പത്തനംതിട്ട: പത്തനംതിട്ടയിൽ പതിനേഴുകാരി പ്രസവിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. പത്തനംതിട്ട കടമ്പനാട്ട് ആണ് സംഭവം. ബസ് കണ്ടക്ടറായ ആദിത്യ(21)നാണ് അറസ്റ്റിലായത്.(Seventeen-year-old gives birth in Pathanamthitta; 21-year-old man was arrested)
ആലപ്പുഴ ചേര്‍ത്തല സ്വദേശിനിയായ പെണ്‍കുട്ടിയും യുവാവും പ്രണയത്തിലായിരുന്നു. യുവാവിന്റെ മാതാപിതാക്കള്‍ വയനാട്ടില്‍ തോട്ടം തൊഴിലാളികളാണ്. പിന്നീട് വയനാട്ടില്‍ വെച്ച് ഇരുവരും കല്യാണം കഴിച്ചതായാണ് വിവരം. തുടർന്ന് വയനാട്ടിൽ വെച്ചാണ് പെൺകുട്ടി പ്രസവിച്ചത്. കുഞ്ഞിന് എട്ടുമാസം പ്രായമുണ്ട്.
തുടർന്ന് ഇരുവരും കടമ്പനാടുള്ള യുവാവിന്‍റെ വീട്ടിലേക്ക് മടങ്ങിയെത്തി. സംശയം തോന്നിയ അയൽവാസികളാരോ ചൈൽഡ് ലൈനിലേക്ക് ഊമക്കത്ത് അയക്കുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തുവന്നത്. പെൺകുട്ടിയുടെ അമ്മയുടെ അറിവോടെയാണ് ഇരുവരും ഒരുമിച്ച് താമസിക്കാൻ തുടങ്ങിയതെന്നാണ് പൊലീസ് പറയുന്നത്. ജുവനൈൽ, പോക്സേ വകുപ്പുകൾ ചുമത്തി പെണ്‍കുട്ടിയുടെ അമ്മയ്ക്കെതിരെയും കേസെടുത്തിട്ടുണ്ട്.