web analytics

ബലാൽസംഗക്കേസ്; ട്രംപിന് കനത്ത തിരിച്ചടി; അതിജീവിതയായ യുവതിക്ക് 42 കോടി രൂപ നഷ്ടപരിഹാരം നൽകണം; കോടതിവിധി ശരിവെച്ച് അപ്പീൽ കോടതി

ബലാല്സംഗക്കേസിൽ നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് കനത്ത തിരിച്ചടി. എഴുത്തുകാരി ഇ. ജീൻ കാരളിനെ ബലാത്സം​ഗം ചെയ്തെന്ന കേസിൽ പരാതിക്കാരിക്ക് നഷ്ടപരിഹാരം നൽകണമെന്ന വിചാരണക്കോടതി വിധി അപ്പീൽ കോടതി ശരിവെച്ചു. US President-elect Donald Trump suffers major setback in rape case

ലൈം​ഗികാതിക്രമത്തിന് 17 കോടി രൂപയും പരാതിക്കാരിയെ അപകീർത്തിപെടുത്തിയതിന് 25 കോടി രൂപയും ചേർത്ത് മൊത്തം 42 കോടി രൂപ ട്രംപ് നൽകണമെന്നാണ് കോടതി ഉത്തരവ്. മാൻഹാട്ടൻ യു.എസ് സർക്യൂട്ട് കോടതിയിലെ മൂന്ന് ജഡ്ജിമാരടങ്ങിയ പാനലാണ് വിധി പ്രസ്താവിച്ചത്.

നേരത്തെ പ്രസ്താവിച്ച വിധിയിൽ ജില്ലാ കോടതിക്ക് തെറ്റുപറ്റിയെന്ന് തെളിയിക്കാൻ ട്രംപിനായിട്ടില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. എന്നാൽ, ഈ വിധിക്കെതിരേയും അപ്പീൽ നൽകുമെന്ന് ട്രംപിന്റെ വക്താവ് അറിയിച്ചു. കഴിഞ്ഞ വർഷം ഒമ്പത് ദിവസത്തെ വിചാരണയ്ക്കൊടുവിലായിരുന്നു ട്രംപിന് ശിക്ഷ വിധിച്ചത്.

ട്രംപിനെതിരേ 2019-ലാണ് എൽ മാസിക പംക്തിയെഴുത്തുകാരിയായിരുന്ന കാരൾ ആരോപണവുമായി രംഗത്തെത്തിയത്. 1996-ൽ മാൻഹാട്ടനിലെ ആഡംബരവസ്ത്രശാലയിൽ വസ്ത്രം മാറുന്ന മുറിയിൽവെച്ച് ട്രംപ് ബലാത്സംഗം ചെയ്‌തെന്നായിരുന്നു പരാതി.

തുടർന്ന് നടന്ന അന്വേഷണത്തിൽ 1996-ൽ ഒരു മാൻഹട്ടൻ ഡിപ്പാർട്ട്‌മെൻ്റ് സ്റ്റോറിൽ വെച്ച് നിയുക്ത പ്രസിഡൻ്റ് ട്രംപ് കരോളിനെ ലൈംഗികമായി ദുരുപയോഗം ചെയ്തതായി ന്യൂയോർക്ക് ജൂറി കണ്ടെത്തിയിരുന്നു.

spot_imgspot_img
spot_imgspot_img

Latest news

സ്റ്റേഷനിൽ ഒപ്പിട്ട് മടങ്ങും വഴിയിൽ ആക്രമണം; ഗുണ്ടാപ്പക, അലുവ അതുലിനെ വെട്ടിക്കൊന്നു

സ്റ്റേഷനിൽ ഒപ്പിട്ട് മടങ്ങും വഴിയിൽ ആക്രമണം; ഗുണ്ടാപ്പക, അലുവ അതുലിനെ വെട്ടിക്കൊന്നു കരുനാഗപ്പള്ളി:...

നിയമസഭാ തിരഞ്ഞെടുപ്പ് ഏപ്രിൽ 25 നും മേയ് 10 നും ഇടയിൽ; തീയതി അറിയാം രണ്ടു ദിവസത്തിനകം

നിയമസഭാ തിരഞ്ഞെടുപ്പ് ഏപ്രിൽ 25 നും മേയ് 10 നും ഇടയിൽ;...

ശബരിമല ‘ആടിയ നെയ്യ്’ ക്രമക്കേട്: കണക്കുകളിൽ ₹25.52 ലക്ഷം രൂപയുടെ വ്യത്യാസം കണ്ടെത്തി

ശബരിമല ‘ആടിയ നെയ്യ്’ ക്രമക്കേട്: കണക്കുകളിൽ ₹25.52 ലക്ഷം രൂപയുടെ വ്യത്യാസം...

‘സാഗർ കവചം’ അഭ്യാസം പൂർത്തിയായി; കേരള തീരസുരക്ഷാ സജ്ജീകരണം വിലയിരുത്തി നാവികസേന

‘സാഗർ കവചം’ അഭ്യാസം പൂർത്തിയായി; കേരള തീരസുരക്ഷാ സജ്ജീകരണം വിലയിരുത്തി നാവികസേന കൊച്ചി:...

ശ്രദ്ധിക്കുക! ‘നടരാജ് പെൻസിൽ’ കമ്പനിയുടെ പേരിൽ ഓൺലൈൻ തട്ടിപ്പ്; ജോലി വാഗ്ദാനം ചെയ്ത് പണം തട്ടുന്നു

ശ്രദ്ധിക്കുക! ‘നടരാജ് പെൻസിൽ’ കമ്പനിയുടെ പേരിൽ ഓൺലൈൻ തട്ടിപ്പ്; ജോലി വാഗ്ദാനം...

Other news

ഇറാൻ നേതാവിനെ കുറിച്ച് വിവരം നൽകിയാൽ 10 മില്യൺ ഡോളർ പാരിതോഷികം; പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷം

ഇറാൻ നേതാവിനെ കുറിച്ച് വിവരം നൽകിയാൽ 10 മില്യൺ ഡോളർ പാരിതോഷികം;...

10 വർഷം ഒളിവിൽ; കുഞ്ഞാമിനയെ കൊന്ന് സ്വർണം കവർന്ന കേസ്, പ്രതികൾ പിടിയിൽ

10 വർഷം ഒളിവിൽ; കുഞ്ഞാമിനയെ കൊന്ന് സ്വർണം കവർന്ന കേസ്, പ്രതികൾ...

ബംഗളൂരു-കണ്ണൂർ എക്സ്പ്രസ് ഇനി കോഴിക്കോട് വരെ; സമയക്രമം അറിയാം

കോഴിക്കോട്: ഐടി നഗരമായ ബംഗളൂരുവിലേക്ക് യാത്ര ചെയ്യാൻ കിലോമീറ്ററുകളോളം ബസ് കാത്തുനിന്നും...

ക്രൈസ്തവർക്കു അതിന്യൂനപക്ഷ പദവി? കേന്ദ്രത്തിൽ ചർച്ച ശക്തം; തീരുമാനം ഉടൻ

ക്രൈസ്തവർക്കു അതിന്യൂനപക്ഷ പദവി? കേന്ദ്രത്തിൽ ചർച്ച ശക്തം; തീരുമാനം ഉടൻ ന്യൂഡൽഹി: ക്രൈസ്തവ...

വാമനപുരത്ത് ഒരു വയസ്സുകാരിയെ അമ്മ കൊലപ്പെടുത്തി; കൊന്നത് കുട്ടിക്ക് ഓട്ടിസം ഉണ്ടെന്ന സംശയത്തെത്തുടർന്നുള്ള വിഷാദം മൂലമെന്ന് പോലീസ്

വാമനപുരത്ത് ഒരു വയസ്സുകാരിയെ അമ്മ കൊലപ്പെടുത്തി വെഞ്ഞാറമൂട് വാമനപുരത്ത് ഒരു വയസ്സുകാരിയായ പവിത്രയുടെ...

വെള്ളം ചോദിച്ച് വീട്ടിലെത്തിയ സ്ത്രീ; സഞ്ചിയിൽ കണ്ടത് പിഞ്ചുകുഞ്ഞ്, പിന്നാലെ സംഭവിച്ചത് ഞെട്ടിക്കുന്നത്

വെള്ളം ചോദിച്ച് വീട്ടിലെത്തിയ സ്ത്രീ; സഞ്ചിയിൽ കണ്ടത് പിഞ്ചുകുഞ്ഞ്, പിന്നാലെ സംഭവിച്ചത്...

Related Articles

Popular Categories

spot_imgspot_img