ടെത്തി വാൽപാറ ∙ വീടിനു മുന്നിൽ കളിക്കുന്നതിനിടെ...

ഓപ്പറേഷൻ സിന്ധു; വിമാനം ഡൽഹിയിലെത്തി

ഓപ്പറേഷൻ സിന്ധു; വിമാനം ഡൽഹിയിലെത്തി ന്യൂഡൽഹി: ഇന്ത്യക്കാരുമായി ഇറാനിൽ നിന്നും പുറപ്പെട്ട വിമാനം...

കൊമ്പു കോർത്ത് മാരൻ സഹോദരങ്ങൾ

കൊമ്പു കോർത്ത് മാരൻ സഹോദരങ്ങൾ ചെന്നൈ: രാജ്യത്തെതന്നെ ഏറ്റവും വലിയ മാധ്യമ സ്ഥാപനങ്ങളിലൊന്നായ...

പഴയന്നൂർ ക്ഷേത്രത്തിലെ സ്വർണക്കിരീടം കാണാനില്ല

പഴയന്നൂർ ക്ഷേത്രത്തിലെ സ്വർണക്കിരീടം കാണാനില്ല ചേലക്കര: പഴയന്നൂർ ഭഗവതി ക്ഷേത്രത്തിലെ സ്വർണക്കിരീടം കാണാനില്ല. ക്ഷേത്രത്തിൽ...

ഐ.എസ്.എൽ ആവേശം ഇനി ഇല്ല!

ഐ.എസ്.എൽ ആവേശം ഇനി ഇല്ല! കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഭാവി അനിശ്ചിതത്വത്തിലോ? ഇന്ത്യയിലെ...

Other news

ലാലേട്ടാ അമ്മ വിളിക്കുന്നു

ലാലേട്ടാ അമ്മ വിളിക്കുന്നു കൊച്ചി: താരസംഘടനയായ 'അമ്മ'യുടെ വാർഷിക ജനറൽ ബോഡി യോഗം...

എസ്ബിഐയിൽ 2600 ഒഴിവുകള്‍

എസ്ബിഐയിൽ 2600 ഒഴിവുകള്‍ ന്യൂഡൽഹി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ സര്‍ക്കിള്‍ ബേസ്ഡ്...

ദയാവധത്തിന് അംഗീകാരം നൽകി ബ്രിട്ടൻ

ദയാവധത്തിന് അംഗീകാരം നൽകി ബ്രിട്ടൻ മുതിർന്നവർക്ക് സ്വന്തം ജീവിതം അവസാനിപ്പിക്കാനുള്ള അവകാശം നൽകിയുള്ള...

അക്രമാസക്തമായി റിമി ടോമിയുടെ സംഗീതനിശ

അക്രമാസക്തമായി റിമി ടോമിയുടെ സംഗീതനിശ ഓസ്‌ട്രേലിയ: ഓസ്‌ട്രേലിയയിലെ കെയിൻസിലെ റിമി ടോമിയുടെ സ്റ്റേജ്...

കെഎസ്ഇബി ജീവനക്കാർക്കു നേരെ തോക്കുചൂണ്ടി

കെഎസ്ഇബി ജീവനക്കാർക്കു നേരെ തോക്കുചൂണ്ടി ഇടുക്കി പുളിയൻമലയിൽ വൈദ്യുതി പോസ്റ്റ് മാറ്റി സ്ഥാപിക്കാനെത്തിയ...

പണ്ടൊക്കെ പുച്ഛമായിരുന്നു; ഇപ്പോൾ വൻ ഡിമാൻ്റ്

പണ്ടൊക്കെ പുച്ഛമായിരുന്നു; ഇപ്പോൾ വൻ ഡിമാൻ്റ് സുല്‍ത്താൻ ബത്തേരി: കേരളത്തിൽ ട്രോളിംഗ് നിരോധനം...

Related Articles

Popular Categories

spot_imgspot_img