web analytics

മൂന്നു തവണ ട്രിമ്മർ ഓർഡർ ചെയ്തു, എന്നാൽ കിട്ടിയതെല്ലാം തെറ്റായ ഉൽപ്പന്നം; പരാതി നൽകി കോട്ടയം സ്വദേശി, ഫ്ലിപ്കാർട്ടിന് 25,000 രൂപ പിഴ

കോട്ടയം: ഓൺലൈൻ വഴി ട്രിമ്മർ ഓർഡർ ചെയ്തയാൾക്ക് മൂന്നു തവണ തെറ്റായ ഉൽപ്പന്നം നൽകിയ ഫ്ലിപ്കാർട്ടിന് പിഴ. പുതുപ്പള്ളി സ്വദേശി സി ജി സന്ദീപിന്റെ പരാതിയിലാണ് നടപടി. കോട്ടയം ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനാണ് 25,000 രൂപ പിഴ ചുമത്തിയത്.(Flipkart fined Rs 25,000 for delivered wrong product)

ഫ്ലിപ്കാർട്ടിൽ നിന്ന് സന്ദീപ് ട്രിമ്മർ ഓർഡർ ചെയ്തിരുന്നു. എന്നാൽ തെറ്റായ ഉൽപ്പന്നമാണ് നൽകിയത്. ഇക്കാര്യം ചൂണ്ടിക്കാട്ടി സന്ദീപ് റീഫണ്ടിന് അപേക്ഷിച്ചു. തുടർന്ന് അതേ ട്രിമ്മർ വീണ്ടും ഓർഡർ ചെയ്തു. എന്നാൽ തെറ്റായ ഉൽപ്പന്നമാണ് ഇത്തവണയും ലഭിച്ചത്. ഫ്ലിപ്കാർട്ടിന്റെ കസ്റ്റമർ കെയറിൽ പരാതിയും നൽകി. എന്നാൽ മൂന്നാം തവണയും തെറ്റായ ഉൽപ്പന്നം ലഭിക്കുകയായിരുന്നു.

തുടർന്ന് ആദ്യം ഫ്ലിപ്കാർട്ടിനാണ് സന്ദീപ് പരാതി നൽകുന്നത്. മറുപടി ലഭിക്കാതിരുന്നതോടെ കോട്ടയം ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷനിൽ പരാതി നൽകുകയായിരുന്നു. കൃത്യത ഉറപ്പാക്കാൻ ഓൺലൈൻ മാർക്കറ്റിങ് സ്ഥാപനങ്ങൾ കർശന നടപടി സ്വീകരിക്കണമെന്ന് കമ്മിഷന്റെ ഉത്തരവിൽ നിർദേശിച്ചു. പിഴച്ച തുക ഉപഭോക്താവിന് നഷ്ടപരിഹാരമായി കൈമാറും.

spot_imgspot_img
spot_imgspot_img

Latest news

വിശ്രമമില്ലാത്ത ഡ്യൂട്ടി, കുറഞ്ഞ സ്റ്റൈപെൻഡ്; കേരളത്തിലെ മെഡിക്കൽ കോളേജുകളിൽ പി.ജി ഡോക്ടർമാർ കടുത്ത പ്രതിസന്ധിയിൽ

വിശ്രമമില്ലാത്ത ഡ്യൂട്ടി, കുറഞ്ഞ സ്റ്റൈപെൻഡ്; കേരളത്തിലെ മെഡിക്കൽ കോളേജുകളിൽ പി.ജി ഡോക്ടർമാർ...

ഇടുക്കിയിൽ ഇരട്ടക്കൊലപാതകം: അമ്മയെയും മകനെയും കൊന്ന് കുഴിച്ചുമൂടി; ഇളയ മകൻ ഒളിവിൽ

ഇടുക്കിയിൽ ഇരട്ടക്കൊലപാതകം: അമ്മയെയും മകനെയും കൊന്ന് കുഴിച്ചുമൂടി; ഇളയ മകൻ ഒളിവിൽ നെടുങ്കണ്ടം...

അപ്പനെ പോലീസ് പിടിച്ചപ്പോൾ കരഞ്ഞ ആ നാലുവയസ്സുകാരി ഇന്ന് എസ്.ഐ; ബേബി വർഗീസിന്റെ പോരാട്ടഗാഥ

അപ്പനെ പോലീസ് പിടിച്ചപ്പോൾ കരഞ്ഞ ആ നാലുവയസ്സുകാരി ഇന്ന് എസ്.ഐ; ബേബി...

കേരളം ‘രോഗികളുടെ സംസ്ഥാനം’? 1000ൽ 186 പേർ ആശുപത്രിയിൽ – കാരണം ഇതാണ്!

കേരളം ‘രോഗികളുടെ സംസ്ഥാനം’? 1000ൽ 186 പേർ ആശുപത്രിയിൽ – കാരണം...

Other news

ബാങ്കിൽ അക്കൗണ്ട് ഉടമ നേരിട്ട് എത്തണം; മരിച്ച സഹോദരിയുടെ അസ്ഥികൂടവുമായി ബാങ്കിലെത്തി വയോധികന്റെ പ്രതിഷേധം

ബാങ്കിൽ അക്കൗണ്ട് ഉടമ നേരിട്ട് എത്തണം; മരിച്ച സഹോദരിയുടെ അസ്ഥികൂടവുമായി ബാങ്കിലെത്തി...

നെടുങ്കണ്ടം ഇരട്ടക്കൊലപാതകം: പോസ്റ്റ്‌മോർട്ടവും ഡിഎൻഎ പരിശോധനയും ഇന്ന്; പിതാവിന്റെ തിരോധാനവും വീണ്ടും അന്വേഷിക്കും

നെടുങ്കണ്ടം ഇരട്ടക്കൊലപാതകം: പോസ്റ്റ്‌മോർട്ടവും ഡിഎൻഎ പരിശോധനയും ഇന്ന്; പിതാവിന്റെ തിരോധാനവും വീണ്ടും...

ചെറുകുന്നത്ത് കനാലിൽ കുളിക്കാൻ ഇറങ്ങിയ  രണ്ട് കോളജ് വിദ്യാർത്ഥികൾ മുങ്ങി മരിച്ചു; ഒരാൾ ഗുരുതരാവസ്ഥയിൽ

ചെറുകുന്നത്ത് കനാലിൽ കുളിക്കാൻ ഇറങ്ങിയ  രണ്ട് കോളജ് വിദ്യാർത്ഥികൾ മുങ്ങി മരിച്ചു;...

ശബരിമല യുവതി പ്രവേശനം: സർക്കാർ നടപടികൾക്കെതിരെ കേരള ബ്രാഹ്മണ ഫെഡറേഷൻ

ശബരിമല യുവതി പ്രവേശനം: സർക്കാർ നടപടികൾക്കെതിരെ കേരള ബ്രാഹ്മണ ഫെഡറേഷൻ ഡല്‍ഹി: ശബരിമല...

ഉദ്യോഗസ്ഥന് നേരെ ചെളി എറിഞ്ഞ കേസ്: മഹാരാഷ്ട്ര മന്ത്രി നിതേഷ് റാണയ്ക്ക് ഒരു മാസത്തെ തടവ്

ഉദ്യോഗസ്ഥന് നേരെ ചെളി എറിഞ്ഞ കേസ്: മഹാരാഷ്ട്ര മന്ത്രി നിതേഷ് റാണയ്ക്ക്...

Related Articles

Popular Categories

spot_imgspot_img