കൽപറ്റ: ഡിസിസി ട്രഷറർ എൻ.എം വിജയന്റെ മരണത്തിൽ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി പ്രതി ചേർക്കപ്പെട്ട കോൺഗ്രസ് നേതാക്കൾ ഒളിവിലെന്ന് സൂചന. ബത്തേരി എംഎൽഎ ഐ.സി. ബാലകൃഷ്ണൻ, ഡിസിസി പ്രസിഡന്റ് എൻ.ഡി. അപ്പച്ചൻ, കെ.കെ. ഗോപിനാഥൻ എന്നിർ മുൻകൂർ ജാമ്യത്തിനായി കോടതിയെ സമീപിച്ചു. ഇവരുടെ മൊബൈൽ ഫോണുകൾ ഓഫാണ്.(NM Vijayan Suicide: Congress leaders seek anticipatory bail)
ഐ.സി. ബാലകൃഷ്ണനും എൻ.ഡി അപ്പച്ചനും കൽപറ്റ ജില്ലാ സെഷൻസ് കോടതിയേയും കെ.കെ. ഗോപിനാഥൻ ഹൈക്കോടതിയേയും ആണ് മുൻകൂർ ജാമ്യത്തിനായി സമീപിച്ചത്. വിജയൻറെ ആത്മഹത്യാ കുറിപ്പിൽ ഐ.സി. ബാലകൃഷ്ണനും എൻ.ഡി. അപ്പച്ചനും ആവശ്യപ്പെട്ടത് അനുസരിച്ചാണ് ബത്തേരി അർബൻ ബാങ്ക് നിയമനത്തിന് പണം വാങ്ങിയതെന്ന് പരാമർശിച്ചിട്ടുണ്ട്. ഡിസിസി പ്രസിഡന്റ സ്ഥാനം വഹിച്ചിരുന്ന മൂന്നു നേതാക്കൾ പണം വീതിച്ചെടുത്തെന്നും അദ്ദേഹം ആരോപിച്ചിട്ടുണ്ട്.