തൃശൂർ: സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് കേരള കലാമണ്ഡലത്തിലെ മുഴുവൻ താത്കാലിക ജീവനക്കാരെയും പിരിച്ചു വിട്ടു. ഡിസംബർ ഒന്നാം തീയതി മുതൽ താത്കാലിക ജീവനക്കാർ ആരും ജോലിക്ക് വരേണ്ടതില്ലെന്നാണ് കേരള കലാമണ്ഡലം വൈസ് ചാൻസലറുടെ ഉത്തരവ്. പിരിച്ചുവിട്ടവരിൽ അധ്യാപകർ മുതൽ സെക്യൂരിറ്റി ജീവനക്കാർ വരെയുള്ള 120 ഓളം പേരാണ് ഉൾപ്പെടുന്നത്.(Temporary Employees Dismissed From Kerala Kalamandalam)
കലാമണ്ഡലത്തിന്റെ സുഗമമായ നടത്തിപ്പിന് വേണ്ടിയാണ് താത്കാലിക അധ്യാപക- അനധ്യാപക ജീവനക്കാരെ നിയമിച്ചിരുന്നത്. എന്നാൽ കലാമണ്ഡലത്തിന്റെ ചരിത്രത്തിൽ ആദ്യമായാണ് സാമ്പത്തിക പ്രതിസന്ധി മൂലം ജീവനക്കാരെ പിരിച്ചുവിടുന്നത്.
എന്നാൽ യാതൊരു മുന്നറിയിപ്പും ഇല്ലാതെ അധ്യാപകർ ഉൾപ്പടെയുള്ളവരെ പിരിച്ചുവിട്ട നടപടിയിൽ വ്യാപക പ്രതിഷേധം ഉയരുകയാണ്.