web analytics

കൂടുതൽ തട്ടിപ്പ് നടന്നത് അങ്കമാലിയിലോ അതോ കരുവന്നൂരിലോ? അങ്കമാലി അർബൻ സഹകരണ സംഘത്തിന് 121 കോടി രൂപ പിഴയിട്ട വാർത്ത ഒതുക്കി മാധ്യമങ്ങളും

നിങ്ങൾ ഈ കരുവന്നൂർ എന്ന് കേട്ടിട്ടുണ്ടോ എന്ന് കളിയാക്കി ചോദിക്കുന്ന കോൺ​ഗ്രസുകാരോട് ഇല്ല, ഞങ്ങൾ അങ്കമാലി എന്ന് കേട്ടിട്ടുണ്ടെന്ന് സിപിഎം! പുറത്തുവരുന്ന വാർത്തകൾ പ്രകാരം രണ്ടും ഒന്നിനൊന്ന് മികച്ചതാണ്. സി.പി.എം നേതൃത്വത്തിലുള്ള കരുവന്നൂർ സഹകരണ ബാങ്കിൽ നടന്ന കോടികളുടെ തട്ടിപ്പിന് സമാനമാണ് കോൺഗ്രസ് നിയന്ത്രണത്തിലുള്ള അങ്കമാലി അർബൻ സഹകരണ സംഘത്തിൽ നടന്ന തട്ടിപ്പും.

സഹകരണ നിയമങ്ങൾക്ക് വിരുദ്ധമായി ഈ സംഘത്തിൽ നടന്ന ക്രമക്കേടുകളുടെ പേരിൽ സംഘം നടത്തിപ്പുകാർക്കെതിരെ സഹകരണ വകുപ്പ് 121 കോടിയുടെ പിഴ ചുമത്തിയിരിക്കുന്നത്. എന്നാൽ കോൺഗ്രസിന്റെ സഹകരണ സംഘത്തിന് 121 കോടി രൂപ പിഴയിട്ട വാർത്ത ഒട്ടുമിക്ക മുഖ്യധാര മാധ്യമങ്ങളും മുക്കി, ചിലർ അപ്രധാന പേജുകളിൽ ഒരു കോളം വാർത്തയിലൊതുക്കുകയായിരുന്നു. സിപിഎം ബാങ്കുകളിലെ തട്ടിപ്പ് ആഘോഷമാക്കിയ മാധ്യമങ്ങളുടെ ഇരട്ടത്താപ്പ് ചൂണ്ടികാട്ടി സിപിഎം സൈബർ സംഘങ്ങൾ ഇപ്പോൾ പ്രചരണം നടത്തുന്നുണ്ട്.

അങ്കമാലി സംഘത്തിലെ വായ്പത്തട്ടിപ്പ് കേസിൽ കോൺഗ്രസ് ഭരണസമിതി അംഗങ്ങളും ജീവനക്കാരും 121 കോടിയോളം രൂപ പിഴ അടക്കണമെന്നാണ് സഹകരണവകുപ്പ് ഇപ്പോൾ ആവശ്യപ്പെട്ടിരിക്കുന്നത്. സഹകരണചട്ടങ്ങൾക്കും നിയമാവലിക്കും വിരുദ്ധമായി സംഘത്തിന്റെ പണം ദുരുപയോഗം ചെയ്തതിനാണ് വകുപ്പ് പിഴ ചുമത്തിയത്. ക്രമ വിരുദ്ധമായ വായ്പകളും തിരിമറിയും നടത്തിയതിന് ഇതുവരെ അഞ്ച് ഡയറക്ടർ ബോർഡ് അംഗങ്ങളെയും രണ്ട് ജീവനക്കാരെയും ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത് ജയിലാക്കിയിട്ടുണ്ട്. രണ്ട് ജീവനക്കാർ സസ്പെൻഷനിലാണ്. ആകെ 126 കോടിയിയുടെ വായ്പ ഇടപാടിൽ 96 കോടിയുടെ തട്ടിപ്പാണ് സംഘത്തിൽ നടന്നിട്ടുള്ളത്. ഇതിൽ ഇഡി അന്വേഷണവും നടന്നു വരികയാണ്.

അന്തരിച്ച സംഘം പ്രസിഡന്റ് പി ടി പോൾ– 7.42 കോടി, ഭരണസമിതി അംഗങ്ങളായ പി വി പൗലോസ്- -7.31, കെ ജി രാജപ്പൻനായർ– 7.35, ജോർജ്- -7.75, പി സി ടോമി- -7.35, വി ഡി ടോമി വടക്കുഞ്ചേരി– 7.35 കോടി, ടി വി ബെന്നി- -69.44 ലക്ഷം, എസ് വൈശാഖ്- -5.10 കോടി, സെബാസ്റ്റ്യൻ മാടൻ– 5.12, മാർട്ടിൻ ജോസഫ്– 5.16, എൽസി വർഗീസ്– 2.59, ലക്‌സി ജോയി– 7.31, മേരി ആന്റണി– 6.98, കെ എ പൗലോസ്– 2.15, കെ ജെ പോൾ- -1.05 കോടി, അന്തരിച്ച ഭരണസമിതി അംഗങ്ങളായ കെ ഐ ജോർജ് കൂട്ടുങ്ങൽ– 2.07 കോടി, എം ആർ സുദർശൻ– 31.67 ലക്ഷം എന്നിങ്ങനെ പിഴ അടക്കണമെന്നാണ് നിർദേശം.

അങ്കമാലി, കാലടി എന്നിവടങ്ങളിലെ പ്രാദേശിക കോൺഗ്രസ് നേതാക്കളാണ് ഡയറക്ടർ ബോർഡ് അംഗങ്ങൾ. പ്രായപൂർത്തിയാകാത്ത കുട്ടികളുടെ പേരിലും ആധാരത്തിന്റെ പകർപ്പിലും വ്യാജ രേഖകൾ ഹാജരാക്കി വായ്പ തട്ടിയെടുത്തതായാണ് കേസ്. സഹകരണ വകുപ്പ് കഴിഞ്ഞ മാസം ഭരണസമിതി പിരിച്ച് വിട്ടതോടെ അഡ്മിനിസ്‌ടേറ്റർ ഭരണത്തിലാണ് ബാങ്ക്.

ഭരണസമിതി പ്രസി ഡന്റായിരുന്ന പരേതനായ പി ടി പോളും മറ്റ് ഭരണസമിതി അംഗങ്ങളും സംഘത്തിന്റെ ഫണ്ട് ദുരുപയോഗം ചെയ്തതും അനധികൃതവായ്പകൾ വാരിക്കോരി അനുവദിച്ചതും ഉൾപെടെയുള്ള തട്ടിപ്പുകൾ പുറത്തുവന്നിട്ടും സംസ്ഥാന കോൺഗ്രസ് നേതൃത്വം തട്ടിപ്പുകാർക്കെതിരെ നടപടി എടുക്കാൻ തയ്യാറായിട്ടില്ല എന്നതാണ് ഏറെ കൗതുകകരം. പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ ജില്ലയിൽ പ്രാദേശിക കോൺഗ്രസ് നേതാക്കൾ നടത്തിയ തട്ടിപ്പിനെക്കുറിച്ച് അദ്ദേഹം ഇത് വരെ പ്രതികരിച്ചിട്ടില്ല. അങ്കമാലി അർബൻ സംഘത്തിൽ 2008 മുതലാണ് തട്ടിപ്പ് വ്യാപകമായി നടന്നതെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

spot_imgspot_img
spot_imgspot_img

Latest news

റഷ്യയുടെ വരുമാനത്തിന് പൂട്ടിടാൻ യുഎസ്; ഇന്ത്യൻ റിഫൈനറികൾക്ക് നൽകിയ ഇളവ് പിൻവലിച്ചു

റഷ്യയുടെ വരുമാനത്തിന് പൂട്ടിടാൻ യുഎസ്; ഇന്ത്യൻ റിഫൈനറികൾക്ക് നൽകിയ ഇളവ് പിൻവലിച്ചു Washington,...

എല്ലാ വായനക്കാർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ

എല്ലാ വായനക്കാർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ ലോകമെമ്പാടുമുള്ള മലയാളികൾ ഇന്ന് മേടവിഷു...

നിതീഷ് കുമാർ രാജിവച്ചു; ബിഹാറിൽ പുതിയ അധ്യായം, സാമ്രാട് ചൗധരി മുഖ്യമന്ത്രി

നിതീഷ് കുമാർ രാജിവച്ചു; ബിഹാറിൽ പുതിയ അധ്യായം, സാമ്രാട് ചൗധരി മുഖ്യമന്ത്രി പട്ന:...

ഹോർമുസ് വഴി മൂന്നാം ലോകമഹായുദ്ധത്തിലേക്ക് ? ഇറാനെതിരെ ഗൾഫ് രാജ്യങ്ങൾ ഒന്നിക്കുന്നു! അമേരിക്കയുടെ നീക്കം എന്ത്?

ഹോർമുസ് വഴി മൂന്നാം ലോകമഹായുദ്ധത്തിലേക്ക് ? ഇറാനെതിരെ ഗൾഫ് രാജ്യങ്ങൾ ഒന്നിക്കുന്നു!...

Other news

തീർത്ഥാടക സംഘത്തിന്റെ ബസിൽ പ്രസവം, പിന്നാലെ പള്ളിമുറ്റത്ത് ഭ്രൂണം ഉപേക്ഷിച്ചു; കോഴിക്കോട് നഗരത്തെ ഞെട്ടിച്ച സംഭവത്തിൽ സ്ത്രീ പിടിയിൽ!

തീർത്ഥാടക സംഘത്തിന്റെ ബസിൽ പ്രസവം, പിന്നാലെ പള്ളിമുറ്റത്ത് ഭ്രൂണം ഉപേക്ഷിച്ചു; കോഴിക്കോട്...

ബാറിലെ തർക്കം റോഡിലെ ക്രൂരമർദ്ദനമായി; തിരുവനന്തപുരത്ത് യുവാവിനെ ചവിട്ടിക്കൊന്നു! നടുക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്

തിരുവനന്തപുരം: വിഴിഞ്ഞത്ത് നടുറോഡിൽ യുവാവിനെ അതിക്രൂരമായി മർദ്ദിച്ചു കൊലപ്പെടുത്തിയ വാർത്തയുടെ ഞെട്ടലിലാണ്...

ഡൽഹിക്ക് നേരെ വിരൽചൂണ്ടി സ്റ്റാലിൻ! മണ്ഡലപുനർനിർണയ ബില്ല് കത്തിച്ചു; തമിഴകത്തെ തെരുവുകൾ കറുപ്പണിഞ്ഞു, കേന്ദ്രത്തിന് അന്ത്യശാസനം!

ചെന്നൈ: ദക്ഷിണേന്ത്യയുടെ രാഷ്ട്രീയ സ്വാധീനം വെട്ടിചുരുക്കാനുള്ള കേന്ദ്ര നീക്കത്തിനെതിരെ അത്യുഗ്രൻ പോരാട്ടത്തിന്...

കല്യാണി–പ്രണവ് വിവാഹം? അഭ്യൂഹങ്ങൾക്ക് ‘വ്യാജ വാർത്ത’ എന്ന് ലിസിയുടെ മറുപടി

കല്യാണി–പ്രണവ് വിവാഹം? അഭ്യൂഹങ്ങൾക്ക് ‘വ്യാജ വാർത്ത’ എന്ന് ലിസിയുടെ മറുപടി സോഷ്യൽ മീഡിയയിൽ...

ഇനി ആർത്തവദിനങ്ങളിൽ ജോലിക്ക് പോകേണ്ട! ശമ്പളത്തോടുള്ള അവധി സ്ത്രീകളുടെ അവകാശം; വിപ്ലവകരമായ വിധിയുമായി ഹൈക്കോടതി

ബംഗളൂരു: ഇന്ത്യയിലെ തൊഴിൽ നിയമചരിത്രത്തിൽ വിപ്ലവകരമായ മാറ്റത്തിന് തുടക്കമിട്ട് കർണാടക ഹൈക്കോടതിയുടെ...

ഡിവൈഎഫ്ഐ നേതാവിനെ വെട്ടിപ്പരിക്കേൽപ്പിച്ചു; പിന്നിൽ കാപ്പ പ്രതിയടങ്ങുന്ന ഗുണ്ടാസംഘം

കൊച്ചി: എറണാകുളം വടക്കൻ പറവൂരിൽ ഡിവൈഎഫ്ഐ നേതാവിന് നേരെ ഗുണ്ടാസംഘത്തിന്റെ അതിക്രൂരമായ...

Related Articles

Popular Categories

spot_imgspot_img