കണ്ണൂർ: കണ്ണൂരിൽ വീടിനു മുന്നിൽ കാറിടിച്ച് മധ്യവയസ്‌കൻ മരിച്ചു. കണ്ണൂർ പാവന്നൂർ മൊട്ടയിലെ പുതിയവീട്ടിൽ പി.വി.വത്സൻ ആശാരി (55) ആണ് മരിച്ചത്. മകളുടെ വിവാഹ ഒരുക്കങ്ങൾക്കിടെയാണ് ദാരുണ സംഭവം നടന്നത്.(Middle-aged man died after being hit by car in front of his house in Kannur)
ഇന്നലെ വൈകിട്ട് 7.30ന് ആണ് അപകടം ഉണ്ടായത്. മയ്യിലിൽനിന്ന് ഇരിക്കൂറിലേക്ക് പോകുകയായിരുന്ന കാർ വത്സനെ ഇടിക്കുകയായിരുന്നു. മകളുടെ വിവാഹ ഒരുക്കങ്ങൾക്കായി വീട്ടിൽ ഇറക്കിയ സാധനങ്ങൾ നീക്കാൻ അയൽവീട്ടിൽനിന്ന് ഉന്തുവണ്ടിയെടുത്ത് തിരികെ വരുമ്പോഴാണ് അപകടം.
ഈ മാസം 28ന് ആണ് മകൾ ശിഖയുടെ വിവാഹം നടത്താൻ നിശ്ചയിച്ചിരുന്നത്. സംസ്കാരം ഇന്ന്. ഭാര്യ പ്രീത. മക്കൾ: ശിഖ, ശ്വേത.