നല്ലൊരു ജോലി ലഭിക്കണമെന്നും പരീക്ഷയില്‍ മികച്ച വിജയം നേടണമെന്നും അങ്ങിനെ പ്രാർത്ഥിക്കാൻ എല്ലാവർക്കും ഉണ്ട് ഒരായിരം കാര്യങ്ങൾ. എന്നാൽ ഈ പ്രാർത്ഥന അല്പം കടുത്തുപോയില്ലേ എന്നാണു ഇപ്പോൾ സോസ് മീഡിയ ചോദിക്കുന്നത്. Priest surprised to see wish written on 20 rupee note in Bhandaram
കര്‍ണാടകയിലെ ഭാഗ്യവന്തി ക്ഷേത്ര ഭണ്ഡാരത്തില്‍ നിന്ന് ലഭിച്ച ഒരു 20 രൂപാ നോട്ടിലെ കുറിപ്പാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ പ്രധാന ചര്‍ച്ചാവിഷയം. ഒരു പ്രാര്‍ത്ഥനയാണ് ഈ നോട്ടില്‍ എഴുതിയിരിക്കുന്നത്. ‘എന്റെ അമ്മായിയമ്മ എത്രയും പെട്ടെന്ന് മരിക്കണേ’, എന്നെഴുതിയ 20 രൂപ നോട്ടാണ് സോഷ്യല്‍ മീഡിയയില്‍ ചിരിപടര്‍ത്തിയത്.
അടുത്തിടെയാണ് ക്ഷേത്ര ജീവനക്കാര്‍ ഭണ്ഡാരം തുറന്ന് കണക്കെടുപ്പ് നടത്തിയത്. അതിനിടെയാണ് ഈ വിചിത്ര ആഗ്രഹം എഴുതിയ 20 രൂപ നോട്ട് ജീവനക്കാരുടെ ശ്രദ്ധയില്‍പ്പെട്ടത്. അമ്മായിയമ്മ എത്രയും വേഗം മരിക്കണമെന്ന് എഴുതിയ നിലയിലുള്ള 20 രൂപ നോട്ടാണ് ക്ഷേത്ര ജീവനക്കാര്‍ക്ക് ലഭിച്ചത്.