തലശേരി: കണ്ണൂർ നഗരമധ്യത്തിലെ മാരുതി ഷോറൂമിൽ മൂന്ന് പുതിയ കാറുകൾ കത്തി നശിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കാറുകൾ പെട്രോഴിച്ച് കത്തിച്ചതാണെന്ന് വ്യക്തമാക്കുന്ന സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസിനു ലഭിച്ചു. ഇതേതുടർന്ന് പൊലീസ് അന്വേഷണം ഊർജിതമാക്കി.
ഒരാൾ നടന്നു വന്നശേഷം എന്തോ ഒഴിച്ച് തീ കൊളുത്തുന്നതിൻറെ അവ്യക്തമായ സിസിടിവി ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചിട്ടുള്ളത്. അന്വേഷണത്തിന്റെ ഭാഗമായി പരിസര പ്രദേശത്തെ 13 സി.സി.ടി.വികാമറകളാണ് പോലീസ് പരിശോദിച്ചത്.
വിൽപന നടത്തിയ കാറുകളാണ് കത്തി നശിച്ചത്. അസി. കമ്മീഷണർ ഷഹൻഷ, സി.ഐ ബിനു തോമസ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ്സംഘമാണ് കാർകത്തിച്ച കേസ് അന്വേഷിക്കുന്നത്. ഇന്നലെ പുലർച്ചെ 3.45നായായിരുന്നു സംഭവം.
ചിറക്കര ഇൻഡക്സ് നെക്സ ഷോറൂമിലെ കാറുകളാണ് കത്തി നശിച്ചത്. ഗ്രാൻറ് വിറ്റാര, ബലേനോ തുടങ്ങിയ മൂന്ന് പുതിയ കാറുകളാണ് കത്തിയത്. തീപിടിത്തം കണ്ട വഴിയാത്രക്കാരൻ ഫയർ സ്റ്റേഷനിൽ നേരിട്ടെത്തി വിവരം അറിയിക്കുകയായിരുന്നു. ഇതേ തുടർന്നാണ് ഫയർ ഫോഴ്സ് എത്തി തീയണച്ചത്.