ആലപ്പുഴ: കെഎസ്ആര്‍ടിസി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ച് അപകടം. വിദ്യാര്‍ത്ഥികളടക്കം 20ഓളം യാത്രക്കാര്‍ക്ക് പരിക്കേറ്റു. ആലപ്പുഴ കായംകുളത്താണ് അപകടമുണ്ടായത്.(KSRTC bus collides with private bus in Kayamkulam; passengers were injured)
ഇന്ന് രാവിലെ കെപി റോഡിൽ മൂന്നാം കുറ്റിക്ക് സമീപത്തുവെച്ചാണ് സംഭവം. കായംകുളത്ത് നിന്ന് അടൂരിലേക്ക് പോയ ബസുകളാണ് കൂട്ടിയിടിച്ചത്. കെഎസ്ആർടിസി ബസ് മറികടക്കാൻ ശ്രമിക്കുന്നതിനിടെ സ്വകാര്യബസ് കെഎസ്ആർടിസി ബസിന്‍റെ പിന്നിൽ ഇടിക്കുകയായിരുന്നു.
രാവിലെയായതിനാൽ സ്കൂളിലേക്കും ഓഫീസുകളിലേക്കും മറ്റുമായി പോകുന്ന നിരവധി യാത്രക്കാരാണ് രണ്ടു ബസിലും ഉണ്ടായിരുന്നത്. സ്വകാര്യ ബസിലെ യാത്രക്കാരാണ് പരിക്കേറ്റവരിൽ ഭൂരിഭാഗവും.ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.