web analytics

ഇരുന്നൂറിലധികം ബാഗുകൾ, 30 പവൻ സ്വർണം, 30 ഫോൺ, 9 ലാപ്ടോപ്പ്, 2 ഐപാഡ്…റെയിൽവേ ജീവനക്കാരന്റെ വീട്ടിൽ നിന്നും പോലീസ് കണ്ടെടുത്തത്…കള്ളൻ കപ്പലിലല്ല, ട്രെയ്നിൽ തന്നെ

യാത്രക്കാരുടെ ബാഗുകൾ മോഷ്ടിക്കുന്ന റെയിൽവേ ജീവനക്കാരൻ അറസ്റ്റിൽ. മധുര റെയിൽവേ സ്റ്റേഷനിലാണ് റെയിൽവേക്ക് നാണക്കേടായ സംഭവം. റെയിൽവേ മെക്കാനിക്കായ സെന്തിൽ കുമാറാണ് പിടിയിലായത്. കഴിഞ്ഞ ആറ് വർഷമായി ഇയാൾ യാത്രക്കാരിൽ നിന്ന് സ്ഥിരമായി ബാഗുകൾ മോഷ്ടിക്കുന്നുണ്ട്.

ഇയാളുടെ മുറിയിൽ നിന്ന് പോലീസ് കണ്ടെത്തിയത് ഇരുന്നൂറിലധികം ബാഗുകളാണ്. ഇയാൾ പലരിൽ നിന്ന് മോഷിടിച്ചതാണ് ഈ ബാഗുകൾ എന്ന് സമ്മതിച്ചിട്ടുണ്ട്. 30 പവൻ സ്വർണവും 30 ഫോണും 9 ലാപ്ടോപ്പും 2 ഐപാഡും ഇയാളിൽ നിന്നും കണ്ടെത്തി. മധുരൈ, കാരൂർ, വിരുദാചലം, ഈറോഡ് സ്റ്റേഷനുകളിൽ നിന്ന് ഇയാൾ മോഷണം നടത്തിയിട്ടുണ്ട്. പ്രതിയെ കുടുക്കിയത് മോഷണത്തിനിടെ പതിഞ്ഞ സിസിടിവി ദൃശ്യങ്ങളാണ്.

ഡിസംബർ 28 ന് വെല്ലൂരിലെ മകൻ്റെ വീട്ടിൽ നിന്ന് മടങ്ങുമ്പോൾ മധുര റെയിൽവേ ജംഗ്ഷനിൽ വെച്ച് ഒരാൾ തൻ്റെ ബാഗ് മോഷ്ടിച്ചതായി ജെസു മേരി (75) മധുര ജിആർപിക്ക് നൽകിയ പരാതി നൽകി. റെയിൽ ഓവർ ബ്രിഡ്ജിൻ്റെ പടികൾ കയറാൻ പാടുപെടുന്നതിനിടയിൽ ഒരു മനുഷ്യൻ സഹായിക്കാൻ സന്നദ്ധത അറിയിച്ചിരുന്നുവെങ്കിലും പിന്നീട് ബാഗുമായി കടന്നു കളഞ്ഞെന്നാണ് ജെസുമേരി പരാതിയിൽ പറഞ്ഞത്.

ഈ പരാതിയുടെ അടിസ്ഥാനത്തിൽ റെയിൽവേ പൊലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ ബാഗുമായി സെന്തിൽ കുമാർ രക്ഷപ്പെടുന്നത് കണ്ടെത്തുകയായിരുന്നു. പിന്നീട് റെയിൽവേ പൊലീസ് സംഘം കേസ് അന്വേഷിച്ച് ഇറോഡ് റെയിൽവേ സ്റ്റേഷനിലെ മെക്കാനിക്കൽ വിഭാഗത്തിൽ എത്തുകയും ഹെൽപ്പറായ ആർ സെന്തിൽകുമാറിനെ തിരിച്ചറിയുകയും ചെയ്തു. എച്ച്എംഎസ് കോളനിയിലെ ഇയാളുടെ വീട്ടിലെത്തിയ പൊലീസ് സംഘം തെളിവുകളോടെ സെന്തിലിനെ പിടികൂടുകയായിരുന്നു. യാത്രക്കാരിൽ നിന്ന് മോഷ്ടിച്ച എല്ലാ ബാഗുകളും സുരക്ഷിതമാക്കാൻ വീടിനുള്ളിൽ പ്രത്യേക റാക്ക് നിർമ്മിച്ചതായും കണ്ടെത്തിയിട്ടുണ്ട്.

spot_imgspot_img
spot_imgspot_img

Latest news

ടിവികെയ്‌ക്കെതിരെ നടപടിയെടുക്കാനൊരുങ്ങി പൊലീസ്

ചെന്നൈ: നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള സംസ്ഥാന പര്യടനത്തിന് തിരുച്ചിറപ്പള്ളിയി‍ൽ തുടക്കമിട്ട് നടനും...

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി...

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ്

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ് 2024-25 സാമ്പത്തിക വർഷത്തേക്കുള്ള ആദായനികുതി റിട്ടേൺ (ഐടിആർ)...

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ തിരുവനന്തപുരം: കേരളത്തിൽ മദ്യവിൽപ്പനയ്ക്കായി പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച ‘പ്ലാസ്റ്റിക്...

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല കാസർകോട്: അമ്മയ്ക്ക് ചെലവിന് നൽകാത്തതിന്റെ പേരിൽ മകനെ...

Other news

ടിവികെയ്‌ക്കെതിരെ നടപടിയെടുക്കാനൊരുങ്ങി പൊലീസ്

ചെന്നൈ: നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള സംസ്ഥാന പര്യടനത്തിന് തിരുച്ചിറപ്പള്ളിയി‍ൽ തുടക്കമിട്ട് നടനും...

മദ്യപിച്ച് ലക്കുകെട്ട് 11 വയസ്സുകാരിയുടെ ചെവി കടിച്ചെടുത്തു

മദ്യപിച്ച് ലക്കുകെട്ട് 11 വയസ്സുകാരിയുടെ ചെവി കടിച്ചെടുത്തു ചണ്ഡീഗഡ്: ഹരിയാനയിൽ മദ്യപിച്ച് ലക്കുകെട്ട...

എംസി റോഡ് ഉദ്ഘാടനം; എസ്ഐയ്ക്ക് സസ്പെൻഷൻ

എംസി റോഡ് ഉദ്ഘാടനം; എസ്ഐയ്ക്ക് സസ്പെൻഷൻ കൊച്ചി: മൂവാറ്റുപുഴയിലെ എം സി റോഡ്...

സുനില്‍ ഛേത്രി വീണ്ടും ഇന്ത്യന്‍ ടീമില്‍; 6 മലയാളികൾ

സുനില്‍ ഛേത്രി വീണ്ടും ഇന്ത്യന്‍ ടീമില്‍; 6 മലയാളികൾ ന്യൂഡല്‍ഹി: ഇതിഹാസ താരം...

കുടിയേറ്റ വിരുദ്ധ പ്രക്ഷോഭം; ലണ്ടനിൽ അണിനിരന്നത് ലക്ഷങ്ങൾ; ഏറ്റുമുട്ടലിൽ 26 പോലീസുകാർക്ക് പരിക്ക്

ലണ്ടനിൽ കുടിയേറ്റ വിരുദ്ധ പ്രക്ഷോഭത്തിൽ അണിനിരന്നത് ലക്ഷങ്ങൾ ലണ്ടൻ: കുടിയേറ്റ വിരുദ്ധ വികാരങ്ങളും...

ഹൃദയസ്തംഭനം; യുവാവിന് ദാരുണാന്ത്യം

ഹൃദയസ്തംഭനം; യുവാവിന് ദാരുണാന്ത്യം ബെംഗളൂരു: മാനേജരോട് സിക് ലീവിന് അപേക്ഷിച്ചതിന് പിന്നാലെ ഹൃദയസ്തംഭനത്തെ...

Related Articles

Popular Categories

spot_imgspot_img