ആലപ്പുഴ: നിയന്ത്രണം വിട്ട ബൈക്ക് മരത്തിലിടിച്ച് യുവാവ് മരിച്ചു. ചേർത്തല തണ്ണീർമുക്കത്ത് ആണ് അപകടം നടന്നത്. തണ്ണീർമുക്കം സ്വദേശി മനുസിബി (24) ആണ് മരിച്ചത്.(Bike accident in cherthala; young man died)
ഇന്നലെ രാത്രി 12 മണിയോടെയായിരുന്നു അപകടം. അപകടത്തിൽ മനുവിനൊപ്പം സഞ്ചരിച്ച സുഹൃത്തിന് ഗുരുതരമായി പരിക്കേറ്റു. തണ്ണീർമുക്കം സ്വദേശി അലൻ കുഞ്ഞുമോനാണ് പരിക്കേറ്റത്. ഇയാൾ ലേക് ഷോർ ആശുപത്രിയിൽ ചികിത്സയിലാണ്.
നിയന്ത്രണം വിട്ട ബൈക്ക് മരത്തിലിടിച്ചാണ് അപകടമുണ്ടായത് . ഇടിയുടെ ആഘാതത്തിൽ ഇരുവരും തെറിച്ചുവീഴുകയായിരുന്നു. മനുസിബിയുടെ മൃതദേഹം ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.