web analytics

ഇത്തവണ അടിയറവുപറഞ്ഞത് 9 വയസുകാരന്റെ മുമ്പിൽ; ലോക ഒന്നാം നമ്പർ ചെസ്സ് താരം മാഗ്നസ് കാൾസണെ തോൽപ്പിച്ചത്…

ലോക ഒന്നാം നമ്പർ ചെസ്സ് താരം മാഗ്നസ് കാൾസണെ തോൽപ്പിച്ച് ഒമ്പതുകാരൻ ചെസ് പ്രതിഭ. ബംഗ്ലാദേശിൽ നിന്നുള്ള റയാൻ റാഷിദ് മുഗ്ദയാണ് കാൾസനെ ഓൺലൈൻ ചെസ്സ് മത്സരത്തിൽ തോൽപ്പിച്ചത്.

നോർവേ ഗ്രാൻഡ് മാസ്റ്ററും അഞ്ച് തവണ ലോകചാമ്പ്യാനുമായ കാൾസൺ ബുള്ളറ്റ് ചെസ്സ് മത്സരത്തിൽ ഒരു കുട്ടിക്കുമുന്നിൽ അടിയറവുപറഞ്ഞെന്ന വാർത്തകൾ ചെസ്സ് ലോകത്തെയും അമ്പരപ്പിക്കുകയാണ്.

chess.com എന്ന വെബ്‌സൈറ്റിൽ ജനുവരി 18 നായിരുന്നു മത്സരം. കളിക്കാർക്ക് അവരുടെ നീക്കങ്ങൾ പൂർത്തിയാക്കാൻ കേവലം ഒരു മിനിറ്റ് മാത്രം ലഭിക്കുന്ന ബുള്ളറ്റ് ഫോർമാറ്റിലായിരുന്നു ഗെയിം.

ധാക്കയിലെ സൗത്ത് പോയിൻ്റ് സ്‌കൂളിലെ മൂന്നാം ക്ലാസുകാരനായ റയാൻ റാഷിദ് മുഗ്ദ ചെസിൽ സ്വന്തമായി പ്രൊഫൈലോ ഔദ്യോഗിക ചെസ് കിരീടങ്ങളോ നേടിയിട്ടില്ല.

തന്റെ പരിശീലകനായ നെയിം ഹക്കിന്റെ അക്കൗണ്ട് ഉപയോഗിച്ചാണ് അവൻ കാൾസനുമായി മത്സരിച്ചത്. ഈ മത്സരഫലത്തോടെ കാൾസന്റെ റേറ്റിങ് -16 ആയി കുറഞ്ഞുവെന്നാണ് റിപ്പോർട്ടുകൾ.

എന്നാൽ തോൽ‌വിയിൽ കാൾസൺ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഓൺലൈൻ ഗെയിമിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. കളിക്കിടെ കാൾസൺ വരുത്തിയ മണ്ടത്തരമാണ് തോൽവിക്ക് കാരണമായതെന്നാണ് ചിലരുടെ വാദം.

അതേസമയം ബംഗ്ലാദേശിലെ നിലവിലെ അണ്ടർ-10 ജൂനിയർ ചാമ്പ്യനാണ് റയാൻ. കഴിഞ്ഞ ഡിസംബറിൽ ബാങ്കോക്കിൽ നടന്ന ഏഷ്യൻ സ്കൂൾ ചെസ് ചാമ്പ്യൻഷിപ്പിൽ ബംഗ്ലാദേശിനെ പ്രതിനിധീകരിച്ച് പങ്കെടുത്തിരുന്നു.

spot_imgspot_img
spot_imgspot_img

Latest news

ട്രേഡ് യൂണിയൻ സംയുക്ത പണിമുടക്ക് തുടങ്ങി; ഡയസ് നോൺ പ്രഖ്യാപിച്ച് സർക്കാർ; പണിമുടക്കുന്നവർക്ക് ശമ്പളമില്ല

ട്രേഡ് യൂണിയൻ സംയുക്ത പണിമുടക്ക് തുടങ്ങി; ഡയസ് നോൺ പ്രഖ്യാപിച്ച് സർക്കാർ കേന്ദ്ര-സംസ്ഥാന...

മത്സ്യബന്ധനത്തിന് നിരോധിത ലൈറ്റുകൾ: ടോളർ ബോട്ട് പിടിച്ചെടുത്തു, വൻ പിഴ

മത്സ്യബന്ധനത്തിന് നിരോധിത ലൈറ്റുകൾ: ടോളർ ബോട്ട് പിടിച്ചെടുത്തു, വൻ പിഴ കോഴിക്കോട്: സമീപകാലത്ത് ...

Other news

ആറ്റുകാലിലേക്ക് ഭക്തജനപ്രവാഹം; പൊങ്കാല മഹോത്സവത്തിന് കെ.എസ്.ആർ.ടി.സിയുടെ സ്പെഷ്യൽ പ്ലാൻ! റൂട്ടുകളും പാർക്കിംഗും ഇങ്ങനെ…

തിരുവനന്തപുരം: ലോകപ്രസിദ്ധമായ ആറ്റുകാൽ പൊങ്കാല മഹോത്സവം മാർച്ച് 3-ന് നടക്കും. ലക്ഷക്കണക്കിന്...

പണ്ടത്തെ ‘പുണ്യാഹം’ ഇപ്പോഴും റെഡി; ദേവസ്വം ബോർഡിൽ പൂജാരിയാകാൻ ജാതി സർട്ടിഫിക്കറ്റ് പോരാ, തൊലിക്കട്ടിയും വേണം!

പണ്ടത്തെ ‘പുണ്യാഹം’ ഇപ്പോഴും റെഡി; ദേവസ്വം ബോർഡിൽ പൂജാരിയാകാൻ ജാതി സർട്ടിഫിക്കറ്റ്...

ദേശീയപാതയിൽ പറന്നിറങ്ങി മോദി! അസമിൽ ചരിത്രം കുറിച്ച് സൂപ്പർ ഹെർക്കുലീസ്; ചൈനീസ് അതിർത്തിയിൽ ഇന്ത്യയുടെ ശക്തിപ്രകടനം

ഗുവാഹത്തി: വടക്കുകിഴക്കൻ ഇന്ത്യയുടെ പ്രതിരോധ ചരിത്രത്തിൽ സുവർണ്ണാക്ഷരങ്ങളാൽ രേഖപ്പെടുത്തേണ്ട ഒരു ദിനമായി...

പറക്കുന്നതിനിടെ ബോയിംഗ് വിമാനത്തിന്റെ എൻജിൻ പൊട്ടിത്തെറിച്ചു; തലനാരിഴയ്ക്ക് ഒഴിവായത് വൻ വിമാനാപകടം

പറക്കുന്നതിനിടെ ബോയിംഗ് വിമാനത്തിന്റെ എൻജിൻ പൊട്ടിത്തെറിച്ചു നൈജീരിയയിലെ ലാഗോസിൽ നിന്നും 80 യാത്രക്കാരുമായി...

കൊട്ടാരക്കരയിൽ 14 വയസ്സുകാരനെ കാണാനില്ല; നിസ്കരിക്കാൻ പോയ കുട്ടിക്കായി തിരച്ചിൽ തുടരുന്നു

കൊട്ടാരക്കരയിൽ 14 വയസ്സുകാരനെ കാണാനില്ല കൊല്ലം കൊട്ടാരക്കരയിൽ പള്ളിയിൽ നിസ്കരിക്കാൻ...

Related Articles

Popular Categories

spot_imgspot_img