web analytics

സർക്കാർ ആശുപത്രിയിലെ പ്രസവ വാർഡിൽ അമ്മമാരുടെ കൂട്ടമരണം; മൂന്ന് ദിവസത്തിനിടയിൽ പ്രസവിച്ച 34 പേരിൽ അഞ്ചുപേർ മരിച്ചു; ഏഴുപേരുടെ നില ​ഗുരുതരം; സംഭവം ബെല്ലാരിയിൽ

ബെം​ഗ്ലൂരു: കർണാടകയിലെ ബെല്ലാരിയിൽ സർക്കാർ ആശുപത്രിയിലെ പ്രസവ വാർഡിൽ അമ്മമാരുടെ കൂട്ടമരണത്തെ പറ്റി അന്വേഷിക്കാൻ നാലം​ഗ കമ്മിഷൻ. മൂന്ന് ദിവസത്തിനിടെ അഞ്ച് അമ്മമാരാണ് ഈ ഈശുപത്രിയിൽ മരിച്ചു. ഈ മൂന്ന് ദിവസത്തിനിടയിൽ പ്രസവിച്ച 34 സ്ത്രീകളിൽ ഏഴ് പേർക്ക് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ കണ്ടെത്തിയിട്ടുണ്ട്. കിഡ്‌നിയിലടക്കം ഗുരുതര മുറിവുകൾ സംഭവിച്ചതായാണ് റിപ്പോർട്ട്. രണ്ട് പേരുടെ നില അതീവ ​ഗുരുതരമാണ്. സംഭവം വിവാദമായതിന് പിന്നാലെ വിശദമായ അന്വേഷണത്തിന് നാലംഗ സംഘത്തെ സർക്കാർ നിയോഗിക്കുകയായിരുന്നു.

നവംബർ 9 മുതൽ 11 വരെ ഈ ആശുപത്രിയിൽ പ്രസവത്തിന് എത്തിയവരാണ് മരിച്ചത്. മരണപ്പെട്ട അമ്മമാരൊന്നും അതീവ അപകട സാധ്യതയുള്ള ഗ‍ർഭിണികളുടെ വിഭാഗത്തിലായിരുന്നില്ലെന്നും ഇവർക്കെല്ലാം സിസേറിയനായിരുന്നു നിർദേശിച്ചതെന്നുമാണ് പുറത്തുവരുന്ന റിപ്പോർട്ട്. റിങേഴ്സ് ലാക്റ്റേറ്റ് എന്ന ഐവി ഫ്ലൂയിഡ് നൽകിയ ശേഷമാണ് ഇവർക്കെല്ലാം ആരോഗ്യപ്രശ്നങ്ങൾ തുടങ്ങിയതെന്നാണ് പുറത്തുവരുന്ന വിവരം. ഇതേതുടർന്ന് സംസ്ഥാനത്തെ മരുന്ന് സംഭരണ കേന്ദ്രങ്ങളിലെല്ലാം സമഗ്ര അന്വേഷണത്തിന് സംസ്ഥാന സർക്കാർ ഉത്തരവിട്ടു.

സോഡിയം ലാക്റ്റേറ്റ് ഇഞ്ചക്ഷനാണ് റിങേഴ്സ് ലാക്റ്റേറ്റ്, ഇത് രക്തസമ്മർദ്ദം കുറവുള്ള ആളുകൾക്ക് കൊടുക്കുന്ന സാധാരണ ഇഞ്ചക്ഷനാണ്. ഇലക്ട്രോലൈറ്റ് കൗണ്ട് നിലനിർത്താനാണിത് കുത്തിവെയ്ക്കുന്നത്. അപകട സാധ്യതയുള്ള ഒന്നല്ല ഈ മരുന്ന്. എന്നാൽ ബെല്ലാരിയിൽ വിതരണം ചെയ്തത് ഗുണനിലവാരമില്ലാത്ത വസ്തുക്കൾ ഉപയോഗിച്ച് നിർമിച്ചവയാണെന്നും ഇതിനാലാണ് ദുരന്തമുണ്ടായത് എന്നുമാണ് നിഗമനം. ബംഗാൾ ആസ്ഥാനമായുള്ള പശ്ചിംബംഗ ഫാർമസ്യൂട്ടിക്കൽസാണ് മരുന്ന് ഉൽപ്പാദിപ്പിച്ച് നൽകിയത്.

spot_imgspot_img
spot_imgspot_img

Latest news

ആനകൊമ്പുകൾ സൂക്ഷിച്ചിരുന്ന ചില്ലു ഫ്രെയിമിൽ 20 പേരുടെ വിരൽ അടയാളം

ആനകൊമ്പുകൾ സൂക്ഷിച്ചിരുന്ന ചില്ലു ഫ്രെയിമിൽ 20 പേരുടെ വിരൽ അടയാളം തിരുവനന്തപുരം:പാങ്ങോട് മിലിട്ടറി...

കോഴിക്കോട് എസ്‌ഐ ആക്രമണം: പ്രതി ലക്ഷ്യമിട്ടത് മറ്റ് ഉദ്യോഗസ്ഥരെ? അന്വേഷണം ഊർജിതം

കോഴിക്കോട് എസ്‌ഐ ആക്രമണം: പ്രതി ലക്ഷ്യമിട്ടത് മറ്റ് ഉദ്യോഗസ്ഥരെ? അന്വേഷണം ഊർജിതം കോഴിക്കോട്:...

കുട്ടി ഡ്രൈവർമാരെ ജുവൈനൽ ഹോമിലാക്കും, ഉടമകളെ ജയിലിലും; പ്രായപൂർത്തിയാവാത്തവർക്ക് വാഹനം നൽകുന്നതിന് മുമ്പ് ഇതൊന്ന് വായിക്കു

കുട്ടി ഡ്രൈവർമാരെ ജുവൈനൽ ഹോമിലാക്കും, ഉടമകളെ ജയിലിലും; പ്രായപൂർത്തിയാവാത്തവർക്ക് വാഹനം നൽകുന്നതിന്...

റെയിൽവെ നടപ്പാലത്തിന് കീഴെ ഉപേക്ഷിച്ച നിലയിൽ ബാഗ്; കണ്ടെത്തിയത് 5 ലക്ഷം രൂപയുടെ കഞ്ചാവ്

റെയിൽവെ നടപ്പാലത്തിന് കീഴെ ഉപേക്ഷിച്ച നിലയിൽ ബാഗ്; കണ്ടെത്തിയത് 5 ലക്ഷം...

കോഴിക്കോട് ടൗൺ സ്റ്റേഷനു മുന്നിൽ എസ്ഐക്ക് കുത്തേറ്റു; പ്രതി പിടിയിൽ

കോഴിക്കോട് ടൗൺ സ്റ്റേഷനു മുന്നിൽ എസ്ഐക്ക് കുത്തേറ്റു; പ്രതി പിടിയിൽ കോഴിക്കോട്: കോഴിക്കോട്...

Other news

ഇന്നത്തെ നക്ഷത്രഫലം – കാര്യങ്ങളിൽ വിജയവും നേട്ടവും പ്രതീക്ഷിക്കാം

ഇന്നത്തെ നക്ഷത്രഫലം – കാര്യങ്ങളിൽ വിജയവും നേട്ടവും പ്രതീക്ഷിക്കാം മേടം (അശ്വതി, ഭരണി,...

കൈ കാണിച്ചിട്ടും നിർത്തിയില്ല! കലിപ്പ് തീർക്കാൻ കെ.എസ്.ആർ.ടി.സി ബസിന് കല്ലെറിഞ്ഞു; യുവാവ് പിടിയിൽ

കൈ കാണിച്ചിട്ടും നിർത്തിയില്ല! കലിപ്പ് തീർക്കാൻ കെ.എസ്.ആർ.ടി.സി ബസിന് കല്ലെറിഞ്ഞു; യുവാവ്...

Related Articles

Popular Categories

spot_imgspot_img