web analytics

കാർ വാങ്ങിയതുമായി ബന്ധപ്പെട്ട തർക്കം; നവജാത ശിശുവിന് ഉൾപ്പെടെ ക്രൂരമർദ്ദനം…! വീഡിയോ കാണാം

കാർ വാങ്ങിയതുമായുള്ള തർക്കംമൂലം വീടുകയറി ദമ്പതികളെയും നവജാത ശിശുവിനെയും മർദിച്ചതായി പരാതി. നരിയമ്പാറയിൽ വാടകയ്ക്കു താമസിക്കുന്ന പാലയ്ക്കൽ സൂരജ്(22), ഭാര്യ ശാലു(20), നവജാത ശിശു(നാലര മാസം) എന്നിവരെ മർദിച്ചെന്നാണ് പരാതി. Couple including newborn baby beaten up VIDEO

കുന്തളംപാറ സ്വദേശിയിൽ നിന്ന് 1,30,000 രൂപ ഫിനാൻസ് നിലനിർത്തി വാങ്ങിയ കാർ മൂന്നുദിവസത്തിനുശേഷം കേടായി വർക്‌ഷോപ്പിലായതോടെ തിരിയെടുക്കണമെന്ന് ആവശ്യപ്പെട്ടിരുന്നെന്ന് സൂരജ് പറയുന്നു. ഇതിനിടെ നാലുമാസത്തെ ഫിനാൻസ് അടച്ചു.

അടുത്തതവണ അടയ്ക്കില്ലെന്ന് പറഞ്ഞതോടെ കുന്തളംപാറ സ്വദേശിയായ യുവാവും അമ്മയും തങ്ങളുടെ വീട്ടിലെത്തി ചീത്തവിളിക്കുകയും മർദിക്കുകയുമായിരുന്നു.

ഇതിനുശേഷം രണ്ടുദിവസം ആശുപത്രിയിൽ അഡ്മിറ്റായിരുന്നു. അക്രമത്തിന്റെ സിസിടിവി ദൃശ്യങ്ങളുമുണ്ട്. എന്നാൽ കേസെടുക്കാതെ ഒത്തുതീർപ്പാക്കാനാണ് പൊലീസ് ശ്രമിക്കുന്നത്. അതിനാൽ ഡിവൈഎസ്പി അടക്കമുള്ളവർക്ക് പരാതി നൽകുമെന്ന് ദമ്പതികൾ പത്രസമ്മേളനത്തിൽ പറഞ്ഞു.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img