web analytics

കള്ളനെന്ന് കരുതി നാട്ടുകാർ പിടികൂടിയത് കൊലപാതകക്കേസിൽ മുങ്ങി നടന്നിരുന്ന പ്രതിയെ

കൽപ്പറ്റ: കള്ളൻമാരെക്കൊണ്ട് പൊറുതി മുട്ടിയിരിക്കുകയാണ് വയനാട്ടുകാർ. ഇന്നലെ സംശയകരമായ രീതിയിൽ ഒരു അപരിചിതനെ കണ്ട നാട്ടുകാർ ഇയാളെ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. അപ്പോഴാണ് വമ്പൻ ട്വിസ്റ്റ്, തങ്ങൾ പിടികൂടിയ ആള്‍ കൊലപാതക കേസിൽ ഒളിവിൽ പോയ പ്രതിയാണെന്ന് അറിഞ്ഞതോടെ നാട്ടുകാര്‍ ഞെട്ടി.

രണ്ട് വ‍ർഷം മുമ്പാണ് ഇയാൾ ഭാര്യയെ കൊലപ്പെടുത്തി ജാമ്യത്തിൽ ഇറങ്ങിയ ശേഷം ഒളിവില്‍ പോയത്. ഗൂഢല്ലൂർ സ്വദേശി മോഹനനാണ് നാട്ടുകാർ മുഖാന്തരം പോലീസിലകപ്പെട്ടത്. പ്രതിയെ ബത്തേരി പൊലീസ് ഗൂഢല്ലൂർ പൊലീസിന് കൈമാറി. ‌

മോഷണം പെരുകിയതോടെ പൊലീസ് അന്വേഷണത്തിന് പുറമെ നാട്ടുകാർ തന്നെ സംഘടിച്ച് നിരീക്ഷണവും നടത്തുന്നുണ്ട്. ഇതിനിടെയാണ് സംശയാസ്പദമായ രീതിയില്‍ ഒരാള്‍ ഇവിടെ ചുറ്റിക്കറങ്ങത് കണ്ടത്.

പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചപ്പോള്‍ കഥ മാറുകയായിരുന്നു. നാട്ടുകാർ പിടിച്ചത് 2022 ലെ കൊലക്കേസില്‍ ഒളിവില്‍ പോയ പ്രതി മൂലവയല്‍ വീട്ടില്‍ മോഹനനാണെന്ന് ബത്തേരി പൊലീസ് തിരിച്ചറിഞ്ഞതോടെ ഉടനെ കസ്റ്റഡിയില്‍ എടുത്തു.

രണ്ട് കൊല്ലം മുമ്പാണ് മോഹനൻ ഭാര്യ ഉഷയെ കസേര കൊണ്ട് തലയ്ക്ക് അടിച്ച് കൊലപ്പെടുത്തിയ ശേഷം ഭാര്യയെ കാണാനില്ലെന്ന് പൊലീസില്‍ പരാതി നല്‍കിയത്. എന്നാല്‍ അന്വേഷണത്തില്‍ പ്രതി മോഹനൻ തന്നെയെന്ന് പൊലീസ് കണ്ടെത്തുകയായിരുന്നു. ആറ് മാസത്തിന് ശേഷം ജാമ്യത്തില്‍ ഇറങ്ങി മുങ്ങിയ ഇയാളാണ് നാളുകള്‍ക്ക് ശേഷം വീണ്ടും പിടിയിലായത്.

spot_imgspot_img
spot_imgspot_img

Latest news

‘കേരള സ്റ്റോറി 2’ന് ഹൈക്കോടതിയുടെ സ്റ്റേ; റിലീസ് 15 ദിവസത്തേക്ക് തടഞ്ഞു

‘കേരള സ്റ്റോറി 2’ന് ഹൈക്കോടതിയുടെ സ്റ്റേ; റിലീസ് 15 ദിവസത്തേക്ക് തടഞ്ഞു കൊച്ചി:...

മന്ത്രിയുടെ കഴുത്തിലെ ഞരമ്പിന് ക്ഷതവും നീർവീക്കവും…ആരോഗ്യമന്ത്രി ആശുപത്രിയിൽ തുടരും

മന്ത്രിയുടെ കഴുത്തിലെ ഞരമ്പിന് ക്ഷതവും നീർവീക്കവും…ആരോഗ്യമന്ത്രി ആശുപത്രിയിൽ തുടരും കണ്ണൂർ: ആരോഗ്യ മന്ത്രി...

മാധ്യമപ്രവർത്തകർക്ക് ഏറ്റവും അപകടകരമായ രാജ്യം…. സിപിജെ റിപ്പോർട്ട് പുറത്ത്

മാധ്യമപ്രവർത്തകർക്ക് ഏറ്റവും അപകടകരമായ രാജ്യം…. സിപിജെ റിപ്പോർട്ട് പുറത്ത് ന്യൂയോർക്ക്:2025-ൽ ലോകത്ത് കൊല്ലപ്പെട്ട...

വീണാ ജോർജിനെതിരെ കെഎസ്‌യു ആക്രമണം; കോൺഗ്രസിന്റെ ഹീന രാഷ്ട്രീയമെന്ന് മുഖ്യമന്ത്രി

വീണാ ജോർജിനെതിരെ കെഎസ്‌യു ആക്രമണം; കോൺഗ്രസിന്റെ ഹീന രാഷ്ട്രീയമെന്ന് മുഖ്യമന്ത്രി കണ്ണൂർ: ആരോഗ്യ...

ചൈനയ്ക്ക് മറുപടി; റഷ്യയുടെ അഞ്ചാം തലമുറ സ്റ്റെൽത്ത് വിമാനം ‘സുഖോയ്-57ഇ’ ഇന്ത്യ വാങ്ങുന്നു!

ചൈനയ്ക്ക് മറുപടി; റഷ്യയുടെ അഞ്ചാം തലമുറ സ്റ്റെൽത്ത് വിമാനം 'സുഖോയ്-57ഇ' ഇന്ത്യ...

Other news

അമ്മായിയമ്മയെ പീഡിപ്പിക്കാൻ ശ്രമം; മരുമകൻ ഒളിവിൽ

അമ്മായിയമ്മയെ പീഡിപ്പിക്കാൻ ശ്രമം; മരുമകൻ ഒളിവിൽ തിരുവനന്തപുരം: വർക്കലയിൽ അമ്മായിയമ്മയെ ബലാത്സംഗം ചെയ്യാൻ...

“മികച്ച അഭിനേതാക്കൾക്ക് വെല്ലുവിളി”; മന്ത്രി വീണാ ജോർജിനെ പരിഹസിച്ച് ജോയ് മാത്യു

"മികച്ച അഭിനേതാക്കൾക്ക് വെല്ലുവിളി"; മന്ത്രി വീണാ ജോർജിനെ പരിഹസിച്ച് ജോയ് മാത്യു കൊച്ചി:...

ബസ് ഓടിക്കുന്നതിനിടെ ഡ്രൈവർക്ക് ഹൃദയാഘാതം; മാവേലിക്കരയിൽ നിയന്ത്രണം വിട്ട കെഎസ്ആർടിസി കടയിലേക്ക് ഇടിച്ചുകയറി, ഡ്രൈവർ മരിച്ചു

ബസ് ഓടിക്കുന്നതിനിടെ ഡ്രൈവർക്ക് ഹൃദയാഘാതം; മാവേലിക്കരയിൽ നിയന്ത്രണം വിട്ട കെഎസ്ആർടിസി കടയിലേക്ക്...

‘ഇത് സാധാരണ പ്രതിഷേധമല്ല, വധശ്രമം’; മന്ത്രിക്ക് കഴുത്തിന് പരിക്കെന്ന് എം.വി ജയരാജൻ

'ഇത് സാധാരണ പ്രതിഷേധമല്ല, വധശ്രമം'; മന്ത്രിക്ക് കഴുത്തിന് പരിക്കെന്ന് എം.വി ജയരാജൻ കണ്ണൂർ:...

മന്ത്രിയുടെ കഴുത്തിലെ ഞരമ്പിന് ക്ഷതവും നീർവീക്കവും…ആരോഗ്യമന്ത്രി ആശുപത്രിയിൽ തുടരും

മന്ത്രിയുടെ കഴുത്തിലെ ഞരമ്പിന് ക്ഷതവും നീർവീക്കവും…ആരോഗ്യമന്ത്രി ആശുപത്രിയിൽ തുടരും കണ്ണൂർ: ആരോഗ്യ മന്ത്രി...

Related Articles

Popular Categories

spot_imgspot_img