web analytics

ട്രെയിനിൽ കയറുന്നതിനിടെ ട്രാക്കിലേക്ക് വീണു; യുവാവിന്റെ കാൽ അറ്റുപോയി

മംഗള എക്സ്പ്രസിൽ കയറുന്നതിനിടെയാണ് അപകടമുണ്ടായത്

കണ്ണൂർ: ട്രെയിനിൽ കയറുന്നതിനിടെ വീണ യുവാവിന്റെ കാൽ അറ്റു. ബുധനാഴ്ച പുലർച്ച 1.10ന് ആണ് ദാരുണ സംഭവം നടന്നത്. ഇരിട്ടി ഉളിയിൽ പടിക്കച്ചാൽ നസീമ മൻസിലിൽ മുഹമ്മദലി (32)യാണ് അപകടത്തിൽപ്പെട്ടത്.(Fell down from train; young man seriously injured)

കണ്ണൂരിൽ വെച്ച് മംഗള എക്സ്പ്രസിൽ കയറുന്നതിനിടെയാണ് അപകടമുണ്ടായത്. ഒരു കാൽ പൂർണമായി അറ്റുപോകുകയായിരുന്നു. കൈക്കും പരിക്കേറ്റിട്ടുണ്ട്. ഷൊർണൂരിലേക്ക് പോകുന്നതിനായി മൂന്നാം പ്ലാറ്റ്ഫോമിൽ നീങ്ങിത്തുടങ്ങിയ ട്രെയിനിൽ കയറാൻ ശ്രമിക്കുന്നതിനിടെയാണ് സംഭവം.

ട്രാക്കിലേക്ക് വീണ യുവാവിനെ റെയിൽവേ ജീവനക്കാരും പൊലീസും എത്തിയാണ് ആംബുലൻസിൽ കണ്ണൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയത്. പിന്നാലെ പരിക്ക് സാരമുള്ളതായതിനാൽ വിദഗ്ധ ചികിത്സക്കായി പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

spot_imgspot_img
spot_imgspot_img

Latest news

ശബരിമലക്ക് മുകളിലൂടെ ഹെലികോപ്റ്റർ താഴ്ന്ന് പറന്നതിന് പിന്നിൽ…

ശബരിമലക്ക് മുകളിലൂടെ ഹെലികോപ്റ്റർ താഴ്ന്ന് പറന്നതിന് പിന്നിൽ… Pathanamthitta: Sabarimala Templeക്ക് മുകളിലൂടെ...

ഉഷ്ണതരംഗം: ഈ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി; പൊതുപരീക്ഷകൾ മാറ്റമില്ലാതെ തുടരും

ഉഷ്ണതരംഗം: ഈ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി; പൊതുപരീക്ഷകൾ മാറ്റമില്ലാതെ...

തൃശ്ശൂർ പൂരം: വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; നാല് മരണം, 40 പേർക്ക് പരിക്ക്

തൃശ്ശൂർ പൂരം: വെടിക്കെട്ട് പുരയിൽ ഉഗ്രസ്ഫോടനം; നാല് മരണം, 40 പേർക്ക്...

സമാധാന ചർച്ചകൾ വഴിമുട്ടുന്നു; അമേരിക്കയുമായുള്ള കൂടിക്കാഴ്ചയിൽ നിന്ന് ഇറാൻ പിന്മാറാൻ സാധ്യത

സമാധാന ചർച്ചകൾ വഴിമുട്ടുന്നു; അമേരിക്കയുമായുള്ള കൂടിക്കാഴ്ചയിൽ നിന്ന് ഇറാൻ പിന്മാറാൻ സാധ്യത Tehran:...

Other news

ക്ഷേത്രശൈലിയിൽ ഒരു വിസ്മയം; മതസൗഹാർദ്ദത്തിന്റെ ചരിത്രസാക്ഷിയായി കോഴിക്കോട്ടെ മിശ്കാൽ പള്ളി

ക്ഷേത്രശൈലിയിൽ ഒരു വിസ്മയം; മതസൗഹാർദ്ദത്തിന്റെ ചരിത്രസാക്ഷിയായി കോഴിക്കോട്ടെ മിശ്കാൽ പള്ളി Kozhikode: കുറ്റിച്ചിറയിൽ...

പിഎൻജി കണക്ഷൻ ഉള്ളവർ എൽപിജി സിലിണ്ടറുകൾ തിരികെ നൽകണം; സിവിൽ സപ്ലൈസ് വകുപ്പിന്റെ പുതിയ ഉത്തരവ്

തിരുവനന്തപുരം: കേരളത്തിലെ വീട്ടമ്മമാരും ഗ്യാസ് ഉപഭോക്താക്കളും അറിഞ്ഞിരിക്കേണ്ട സുപ്രധാന വാർത്തയാണിത്. നിങ്ങളുടെ...

​വിഴിഞ്ഞം ഭക്ഷ്യവിഷബാധ: വില്ലനായത് മീൻമുട്ടയിലെ ‘കടൽ വിഷാംശം’; ഹോട്ടൽ ഭക്ഷണത്തിലല്ലെന്ന് പ്രാഥമിക നിഗമനം

​വിഴിഞ്ഞം ഭക്ഷ്യവിഷബാധ: വില്ലനായത് മീൻമുട്ടയിലെ 'കടൽ വിഷാംശം'; ഹോട്ടൽ ഭക്ഷണത്തിലല്ലെന്ന് പ്രാഥമിക...

കോൺഗ്രസ് ആപ്പിലെ കണക്കുകളിൽ കോടികളുടെ പൊരുത്തക്കേട്; കണക്കുകൾ പുറത്തുവിട്ട് ഐടി വിദഗ്ധൻ

കൊച്ചി: വയനാട് മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതരെ സഹായിക്കാനെന്ന പേരിൽ കോൺഗ്രസ്...

Related Articles

Popular Categories

spot_imgspot_img