web analytics

സ്വന്തം ബഹിരാകാശ നിലയം;ഐ.എസ്.ആർ.ഒയുടെ ചുവടുവയ്പിന് വിജയകരമായ തുടക്കം; തിരുവനന്തപുരത്ത് വികസിപ്പിച്ച ബഹിരാകാശ യന്ത്രക്കൈ പരീക്ഷണം വിജയം

തിരുവനന്തപുരം: സ്വന്തം ബഹിരാകാശ നിലയം നിർമ്മിക്കാനുള്ള ഐ.എസ്.ആർ.ഒയുടെ ചുവടുവയ്പിന് വിജയകരമായ തുടക്കം. തിരുവനന്തപുരം വട്ടിയൂർകാവിലെഇനേർഷ്യൽ സിസ്റ്റം യൂണിറ്റിൽ വികസിപ്പിച്ച ബഹിരാകാശ യന്ത്രക്കൈ പരീക്ഷണം വിജയിച്ചു.

അതേസമയം, ബഹിരാകാശത്ത് കൂട്ടിയോജിപ്പിക്കാനായി വിക്ഷേപിച്ച ഇരട്ട ഉപഗ്രഹങ്ങളു‌ടെ സംഗമം ചൊവ്വാഴ്ച രാവിലെ ഒൻപതിനും പത്തിനുമിടയിൽ നടത്തും. ബഹിരാകാശനിലയത്തിന് മുന്നോടിയാണ് ഈ പരീക്ഷണവും നടത്തുന്നത്.

ഇരട്ട ഉപഗ്രഹങ്ങളെ വിക്ഷേപിച്ച പി.എസ്.എൽ.വി റോക്കറ്റിന്റെ ഉപയോഗശൂന്യമായ നാലാംഘട്ടം ഒരു പ്ളാറ്റ്ഫോമാക്കി മാറ്റി അതിലാണ് റീലൊക്കേറ്റബിൾ റോബോട്ടിക് മാനിപ്പുലേറ്റർ എന്ന ബഹിരാകാശ യന്ത്രക്കൈ പരീക്ഷിച്ചത്.

ബഹിരാകാശ നിലയം ഭ്രമണപഥത്തിൽ സഞ്ചരിച്ചുകൊണ്ടിരിക്കെ സ്പെയ്സ് റോബോട്ടിക് ആം എന്ന യന്ത്രക്കൈകളാണ് വിവിധ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നത്.

ബഹിരാകാശനിലയത്തിലേക്ക് അയയ്ക്കുന്ന വസ്തുക്കൾ പിടിച്ചെടുത്ത് നിർദ്ദിഷ്ട സ്ഥാനത്ത് സ്ഥാപിക്കാനും പരിസരത്തുകൂടി പോകുന്ന പാഴ്വസ്തുക്കൾ നീക്കാനും യന്ത്രക്കൈ ഉപയോഗിക്കും.

ഇത്അറ്റകുറ്റപ്പണികൾക്കും ഈ സാങ്കേതികവിദ്യ അനിവാര്യമാണ്.ഭാവിയിൽ പേടകങ്ങളിൽ ഇന്ധനം നിറയ്ക്കാനും യന്ത്രക്കൈ സംവിധാനം ഉപയോഗിക്കാനാകും.

പ്രവർത്തനങ്ങൾ നിരീക്ഷിക്കാനുള്ള ക്യാമറ,സെൻസറുകൾ,പ്രത്യേകംതയ്യാറാക്കിയ സോഫ്റ്റ്‌വേർ എന്നിവയൊക്കെ ഇതിലുണ്ട്. ഡിജിറ്റൽ ട്വിൻ മോഡൽ ഉപയോഗിച്ചാണ് യന്ത്രക്കൈ പ്രവർത്തിക്കുന്നത്. ഈ സാങ്കേതികവിദ്യ വളരെ ചുരുക്കം ചില രാജ്യങ്ങൾക്ക് മാത്രമാണുള്ളത്.

spot_imgspot_img
spot_imgspot_img

Latest news

അപ്പനെ പോലീസ് പിടിച്ചപ്പോൾ കരഞ്ഞ ആ നാലുവയസ്സുകാരി ഇന്ന് എസ്.ഐ; ബേബി വർഗീസിന്റെ പോരാട്ടഗാഥ

അപ്പനെ പോലീസ് പിടിച്ചപ്പോൾ കരഞ്ഞ ആ നാലുവയസ്സുകാരി ഇന്ന് എസ്.ഐ; ബേബി...

കേരളം ‘രോഗികളുടെ സംസ്ഥാനം’? 1000ൽ 186 പേർ ആശുപത്രിയിൽ – കാരണം ഇതാണ്!

കേരളം ‘രോഗികളുടെ സംസ്ഥാനം’? 1000ൽ 186 പേർ ആശുപത്രിയിൽ – കാരണം...

ശബരിമലക്ക് മുകളിലൂടെ ഹെലികോപ്റ്റർ താഴ്ന്ന് പറന്നതിന് പിന്നിൽ…

ശബരിമലക്ക് മുകളിലൂടെ ഹെലികോപ്റ്റർ താഴ്ന്ന് പറന്നതിന് പിന്നിൽ… Pathanamthitta: Sabarimala Templeക്ക് മുകളിലൂടെ...

ഉഷ്ണതരംഗം: ഈ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി; പൊതുപരീക്ഷകൾ മാറ്റമില്ലാതെ തുടരും

ഉഷ്ണതരംഗം: ഈ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി; പൊതുപരീക്ഷകൾ മാറ്റമില്ലാതെ...

Other news

കേരളത്തിലെ 8 ഇനം അണലികൾക്ക് മറുമരുന്നില്ല; ‘മുഴമൂക്കൻ’ വില്ലനാകുന്നു

കേരളത്തിലെ 8 ഇനം അണലികൾക്ക് മറുമരുന്നില്ല; 'മുഴമൂക്കൻ' വില്ലനാകുന്നു തിരുവനന്തപുരം: കേരളത്തിൽ പാമ്പുകടിയേറ്റ് ചികിത്സ...

ഫാഷൻ ഡിസൈനിംഗ് വിദ്യാർത്ഥിനിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

ഫാഷൻ ഡിസൈനിംഗ് വിദ്യാർത്ഥിനിയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി കൊല്ലം: കൊല്ലം ജില്ലയിലെ...

പെൺകുട്ടികളുടെ ഹോസ്റ്റലിൽ അതിക്രമിച്ച് കയറി വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു; 67-കാരൻ പിടിയിൽ

പെൺകുട്ടികളുടെ ഹോസ്റ്റലിൽ അതിക്രമിച്ച് കയറി വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു; 67-കാരൻ പിടിയിൽ ഭുവനേശ്വർ: പെൺകുട്ടികളുടെ...

 ‘മിന്നൽ’ വരാൻ വൈകും; ‘ജവാൻ’ കിട്ടാനുമില്ല! മദ്യവിപണിയിൽ പ്രതിസന്ധി

 'മിന്നൽ' വരാൻ വൈകും; 'ജവാൻ' കിട്ടാനുമില്ല! മദ്യവിപണിയിൽ പ്രതിസന്ധി തിരുവനന്തപുരം: സർക്കാർ ഉടമസ്ഥതയിലുള്ള മലബാർ...

ആരോഗ്യവും ആത്മവിശ്വാസവും ഉയരും; ഇന്നത്തെ നക്ഷത്രഫലം

ആരോഗ്യവും ആത്മവിശ്വാസവും ഉയരും; ഇന്നത്തെ നക്ഷത്രഫലം മേടം: കാര്യങ്ങളിൽ തടസ്സങ്ങളും സാമ്പത്തിക സമ്മർദ്ദവും...

ബംഗാളിൽ ആര് വാഴും? അവസാന ഘട്ട പോരാട്ടത്തിന് ഇന്ന് കൊടിയിറക്കം; ചങ്കിടിപ്പോടെ മുന്നണികൾ

കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന്റെ വിധി നിർണ്ണയിക്കുന്ന നിർണ്ണായകമായ രണ്ടാം...

Related Articles

Popular Categories

spot_imgspot_img