web analytics

കേരളത്തിൽ ബി.ജെ.പിയെ കൈപ്പിടിയിൽ ഒതുക്കി വി മുരളീധരൻ; 27 ജില്ലാ പ്രസിഡന്റുമാർ ഇന്ന് ചുമതലയേൽക്കുമ്പോൾ മുൻ കേന്ദ്ര മന്ത്രി കൂടുതൽ ശക്തനാകും

തിരുവനന്തപുരം: ബിജെപി ജില്ലാ പ്രസിഡന്റുമാരുടെ എണ്ണം കുത്തനെ കൂട്ടിയിട്ടും തർക്കവും പരാതിയും തീരുന്നില്ല.

27 സംഘടനാ ജില്ലാ പ്രസിഡന്റുമാർ ഇന്ന് ചുമതലയേൽക്കുമ്പോഴും പാർട്ടിക്കുള്ളിൽ തർക്കം നിലനിൽക്കുകയാണ്.

കൂടുതൽ വോട്ട് കിട്ടിയ പലർക്കും സ്ഥാനം കിട്ടാതെ പോയതും പ്രായപരിധി കഴിഞ്ഞ ചിലർക്ക് കസേരകിട്ടിയതുമെല്ലാം ആണ് പരാതിക്ക് കാരണമായിട്ടുണ്ട്.

പാലക്കാട് ജില്ലയിലാണ് ആദ്യം തർക്കം രൂക്ഷമായതെങ്കിൽ പിന്നീട് മറ്റു ജില്ലകളിലും പരാതികൾ ഉയർന്നിട്ടുണ്ട്.

ജില്ലാ പ്രസിഡന്റ് തെരഞ്ഞെടുപ്പ് പൂർത്തിയാകുമ്പോൾ ബിജെപിയിൽ മുൻ കേന്ദ്രമന്ത്രി വി മുരളീധരൻ പിടിമുറുക്കുന്ന കാഴ്ച്ചയാണ്.

തെരഞ്ഞെടുക്കപ്പെട്ട ജില്ലാ പ്രസിഡന്റുമാരിൽ ഭൂരിപക്ഷവും മുരളീധര വിഭാഗക്കാരാണ്. സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെെ പിന്തുണയ്ക്കുന്നവരെക്കാൾ കൂടുതൽ വി മുരളീധരനൊപ്പം നിൽക്കുന്നവർ ജില്ലാ അധ്യക്ഷന്മാരായതോടെ വി മുരളീധരൻ പാർട്ടിയുടെ സംസ്ഥാന അധ്യക്ഷനായേക്കുമെന്ന അഭ്യൂഹവും ഉയർന്നിട്ടുണ്ട്.

അതേ സമയം27 സംഘടനാ ജില്ലാ പ്രസിഡന്റുമാരിൽ നാലിടത്ത് മാത്രമാണ് കൃഷ്ണദാസ് പക്ഷ നേതാക്കളുള്ളത്. ശോഭാ സുരേന്ദ്രനെ അനുകൂലിക്കുന്നവർ മൂന്ന് പേരുണ്ട്.

ബാക്കി ഔദ്യോഗിക പക്ഷത്തിന്റെ ഭാഗമാണ്. അതിൽ തന്നെ കരമന ജയൻ അടക്കം വി മുരളീധരനെ പിന്തുണക്കുന്നവരാണ്.

പലമാനദണ്ഡങ്ങളും പരിഗണിച്ചാണ് ബിജെപി ദേശീയ നേതൃത്വം ജില്ലാ അധ്യക്ഷന്മാരെ തീരുമാനിച്ചത്. കൂടുതൽ വോട്ട് കിട്ടിയ പലർക്കും സ്ഥാനം കിട്ടാതെ പോയതും അത് കൊണ്ടാണെന്നാണ് വിശദീകരണം.

‘മിഷൻ കേരള’യുടെ ഭാഗമായാണ് കരമന ജയൻ, പ്രകാശ് ബാബു, പ്രഫുൽ കൃഷ്ണൻ, സന്ദീപ് വചസ്പതി അടക്കമുള്ള സംസ്ഥാന നേതാക്കളെ ജില്ലാ അധ്യക്ഷന്മാരാക്കിയതെന്നാണ് വിശദീകരണം.

അതേ സമയം തിരുവനന്തപുരത്ത് കരമന ജയന്റെ നോമിനേഷനെതിരെ പരാതിയുണ്ട്. പ്രായപരിധി 60 പിന്നിട്ടെന്ന പരാതി ഇതിനകം കൗൺസിലർമാരടക്കം നേതൃത്വത്തെ അറിയിച്ചു.

സംസ്ഥാന പ്രസിഡന്റിന്റെ കാര്യത്തിൽ വൈകാതെ കേന്ദ്ര നേതൃത്വം തീരുമാനമെടുക്കും. സംസ്ഥാന അധ്യക്ഷന്റെ തെരഞ്ഞെടുപ്പിൽ ജില്ലാ അധ്യക്ഷന്മാരുടെ പിന്തുണ ഘടകമല്ല.

അഞ്ച് വർഷം പൂർത്തിയാക്കിയ ജില്ലാ അധ്യക്ഷന്മാരുടെ മാറ്റം സുരേന്ദ്രനും മാറേണ്ടിവരുമെന്ന സന്ദേശം നൽകുന്നു. അല്ലെങ്കിൽ സംസ്ഥാന അധ്യക്ഷന് മാത്രം പ്രത്യേക ഇളവ് നൽകണം.

ജില്ലാ അധ്യക്ഷന്മാരുടെ തെരഞ്ഞെടുപ്പിന് ശേഷം വി മുരളീധരൻ സംസ്ഥാന അധ്യക്ഷനാകുമെന്ന അഭ്യൂഹം വീണ്ടും ശക്തമായി.

പക്ഷെ അഖിലേന്ത്യാ ജനറൽ സെക്രട്ടറി സ്ഥാനത്തേക്കും മുരളിയുടെ പേര് പരിഗണനയിലുണ്ട്.

ശോഭാ സുരേന്ദ്രൻറെയും എംടി രമേശിൻറെയും പേരുകളും സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് സജീവമാണ്.

spot_imgspot_img
spot_imgspot_img

Latest news

പൈലറ്റും എസ്കോർട്ടും വേണ്ടെന്ന് സതീശനും ചെന്നിത്തലയും; പൊലീസിനെ തിരിച്ചയച്ചു; രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു

രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കൾക്ക് സുരക്ഷാ ഭീഷണിയുടെ പേരിൽ...

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച; പാതയോരത്ത് നിന്ന് സ്ഫോടക വസ്തുക്കൾ കണ്ടെടുത്തു

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച ബെംഗളൂരു നഗരത്തിൽ പ്രധാനമന്ത്രി നരേന്ദ്ര...

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു എറണാകുളം...

തമിഴ്നാടിന്റെ അമരത്ത് ഇനി ‘ദളപതി’; മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു

മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു തമിഴ്നാട് രാഷ്ട്രീയത്തിൽ പതിറ്റാണ്ടുകൾ...

നാല് വർഷത്തെ പോരാട്ടം അന്ത്യത്തിലേക്ക്; റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു; നിർണായക വെളിപ്പെടുത്തലുമായി വ്ലാഡിമിർ പുട്ടിൻ

റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു നാല് വർഷത്തിലേറെയായി ലോകത്തെ മുൾമുനയിൽ നിർത്തിയ റഷ്യ-യുക്രെയ്ൻ യുദ്ധം...

Other news

സാംഗ്ലിയിൽ ക്ഷേത്രമതിൽ തകർന്നു വീണ് വൻ ദുരന്തം: കുട്ടികളടക്കം ആറ് മരണം

മഹാരാഷ്ട്രയിലെ സാംഗ്ലി ജില്ലയിലുണ്ടായ അതിശക്തമായ കാറ്റിലും മഴയിലും ക്ഷേത്രമതിൽ തകർന്ന് വീണ്...

Related Articles

Popular Categories

spot_imgspot_img