വയനാട്: ‘കടം വാങ്ങാൻ പോകുമ്പോൾ, കടം നൽകുന്നവരോട് കൃത്യമായ കണക്കുകൾ പറയേണ്ടതല്ലേ’…? സംസ്ഥാന സര്‍ക്കാരിന് കോടതിയുടെ രൂക്ഷവിമര്‍ശനം’, 2219 കോടിയുടെ അപേക്ഷ പരിഗണനയിലെന്ന് കേന്ദ്രം

കൊച്ചി: വയനാട് ചൂരല്‍മല-മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ബാധിതരുടെ പുനരധിവാസത്തിനായി 2219.033 കോടി രൂപയുടെ അധികസഹായത്തിനായി സംസ്ഥാനത്തിന്റെ അപേക്ഷ നവംബര്‍ 13-ന് കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ടെന്ന് ഹൈക്കോടതിയില്‍ കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിലെ ദുരന്തനിവാരണ വിഭാഗം ഡയറക്ടര്‍ ആശിഷ് വി. ഗവായുടെ വിശദീകരണം സീനിയര്‍ പാനല്‍ കൗണ്‍സല്‍ ടി.സി. കൃഷ്ണ ഫയല്‍ ചെയ്തിട്ടുണ്ട്. Court strongly criticizes state government

സാധാരണ ദുരന്തങ്ങളിലെ സഹായം എസ്.ഡി.ആര്‍.എഫ്. വഴി ലഭ്യമാക്കേണ്ടതാണ്. എന്നാല്‍, വലിയ ദുരന്തങ്ങളുണ്ടായാല്‍ ദേശീയ ദുരന്തപ്രതികരണ നിധിയില്‍നിന്ന് തുക അനുവദിക്കപ്പെടും. ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനുള്ള വ്യവസ്ഥ നിലവിലില്ല.

സംസ്ഥാന ദുരന്തപ്രതികരണ നിധിയിലുള്ള (എസ്.ഡി.ആര്‍.എഫ്.) 677 കോടി രൂപയുടെ ചെലവിനുള്ള വ്യക്തമായ വിശദീകരണം നൽകാൻ കഴിയാത്ത സംസ്ഥാന സർക്കാരിനെ ഹൈക്കോടതി ശക്തമായി വിമർശിച്ചു. കടം വാങ്ങാൻ പോകുമ്പോൾ, കടം നൽകുന്നവരോട് കൃത്യമായ കണക്കുകൾ പറയേണ്ടതല്ലേ എന്ന് ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് സി.പി. മുഹമ്മദ് നിയാസ് എന്നിവരടങ്ങിയ ബെഞ്ച് ചോദിച്ചു.

677 കോടിയില്‍ നിന്ന് വയനാട് ദുരന്തബാധിതരുടെ പുനരധിവാസത്തിനായി എത്ര രൂപ ചെലവഴിക്കാനാകും എന്നത് വ്യക്തമല്ല. അതിനാല്‍ പണമില്ലെന്ന് പറയുന്നത് എങ്ങനെ സാധ്യമാകും? ഇതില്‍ മറ്റ് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കായി എത്ര രൂപ അനുവദിച്ചിട്ടുണ്ടെന്ന് വ്യക്തമാക്കണം. ഇതിന് ശേഷം സഹായം അനുവദിക്കുന്നതിനെക്കുറിച്ച് കേന്ദ്രത്തോട് സംസാരിക്കാമെന്ന് ഡിവിഷന്‍ ബെഞ്ച് അഭിപ്രായപ്പെട്ടു. കണക്കില്‍ വ്യക്തത വരുത്താമെന്ന് സര്‍ക്കാര്‍ അറിയിച്ചതിനെ തുടര്‍ന്ന്, വിഷയം 12-ന് പരിഗണിക്കാന്‍ മാറ്റി.

spot_imgspot_img
spot_imgspot_img

Latest news

എൻഎം വിജയൻ്റെ ആത്മഹത്യ; എം.എൽ.എ ഐസി ബാലകൃഷ്ണൻ അടക്കം മൂന്ന് പേർക്ക് മുൻകൂർ ജാമ്യം

വയനാട്ടിലെ കോൺ​ഗ്രസ് നേതാവ് എൻഎം വിജയൻ്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ എംഎൽഎ...

നബീസ കൊലക്കേസ്; ദമ്പതികൾക്ക് ജീവപര്യന്തം ശിക്ഷ

നോമ്പു കഞ്ഞിയിൽ വിഷം കലർത്തി ഭർത്താവിന്റെ മുത്തശ്ശിയെ കൊലപ്പെടുത്തിയ കേസിൽ ദമ്പതികൾക്ക്...

പാറശാല ഷാരോൺ കൊലക്കേസ്; ശിക്ഷാ വിധി ഇന്നില്ല

തിരുവനന്തപുരം: പാറശാലയില്‍ ഷാരോണ്‍ രാജിനെ കൊലപ്പെടുത്തിയ കേസില്‍ ശിക്ഷാ വിധി ഇന്നില്ല....

മത്സരയോട്ടം, ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞു; 61കാരന് ദാരുണാന്ത്യം; 9 കുട്ടികൾ അടക്കം 49 പേർക്ക് പരുക്ക്

കാ​ട്ടാ​ക്ക​ട​യി​ൽ നി​ന്ന് മൂ​ന്നാ​റി​ലേ​ക്ക് പോ​യ വിനോദയാത്രാ സംഘം സഞ്ചരിച്ച ടൂറിസ്റ്റ് ബസ്...

Other news

ഇടുക്കിയിൽ ഫെസ്റ്റിനായി കെട്ടിയ പന്തലുകൾ നിലംപൊത്തി ; ചുക്കാൻ പിടിച്ച യുവനേതാവിനെതിരെ കോൺഗ്രസിൽ പടയൊരുക്കം

ഇടുക്കി കട്ടപ്പന നഗരസഭാ മൈതാനിയിൽ ഫെസ്റ്റിനായി കെട്ടിയ കൂറ്റൻ പന്തലുകൾ തകർന്നു...

അന്യപുരുഷൻമാരും സ്ത്രീകളും ഇടകലർന്ന് അഭ്യാസം വേണ്ട; മെക് 7 കൂട്ടായ്‌മക്കെതിരെ സമസ്ത

കോഴിക്കോട്: മത മാനദണ്ഡങ്ങൾ പാലിക്കാതെയുള്ള വ്യായാമത്തിനെതിരെ സുന്നി വിശ്വാസികൾ ജാ​ഗ്രത പുലർത്തണമെന്ന്...

ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ പൊലീസുകാരിയുടെ മാല പൊട്ടിച്ച് കടന്നു യുവാക്കൾ; സംഭവം ഇന്നലെ രാത്രി

ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ പൊലീസുകാരിയുടെ മാല പൊട്ടിച്ച് കടന്നു യുവാക്കൾ....

രോഗിയായ ഉമ്മയെ വെട്ടിക്കൊലപ്പെടുത്തി; മകൻ പിടിയിൽ

കോഴിക്കോട്: രോഗിയായ ഉമ്മയെ വെട്ടി കൊലപ്പെടുത്തിയ മകനെ പിടികൂടി പോലീസ്. കോഴിക്കോട്...

അമേരിക്കയിലേക്ക് കടന്നെന്ന് സംശയം; ഇരുപതിനായിരത്തോളം ഇന്ത്യൻ വിദ്യാർത്ഥികളെ “നോ-ഷോ” പട്ടികയിൽ ഉൾപ്പെടുത്തി കാനഡ

കാനഡയിൽ സ്റ്റുഡൻ്റ് വീസയിൽ എത്തിയ ഇരുപതിനായിരത്തോളം ഇന്ത്യൻ വിദ്യാർത്ഥികളെ "നോ-ഷോ" പട്ടികയിൽ...
spot_img

Related Articles

Popular Categories

spot_imgspot_img