web analytics

നവീൻ ബാബുവിന്റെ അടിവസ്ത്രത്തിൽ രക്തക്കറയുണ്ടായിരുന്നു…ഇൻക്വസ്റ്റ് റിപ്പോർട്ട് പരിശോധിക്കാതെ പോസ്റ്റുമോർട്ടം നടത്തി; ഗുരുതര ആരോപണങ്ങളുമായി ബന്ധു അഡ്വ. അനിൽ പി നായർ

തിരുവനന്തപുരം: നവീൻ ബാബുവിന്റെ മരണത്തിൽ ഗുരുതര വെളിപ്പെടുത്തലുമായി നവീൻ ബാബുവിന്റെ ബന്ധു അഡ്വ. അനിൽ പി നായർ രംഗത്ത്. പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ സമയമോ മറ്റോ രേഖപ്പെടുത്തിയിട്ടില്ലെന്ന് അനിൽ പി നായർ പറഞ്ഞു.

പോസ്റ്റുമോർട്ടത്തിൽ തൂങ്ങിമരണമാണെന്നാണ് പറയുന്നതെങ്കിലും പൊലീസിന്റെ ഇൻക്വസ്റ്റ് നടപടികൾ സംബന്ധിച്ച് പോസ്റ്റുമോർട്ടത്തിൽ വ്യക്തമാക്കുന്നില്ലെന്നും അദ്ദേഹം ആരോപിക്കുന്നു.

” പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ ഗുരുതര ക്രമക്കേടുകൾ നടന്നിട്ടുണ്ടെന്നാണ് ഞങ്ങൾ ഇപ്പോഴും വിശ്വസിക്കുന്നത്. പരിയാരം മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടം നടത്തരുതെന്ന് ഞങ്ങൾ ആവശ്യപ്പെട്ടിരുന്നു. എന്നാൽ അത് പരിഗണിക്കാതെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തി. തൂങ്ങിമരണമാണ് നവീൻ ബാബുവിന്റേതെന്ന് കാണിക്കുകയും ചെയ്തു.

എന്നാൽ പൊലീസിന്റെ ഇൻക്വസ്റ്റ് റിപ്പോർട്ട് പരിശോധിക്കാൻ പോസ്റ്റുമോർട്ടം ചെയ്ത ഡോക്ടർമാർ തയ്യാറായില്ലെന്നത് വ്യക്തമാണെന്നും അനിൽ പറയുന്നു. നവീൻ ബാബുവിന്റെ അടിവസ്ത്രത്തിൽ രക്തക്കറയുണ്ടായിരുന്നുവെന്ന് ഇൻക്വസ്റ്റിൽ ഉണ്ട്. ശരീരത്തിൽ ചതവുകളോ മുറിവുകളോ ഇല്ലാതെ എങ്ങനെ രക്തക്കറ കാണും എന്നാണ് അനിൽ ചോദിക്കുന്നത്. ആന്തരികാവയവങ്ങളിൽ രക്തസ്രാവം സംഭവിക്കാനും ഇടയുണ്ട്. എന്നാൽ ഇത് പരിശോധിക്കാൻ ഡോക്ടർമാർ തയ്യാറായില്ല. ആന്തരികാവയവങ്ങൾ രാസപരിശോധനയ്‌ക്ക് വിധേയമാക്കുകയും ചെയ്തില്ല.”- അഡ്വ. അനിൽ പി നായർ പറഞ്ഞു.

ഇതിന് പിന്നിൽ സത്യം മൂടിവയ്‌ക്കാനുള്ള ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് സംശയിക്കുന്നു എന്നാണ് അനിൽ പറയുന്നത്. ആരുടെയോ സ്വാർത്ഥ താത്പര്യങ്ങൾ സംരക്ഷിക്കാനാണ് ആശുപത്രി അധികൃതർ ശ്രമിക്കുന്നത്. രക്തക്കറ പുരണ്ട നവീൻ ബാബുവിന്റെ അടിവസ്ത്രങ്ങൾ പരിശോധനയ്‌ക്ക് വിധേയമാക്കാത്തതിൽ നിന്ന് കേസ് വഴി തിരിച്ചുവിടാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്ന് മനസിലാക്കാമെന്നും അതിൽ വ്യക്തമാക്കി.

spot_imgspot_img
spot_imgspot_img

Latest news

പെട്രോൾ, ഡീസൽ എക്സൈസ് നികുതി വെട്ടിക്കുറച്ച് കേന്ദ്രം; പെട്രോളിന് 24 രൂപയും ഡീസലിന് 30 രൂപയും നഷ്ടമെന്ന് മന്ത്രി

പെട്രോൾ, ഡീസൽ എക്സൈസ് നികുതി വെട്ടിക്കുറച്ച് കേന്ദ്രം; പെട്രോളിന് 24 രൂപയും...

പശ്ചിമേഷ്യൻ സംഘർഷം; മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് പ്രധാനമന്ത്രി

പശ്ചിമേഷ്യൻ സംഘർഷം; മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് പ്രധാനമന്ത്രി ഡൽഹി: പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമാകുന്നതിനിടെ,...

പാലാ പിടിക്കാൻ മോദി, തലസ്ഥാനം ഇളക്കിമറിക്കാൻ അമിത് ഷാ; കേരളത്തിൽ കേന്ദ്രനേതാക്കളുടെ പടയോട്ടം!

പാലാ പിടിക്കാൻ മോദി, തലസ്ഥാനം ഇളക്കിമറിക്കാൻ അമിത് ഷാ; കേരളത്തിൽ കേന്ദ്രനേതാക്കളുടെ...

കൊച്ചിയിലെ ഓയിൽ കമ്പനിയിൽ തീപിടിത്തം; ഒരാൾ മരിച്ചു, നിരവധി പേർക്ക് പരുക്ക്

കൊച്ചിയിലെ ഓയിൽ കമ്പനിയിൽ തീപിടിത്തം; ഒരാൾ മരിച്ചു, നിരവധി പേർക്ക് പരുക്ക് കൊച്ചിയിലെ...

ഹോർമുസ് പ്രതിസന്ധി; ഊർജത്തിനായി അർജന്റീനയെ കൂട്ടുപിടിച്ച് ഇന്ത്യ; എൽപിജി ഇറക്കുമതിയിൽ വൻ വർധന

ഹോർമുസ് പ്രതിസന്ധി; ഊർജത്തിനായി അർജന്റീനയെ കൂട്ടുപിടിച്ച് ഇന്ത്യ; എൽപിജി ഇറക്കുമതിയിൽ വൻ...

Other news

കല്ലറ മുകളിൽ ലഹരി, റീൽ ഷൂട്ട്; ആലപ്പുഴ പള്ളി സെമിത്തേരിയിൽ യുവാക്കളുടെ അഴിഞ്ഞാട്ടം, കേസ്

കല്ലറ മുകളിൽ ലഹരി, റീൽ ഷൂട്ട്; ആലപ്പുഴ പള്ളി സെമിത്തേരിയിൽ യുവാക്കളുടെ...

ഷാർജയിൽ മലയാളി യുവാവിനെ കുത്തിക്കൊലപ്പെടുത്തി; സഹപ്രവർത്തകൻ അറസ്റ്റിൽ

ഷാർജയിൽ മലയാളി യുവാവിനെ കുത്തിക്കൊലപ്പെടുത്തി; സഹപ്രവർത്തകൻ അറസ്റ്റിൽ ഷാർജ: യുഎഇയിലെ ഷാർജയിൽ ജോലിസ്ഥലത്തെ...

പശ്ചിമേഷ്യൻ സംഘർഷം; മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് പ്രധാനമന്ത്രി

പശ്ചിമേഷ്യൻ സംഘർഷം; മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ച് പ്രധാനമന്ത്രി ഡൽഹി: പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമാകുന്നതിനിടെ,...

“എൻഡിഎയുടെ തന്ത്രങ്ങൾ ഇപ്പോൾ പറയില്ല; സർപ്രൈസ് വോട്ടെണ്ണലിന് ശേഷം!”

"എൻഡിഎയുടെ തന്ത്രങ്ങൾ ഇപ്പോൾ പറയില്ല; സർപ്രൈസ് വോട്ടെണ്ണലിന് ശേഷം!" തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനെ...

പൊള്ളുന്ന ചൂടിൽ കേരളം; ആശ്വാസമായി മഴയെത്തുന്നു! 12 ജില്ലകളിൽ യെല്ലോ അലർട്ട്, ഇടിമിന്നൽ ജാഗ്രതാ നിർദ്ദേശം

പൊള്ളുന്ന ചൂടിൽ കേരളം; ആശ്വാസമായി മഴയെത്തുന്നു! 12 ജില്ലകളിൽ യെല്ലോ അലർട്ട്,...

ഹോങ്കോങ്ങിൽ സ്വകാര്യത ഇനി പഴങ്കഥ;ഫോൺ പാസ്‌വേഡ് ചോദിച്ചാൽ ‘ഇല്ല’ പറയാനാകില്ല; ഇന്ത്യയിലെ നിയമവശങ്ങൾ ചർച്ചയാകുന്നു

ഹോങ്കോങ്ങിൽ സ്വകാര്യത ഇനി പഴങ്കഥ;ഫോൺ പാസ്‌വേഡ് ചോദിച്ചാൽ ‘ഇല്ല’ പറയാനാകില്ല; ഇന്ത്യയിലെ...

Related Articles

Popular Categories

spot_imgspot_img