web analytics

മൊബൈൽ ഉപയോഗിക്കാതെ പൊള്ളാച്ചി, ബാംഗ്ലൂർ, മുംബൈ, ഒഡീഷ വഴി കിഴക്കമ്പലത്തെത്തി… തടിയിട്ട പറമ്പ് പോലീസിനെ കബളിപ്പിച്ച് രക്ഷപ്പെട്ട ചെറിയാൻ ജോസഫ് പിടിയിൽ

രാസലഹരിപിടികൂടുന്നതിനിടയിൽ രക്ഷപ്പെട്ട പ്രതി പോലീസ് പിടിയിൽ. പുക്കാട്ടുപടി ഊരക്കാട് ചേലക്കാട് ചെറിയാൻ ജോസഫ് (35)നെയാണ്  തടിയിട്ട പറമ്പ് പോലീസും,  പെരുമ്പാവൂർഎ എസ് പിയുടെ പ്രത്യേക അന്വേഷണ സംഘവും ചേർന്ന് പിടികൂടിയത്. 

കഴിഞ്ഞ 27 ന് രാത്രി  പൂക്കോട്ട് മോളം ഭാഗത്ത് വച്ച് ഓട്ടോറിക്ഷയിൽ നിന്ന് 24 ഗ്രാം എം.ഡി.എം.എ യുമായി തടിയിട്ടപറമ്പ് പോലീസ് ഇയാളെ പിടികൂടിയിരുന്നു. എംഡിഎംഎ പരിശോധിക്കുന്ന  സമയത്ത് തൊട്ടടുത്തുള്ള ‘തോട്ടിലേക്ക് ചാടി ഇയാൾ രക്ഷപ്പെടുകയായിരുന്നു. 

തുടർന്ന് ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേനയുടെ മേൽനോട്ടത്തിൽ പ്രത്യേക ടീം രൂപീകരിച്ച് അന്വേഷണമാരംഭിച്ചു. രക്ഷപ്പെട്ട പ്രതി പൊള്ളാച്ചി ബാംഗ്ലൂർ മുംബൈ ഒഡീഷ എന്നിവിടങ്ങളിൽ ഒളിവിൽ താമസിച്ചു. 

ഇയാൾ പൊള്ളാച്ചിയിൽ ഉണ്ടെന്ന വിവരം പൊള്ളാച്ചി പോലീസിന് കൈമാറിയെങ്കിലും പോലീസ് ചെന്ന സമയം വെട്ടിച്ച് കടന്നു കളയുകയായിരുന്നു.  മൊബൈൽ ഫോൺ ഉപയോഗിക്കാതിരുന്ന പ്രതിയെ ശാസ്ത്രീയമായ അന്വേഷണത്തിലൂടെ കിഴക്കമ്പലത്തു നിന്നുമാണ് അറസ്റ്റ് ചെയ്തത് . 

അന്വേഷണസംഘത്തെ കണ്ട് ഓടിരക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ കിലോമീറ്ററോളം പിന്തുടർന്നാണ് പിടികൂടിയത്.  ഒഡീഷയിൽ നിന്ന് കടത്തിയ രണ്ട് കിലോ കഞ്ചാവുമായാണ് പ്രതിയെ പിടികൂടിയത്. 

 2022 ൽ  70 കിലോ കഞ്ചാവുമായി തടിയിട്ടപറമ്പ്പോലീസ്  അറസ്റ്റ് ചെയ്തിരുന്നു.  കൂടാതെ കളമശ്ശേരി തൃക്കാക്കര ഹിൽപാലസ് എടത്തല  വിയ്യൂർ തുടങ്ങിയ പോലീസ് സ്റ്റേഷനിൽ കഞ്ചാവ് മോഷണ കേസുകളുണ്ട്.

 പ്രതിയെ രക്ഷപ്പെടാൻ സഹായിച്ച കാക്കനാട്   ജഡ്ജിമുക്ക് ഓലിക്കൽ വീട്ടിൽ  സിജോ ബാബു (26)വിനെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിരുന്നു.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img