ലൈഫ് പദ്ധതിയിൽ 600 ചതുരശ്രയടി വീടിന് 4 ലക്ഷം; ടൗ​ൺ​ഷി​പ്പി​ൽ 1000 ച​തു​ര​ശ്ര​യ​ടി വരുന്ന വീ​ട് ഒന്നിന് 30 ലക്ഷം! ക​ഴു​ത്ത​റു​പ്പ​ൻ നി​ര​ക്കെന്ന് ആക്ഷേപം; സ്​​പോ​ൺ​സ​ർ​മാ​ർ പിൻമാറുമോ?

തി​രു​വ​ന​ന്ത​പു​രം: വ​യ​നാ​ട്ടി​ലെ ഉ​രു​ൾ​പൊ​ട്ട​ൽ ദു​ര​ന്ത​ബാ​ധി​ത​രെ പു​ന​ര​ധി​വ​സി​പ്പി​ക്കാനുള്ള ടൗ​ൺ​ഷി​പ്പി​ലെ വീ​ടു​ക​ളു​ടെ നി​ർ​മാ​ണ​ചെ​ല​വാ​യി നി​ശ്ചയി​ച്ചി​രി​ക്കു​ന്ന​ത്​ ക​ഴു​ത്ത​റു​പ്പ​ൻ നി​ര​ക്കെന്ന് ആക്ഷേപം. തു​ക ഉ​യ​ർ​ന്ന​തി​നാ​ൽ നി​ര​ക്ക്​ ച​ർ​ച്ച​ചെ​യ്ത്​ തീ​രു​മാ​നം അ​റി​യി​ക്കാ​ൻ സ്​​പോ​ൺ​സ​ർ​മാ​ർ സാ​വ​കാ​ശം തേ​ടി​.

ആ​ഗ​സ്റ്റ് 29ന്​ ​ചേ​ർ​ന്ന സ​ർ​വ​ക​ക്ഷി യോ​ഗ​ത്തി​ൽ 1000 ച​തു​ര​ശ്ര​യ​ടി വരുന്ന വീ​ട് ഒന്നിന് 16 ല​ക്ഷം രൂ​പ ചെ​ല​വി​ൽ നി​ർ​മി​ക്കാ​മെ​ന്നാ​ണ്​ മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചി​രു​ന്ന​ത്.

എന്നാൽ ഒ​രെ​ണ്ണ​ത്തി​ന് 8-10 ല​ക്ഷം രൂ​പ ക​ണ​ക്കാ​ക്കി​യാ​ണ് വീ​ടു​ക​ളു​ടെ എ​ണ്ണം പ്ര​ഖ്യാ​പി​ച്ച​തെ​ന്ന് അ​റി​യി​ച്ച സ്പോ​ൺ​സ​ർ​മാ​ർ, 16 ല​ക്ഷം ആ​യാ​ലും എ​ണ്ണം കു​റ​ക്കി​ല്ലെ​ന്ന് ഉ​റ​പ്പു​ന​ൽ​കി​യി​രു​ന്നു. പിന്നീട് നി​ർ​മാ​ണ​ച്ചെ​ല​വ് 30 ല​ക്ഷ​ത്തി​ലേ​ക്ക് എ​ത്തി​യ​തോ​ടെ​യാ​ണ്​ കാ​ര്യ​ങ്ങ​ൾ കു​ഴ​ഞ്ഞു​മ​റി​ഞ്ഞ​ത്.

കേ​ര​ള​ത്തി​ൽ മു​ന്തി​യ വീ​ടു​ക​ളു​ടെ നി​ർ​മാ​ണ നി​ര​ക്കു​​പോ​ലും ച​തു​ര​ശ്ര​യ​ടി​ക്ക്​ 2000 രൂ​പ​വ​രെ മാ​ത്ര​മേ വ​രൂ എന്നിരിക്കെയാണ്​ 1000 ച​തു​ര​ശ്ര​യ​ടി വീ​ടി​ന്​ 30 ല​ക്ഷം രൂ​പ സ​ർ​ക്കാ​ർ നിശ്ചയി​ച്ചി​രി​ക്കു​ന്ന​ത്. .

അ​തേ​സ​യം ടൗ​ൺ​ഷി​പ്പി​ന്​ പു​റ​ത്ത്​ ഭൂ​മി​യും വീ​ടും ക​ണ്ടെ​ത്താ​ൻ പ​ര​മാ​വ​ധി സ​ർ​ക്കാ​ർ ന​ൽ​കു​മെ​ന്ന്​ പ​റ​യു​ന്ന​ത്​​ 15 ല​ക്ഷം രൂപയാണ്. വ​യ​നാ​ടി​ന്​ സ​മാ​ന​മാ​യി വി​ല​ങ്ങാ​ട്​ ദു​ര​ന്ത​ത്തി​നും വീ​ട്​ നി​ർ​മാ​ണ​ത്തി​ന്​ സ​ർ​ക്കാ​ർ പ​റ​യു​ന്ന​ത്​ ഇതേ തുകയാ​ണ്. ഇ​ത്​ സ​ർ​ക്കാ​റി​ന്‍റെ ഇ​ര​ട്ട​ത്താ​പ്പാണെന്നാണ്​ ആ​ക്ഷേ​പം. മാ​ത്ര​മ​ല്ല, സ​ർ​ക്കാ​റി​ന്‍റെ അ​ഭി​മാ​ന​പ​ദ്ധ​തി​യാ​യ ലൈ​ഫ്​​ ഭ​വ​ന​പ​ദ്ധ​തി​യി​ൽ സ​ർ​ക്കാ​ർ ന​ൽ​കു​ന്ന​താ​ക​ട്ടെ 600 ച​തു​ര​ശ്ര​യ​ടി വീ​ടി​ന്​ പ​ര​മാ​വ​ധി നാ​ല്​ ല​ക്ഷ​മാ​ണ്.

ടൗ​ൺ​ഷി​പ്പി​ലെ വീ​ടു​ക​ൾ​ക്ക്​ പ​ല ഏ​ജ​ൻ​സി​ക​ളും നി​മാ​ണ​സാ​മ​ഗ്രി​ക​ളും വാ​ഗ്ദാ​നം ചെ​യ്തി​ട്ടു​ണ്ട്. 100 വീ​ട് വീ​തം വാ​ഗ്ദാ​നം​ചെ​യ്ത കോ​ൺ​ഗ്ര​സും മു​സ്‌​ലിം ലീ​ഗും എ​ൻ.​എ​സ്.​എ​സും ക​ർ​ണാ​ട​ക സ​ർ​ക്കാ​റും സ​ർ​ക്കാ​റി​ന്‍റെ ഈ നി​ര​ക്കി​ൽ​ ഇ​തി​നാ​യി 30 കോ​ടി രൂ​പ വീ​തം ക​ണ്ടെ​ത്തേണ്ടി വരും.

ക​ഴി​ഞ്ഞ​ദി​വ​സം മു​ഖ്യ സ്പോ​ൺ​സ​ർ​മാ​രു​മാ​യി മു​ഖ്യ​മ​ന്ത്രി ന​ട​ത്തി​യ ച​ർ​ച്ച​യി​ൽ ആ​രും വീ​ടി​ന്റെ എ​ണ്ണം സം​ബ​ന്ധി​ച്ച് ഉ​റ​പ്പ്​ ന​ൽ​കി​യി​ല്ലെന്നാണ് റിപ്പോർട്ട്. ശ​നി​യാ​ഴ്ച മ​റ്റ്​ സ്പോ​ൺ​സ​ർ​മാ​രു​മാ​യും ച​ർ​ച്ച​ നടത്തും.

ടൗ​ൺ​ഷി​പ് നി​ർ​മി​ക്കാ​നു​ദ്ദേ​ശി​ക്കു​ന്ന ഭൂ​മി​യി​ൽ നാ​ല്​ ഏ​ജ​ൻ​സി​ക​ൾ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ശേ​ഷ​മാ​ണ് ഏ​ക​ദേ​ശ എ​സ്റ്റി​മേ​റ്റ് ത​യാ​റാ​ക്കി​യ​തെ​ന്നാണ് സംസ്ഥാന സ​ർ​ക്കാ​ർ പ​റ​യു​ന്ന​ത്. അ​ഞ്ച്​ സെ​ന്റി​ൽ 1000 ച​തു​ര​ശ്ര​യ​ടി ഒ​റ്റ​നി​ല വീ​ട്​ നി​ർ​മി​ക്കു​ന്ന​ത് അ​ശാ​സ്ത്രീ​യ​മാ​ണെ​ന്ന അ​ഭി​പ്രാ​യ​വു​മു​ണ്ട്. കൃ​ഷി, ക​ന്നു​കാ​ലി വ​ള​ർ​ത്ത​ൽ തു​ട​ങ്ങി ഉ​പ​ജീ​വ​നം ന​ട​ത്തു​ന്ന​വ​ർ​ക്ക് അ​ത്​ വ​ലി​യ ​​പ്ര​തി​സ​ന്ധി ഉ​ണ്ടാ​ക്കു​മെ​ന്നും ചൂ​ണ്ടി​ക്കാ​ട്ട​പ്പെ​ടു​ന്നു.

spot_imgspot_img
spot_imgspot_img

Latest news

വായിൽ തുണി തിരുകി തലയ്ക്കടിച്ചു, കൈകൾ വെട്ടിയെടുത്തു, ജനനേന്ദ്രിയം രണ്ടാക്കി; ഗുണ്ടാനേതാവ് സാജൻ നേരിട്ടത് അതിക്രൂര പീഡനം

ഇടുക്കി: മൂലമറ്റത്ത് പായിൽ പൊതിഞ്ഞ നിലയിൽ ഗുണ്ടാനേതാവ് സാജന്റെ മൃതദേഹം കണ്ടെത്തിയ...

ഏഴു വയസുകാരിയായ മകളെ ലൈംഗികമായി പീഡിപ്പിച്ചത് രണ്ട് വർഷത്തോളം; അച്ഛൻ അറസ്റ്റിൽ

പാലക്കാട്: ഏഴു വയസുകാരിയായ മകളെ ലൈംഗികമായി പീഡിപ്പിച്ച പിതാവ് അറസ്റ്റിൽ. പാലക്കാട്...

അനാമികയുടെ മരണം; പ്രിൻസിപ്പാളിനും അസോസിയേറ്റ് പ്രൊഫസർക്കും സസ്പെൻഷൻ

ബെം​ഗളൂരു: കർണാടകയിൽ മലയാളി നഴ്സിങ് വിദ്യാർത്ഥി അനാമിക ജീവനൊടുക്കിയ സംഭവത്തിൽ നഴ്സിങ്...

റഷ്യൻ കൂലിപ്പട്ടാളത്തിൽ നിന്ന് മടങ്ങിയെത്തിയ യുവാവ് മരിച്ച നിലയിൽ

തിരുവനന്തപുരം: തിരുവനന്തപുരത്ത് റഷ്യൻ കൂലിപ്പട്ടാളത്തിൽ നിന്ന് മടങ്ങിയെത്തിയ യുവാവിനെ മരിച്ച നിലയിൽ...

താരങ്ങൾ പ്രതിഫലം കുറയ്ക്കണം; സംസ്ഥാനത്ത് ജൂണ്‍ ഒന്നുമുതല്‍ സിനിമാ സമരം

കൊച്ചി: സംസ്ഥാനത്ത് ജൂണ്‍ ഒന്നുമുതല്‍ സിനിമാ സമരത്തിന് ആഹ്വാനം. സിനിമാ സംഘടനകളുടെ...

Other news

ഹോട്ടൽ ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവം; ഒളിവിലായിരുന്ന പ്രതികൾ കീഴടങ്ങി

കോഴിക്കോട്: മുക്കത്ത് ഹോട്ടൽ ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിലെ പ്രതികൾ കീഴടങ്ങി....

മോട്ടോർ നിർത്താൻ പോയപ്പോൾ പാറക്കെട്ടിൽ നിന്നും ഗർജ്ജനം; കാസര്‍കോട് തുരങ്കത്തില്‍ പുലി കുടുങ്ങിയ നിലയിൽ

കാസർഗോഡ്: കാസര്‍കോട് കൊളത്തൂരില്‍ തുരങ്കത്തില്‍ പുലി കുടുങ്ങി. കവുങ്ങിന്‍തോട്ടത്തിന് സമീപമുള്ള തുരങ്കത്തിലാണ്...

സ്കൂ​ൾ വിട്ട് വീ​ട്ടി​ലേ​ക്ക് പോ​കു​ന്ന​തി​നി​ടെ മ​ര​ക്കൊ​മ്പ് ഒടിഞ്ഞു വീ​ണു; എ​ട്ടു​വ​യ​സു​കാ​രി​ക്ക് ദാ​രു​ണാ​ന്ത്യം

തി​രു​വ​ന​ന്ത​പു​രം: സ്കൂ​ൾ വിട്ട് വീ​ട്ടി​ലേ​ക്ക് പോ​കു​ന്ന​തി​നി​ടെ മ​ര​ക്കൊ​മ്പ് വീ​ണ് എ​ട്ടു​വ​യ​സു​കാ​രി​ക്ക് ദാ​രു​ണാ​ന്ത്യം. മാ​രാ​യ​മു​ട്ടം...

കഫെയിൽ സ്റ്റീമർ പൊട്ടിത്തെറിച്ചു; ഒരാൾക്ക് ദാരുണാന്ത്യം

കലൂർ: കലൂർ സ്റ്റേഡിയത്തിനടുത്ത് പ്രവർത്തിച്ചുവരുന്ന ഭക്ഷണശാലയിൽ സ്റ്റീമർ പൊട്ടിത്തെറിച്ച് ഒരാൾ മരിച്ചു....

പുറത്തിറങ്ങുന്നവർ സൂക്ഷിക്കുക, ഇന്നും നാളെയും ചൂട് കൂടും; ജാഗ്രതാ നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടു ദിവസം ഉയർന്ന താപനില അനുഭവപ്പെടുമെന്ന് മുന്നറിയിപ്പ്. ഇന്നും...

Related Articles

Popular Categories

spot_imgspot_img