web analytics

മലപ്പുറം സ്വദേശിനിയായ യുവതിയെ കൊലപ്പെടുത്തിയ അബ്ദുൽ സനൂഫ് എവിടെ? പ്രതിക്ക് പാസ്പോർട്ട് ഇല്ലെന്ന് പോലീസ്; അന്വേഷണം അയൽ സംസ്ഥാനങ്ങളിൽ

കോഴിക്കോട്: കോഴിക്കോട് എരഞ്ഞിപ്പാലത്തെ ലോഡ്ജിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതിക്കായി അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്.

മലപ്പുറം സ്വദേശിനിയായ യുവതിയെ കൊലപ്പെടുത്തിയ തൃശ്ശൂർ സ്വദേശി അബ്ദുൽ സനൂഫ് കേരളം വിട്ടിരിക്കാമെന്നാണ് പൊലീസിന്റെ നി​ഗമനം.

ഇതോടെ അയൽ സംസ്ഥാനങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിച്ചു. അതേസമയം, ഇയാൾക്ക് പാസ്പോർട്ട് ഇല്ലെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

തൃശൂർ തിരുവില്ലാമല സ്വദേശിയാണ് അബ്ദുൾ സനൂഫ്. ഇയാൾ ഉപയോഗിച്ചത് സുഹൃത്തിന്റെ കാറാണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

റെൻ്റിന് എടുത്ത കാറിലായിരുന്നു കൊല്ലപ്പെട്ട യുവതിയുമായി പ്രതി ലോഡ്ജിൽ എത്തിയതും പിന്നീട് മുങ്ങിയതും. കാറുടമയായ സുഹൃത്തിന്റെ വിശദമായ മൊഴി രേഖപ്പെടുത്തി.

കോഴിക്കോട് നടക്കാവ് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങി. പ്രതി അബ്ദുൽ സനൂഫിനെതിരെ ഇന്നലെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. കർണാടക, തമിഴ്നാട് എന്നിവിടങ്ങളിലും പൊലീസ് പരിശോധന തുടരുകയാണ്.

spot_imgspot_img
spot_imgspot_img

Latest news

ട്രേഡ് യൂണിയൻ സംയുക്ത പണിമുടക്ക് തുടങ്ങി; ഡയസ് നോൺ പ്രഖ്യാപിച്ച് സർക്കാർ; പണിമുടക്കുന്നവർക്ക് ശമ്പളമില്ല

ട്രേഡ് യൂണിയൻ സംയുക്ത പണിമുടക്ക് തുടങ്ങി; ഡയസ് നോൺ പ്രഖ്യാപിച്ച് സർക്കാർ കേന്ദ്ര-സംസ്ഥാന...

മത്സ്യബന്ധനത്തിന് നിരോധിത ലൈറ്റുകൾ: ടോളർ ബോട്ട് പിടിച്ചെടുത്തു, വൻ പിഴ

മത്സ്യബന്ധനത്തിന് നിരോധിത ലൈറ്റുകൾ: ടോളർ ബോട്ട് പിടിച്ചെടുത്തു, വൻ പിഴ കോഴിക്കോട്: സമീപകാലത്ത് ...

തിരൂരിൽ എക്സൈസ് റെയ്ഡ്: 11 കിലോ കഞ്ചാവുമായി അലി ഗാസി അറസ്റ്റിൽ

തിരൂരിൽ എക്സൈസ് റെയ്ഡ്: 11 കിലോ കഞ്ചാവുമായി അലി ഗാസി അറസ്റ്റിൽ മലപ്പുറം:...

ലോറിയിൽ ഉറങ്ങിയ ഡ്രൈവറെ തെരുവ് നായ ആക്രമിച്ചു; കീഴ് ചുണ്ട് രണ്ടായി, മോതിര വിരലിന്റെ അറ്റം നഷ്ടമായി

ലോറിയിൽ ഉറങ്ങിയ ഡ്രൈവറെ തെരുവ് നായ ആക്രമിച്ചു; കീഴ് ചുണ്ട് രണ്ടായി,...

Other news

പ്രണയ സർപ്രൈസ് പാളി; നിമിഷനേരം കൊണ്ട് പറന്നുപോയത് ലക്ഷങ്ങൾ; യുവാവിന്റെ ലക്ഷങ്ങൾ പോയ വഴി കണ്ട് ഞെട്ടി സോഷ്യൽ മീഡിയ; വീഡിയോ

സർപ്രൈസ് പാളി; നിമിഷനേരം കൊണ്ട് പറന്നുപോയത് ലക്ഷങ്ങൾ പ്രണയവാർഷികം അവിസ്മരണീയമാക്കാൻ ജർമ്മനിയിലെ ഒരു...

ഷോ റോഡിൽ മതി, ഫുട്പാത്തിൽ വേണ്ട; കോഴിക്കോട് ട്രാഫിക് നിയമം ലംഘിച്ച സ്കൂട്ടർ യാത്രികനെ വിരട്ടിവിട്ട് വയോധിക

കോഴിക്കോട് ട്രാഫിക് നിയമം ലംഘിച്ച സ്കൂട്ടർ യാത്രികനെ വിരട്ടി വിട്ട് വയോധിക കോഴിക്കോട്...

ഉമ്മൻചാണ്ടിയുടെ കല്ലറയിൽ എൽഡിഎഫ് ജാഥയുടെ പോസ്റ്റർ; പുതുപ്പള്ളിയിൽ രാഷ്ട്രീയ പോര് മുറുകുന്നു

ഉമ്മൻചാണ്ടിയുടെ കല്ലറയിൽ എൽഡിഎഫ് ജാഥയുടെ പോസ്റ്റർ പുതുപ്പള്ളി പള്ളിയിലെ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ...

ട്രംപിനെച്ചൊല്ലി തർക്കം; ടെക്സസിൽ മകളെ വെടിവെച്ചുകൊന്ന് ബ്രിട്ടീഷ് സ്വദേശിയായ പിതാവ്

ട്രംപിനെച്ചൊല്ലി തർക്കം; ടെക്സസിൽ മകളെ വെടിവെച്ചുകൊന്ന് പിതാവ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെച്ചൊല്ലിയുള്ള...

സന്ദർശക വിസയിലെത്തി ഭിക്ഷാടനം: ദുബായിൽ പിടിയിലായ യാചകന് മൂന്ന് ആഡംബര കാറുകൾ !

ദുബായിൽ പിടിയിലായ യാചകന് മൂന്ന് ആഡംബര കാറുകൾ ദുബായിൽ ഭിക്ഷാടനത്തിനെതിരെ പോലീസ് നടത്തുന്ന...

Related Articles

Popular Categories

spot_imgspot_img