web analytics

ആ​ദ്യ​മാ​യി രാ​ത്രി​കാ​ല പോ​സ്റ്റു​മാ​ർ​ട്ടം തു​ട​ങ്ങി​യ മെ​ഡി​ക്ക​ൽ കോ​ള​ജിൽ പ്രതിസന്ധി… ഇനി രാത്രിയിൽ പറ്റില്ലെന്ന് ഡോക്ടർമാർ

മ​ഞ്ചേ​രി: ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ രാ​ത്രി​കാ​ല പോ​സ്റ്റു​മോ​ർ​ട്ടം ന​ട​ത്തു​ന്ന​തി​നെ​തി​രെ പ​രാ​തിയുമായി ഡോ​ക്ട​ർ​മാ​ർ. രാ​ത്രി ജോ​ലി എ​ടു​ക്കു​ന്ന​തി​നെ​തി​രെ ഡോ​ക്ട​ർ​മാ​ർ ത​ന്നെയാണ് രം​ഗ​ത്തെ​ത്തിയിരിക്കുന്നത്. ഫോ​റ​ൻ​സി​ക് വി​ഭാ​ഗ​ത്തി​ലെ ര​ണ്ട് ഡോ​ക്ട​ർ​മാ​രാണ് ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ർ​ജി​ന് പ​രാ​തി ന​ൽ​കിയത്.

ത​സ്തി​ക​ക​ൾ നി​ർ​ണ​യി​ക്കാ​തെയുള്ള രാ​ത്രി​കാ​ല പോ​സ്റ്റു​മോ​ർ​ട്ടംഅ​ധി​ക​ജോ​ലി​ക്ക് ഇ​ട​യാ​ക്കു​ക​യാ​ണെ​ന്നും ഇ​ത് മാ​ന​സി​ക സ​മ്മ​ർ​ദ​ത്തി​ന് കാ​ര​ണ​മാ​കു​ന്നെന്നും ഡോക്ടർമാർ നൽകിയ പ​രാ​തി​യി​ൽ പ​റ​യു​ന്നു. സം​സ്ഥാ​ന​ത്ത് ആ​ദ്യ​മാ​യി രാ​ത്രി​കാ​ല പോ​സ്റ്റു​മോ​ർ​ട്ടം തു​ട​ങ്ങി​യ മെ​ഡി​ക്ക​ൽ കോ​ള​ജ് എ​ന്ന ഖ്യാ​തി മ​ഞ്ചേ​രി​ക്ക് ല​ഭി​ച്ചെ​ങ്കി​ലും ഇ​ത് തു​ട​ർ​ന്നു കൊ​ണ്ടു​പോ​കാ​ൻ സാ​ധിക്കാത്ത അവസ്ഥയാണ്. പൊ​ലീ​സ് ഇ​ൻ​ക്വ​സ്റ്റ് ന​ട​പ​ടി​ക​ൾ വൈ​കു​ന്ന​താ​യി​രു​ന്നു നേ​ര​ത്തെ രാ​ത്രി​യി​ൽ പോ​സ്റ്റു​മോ​ർ​ട്ട​ത്തി​ന് ത​ട​സ്സ​മാ​യി​രു​ന്ന​ത്.

രാ​ത്രികാലങ്ങളിലെ പോ​സ്റ്റു​മോ​ർ​ട്ടം നി​യ​മ​പ്ര​ശ്നം ഉ​ണ്ടാ​ക്കു​ന്ന​താ​യും ഡോ​ക്ട​ർ​മാ​ർ മ​ന്ത്രി​യെ അ​റി​യി​ച്ചു. ഇപ്പോഴുള്ള ഡോ​ക്ട​ർ​മാ​രു​ടെ ത​സ്തി​ക അ​നു​സ​രി​ച്ച് നാ​ല് ദി​വ​സ​ത്തി​ലൊ​രി​ക്ക​ൽ മൂ​ന്ന് മ​ണി​ക്കൂ​ർ ഡ്യൂ​ട്ടി​യാ​ണ് അ​ധി​കം വ​രു​ന്ന​ത്. എ​ന്നാ​ൽ ഫോ​റ​ൻ​സി​ക് വി​ഭാ​ഗം മേ​ധാ​വി ഇ​തി​നെ എ​തി​ർ​ത്തിരിക്കുകയാണ്.

അ​മി​ത​ജോ​ലി ഭാ​രം ഉ​ണ്ടാ​ക്കു​ന്നെ​ന്ന പ​രാ​തി ശ​രി​യ​ല്ലെന്നാണ് ഫോ​റ​ൻ​സി​ക് വി​ഭാ​ഗം മേ​ധാ​വിയുടെ വാദം. ആരോ​ഗ്യ മ​ന്ത്രിക്ക് ല​ഭി​ച്ച പ​രാ​തി മെ​ഡി​ക്ക​ൽ കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​കെ.​കെ. അ​നി​ൽ രാ​ജി​ന് കൈ​മാ​റി. വി​ഷ​യം അ​ന്വേ​ഷി​ക്കാ​ൻ ഡോ​ക്ട​ർ​മാ​ർ ഉ​ൾ​പ്പെ​ടു​ന്ന പ്ര​ത്യേ​ക ക​മ്മി​റ്റി​ക്ക് രൂ​പം ന​ൽ​കിയിട്ടുണ്ട്. മൂ​ന്ന് മാ​സം മു​മ്പാ​ണ് മ​ഞ്ചേ​രി​യി​ൽ രാ​ത്രി​കാ​ല പോ​സ്റ്റു​മോ​ർ​ട്ടം ആ​രം​ഭി​ച്ച​ത്. അ​തേ​സ​മ​യം, ഡോ​ക്ട​ർ​മാ​രു​ടെ ന​ട​പ​ടി​ക്കെ​തി​രെ നി​ര​വ​ധി സം​ഘ​ട​ന​ക​ൾ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി.

spot_imgspot_img
spot_imgspot_img

Latest news

സുരേഷ് ഗോപിക്ക് തിരിച്ചടി; തൃശൂർ എംപി തിരഞ്ഞെടുപ്പ് ചോദ്യം ചെയ്ത ഹർജി നിലനിൽക്കും

സുരേഷ് ഗോപിക്ക് തിരിച്ചടി; തൃശൂർ എംപി തിരഞ്ഞെടുപ്പ് ചോദ്യം ചെയ്ത ഹർജി...

ഇത്തവണത്തെ ഏപ്രിൽ ഫൂൾസ് പ്രങ്ക് അല്പം കടന്നുപോയി! രാവിലെ തന്നെ നിങ്ങളും ഫൂളായിക്കാണും?

ഇത്തവണത്തെ ഏപ്രിൽ ഫൂൾസ് പ്രങ്ക് അല്പം കടന്നുപോയി! രാവിലെ തന്നെ നിങ്ങളും...

എറ്റുമാനൂരിൽ വൻ തീപിടിത്തം; നാല് കടകൾ കത്തിനശിച്ചു

എറ്റുമാനൂരിൽ വൻ തീപിടിത്തം; നാല് കടകൾ കത്തിനശിച്ചു കോട്ടയം: എറ്റുമാനൂർ പേരൂർക്കവലയിൽ പുലർച്ചെയുണ്ടായ...

എൻഡിഎ പ്രകടന പത്രിക പുറത്തിറക്കി; ലക്ഷ്യം ‘വികസിത കേരളം’

എൻഡിഎ പ്രകടന പത്രിക പുറത്തിറക്കി; ലക്ഷ്യം ‘വികസിത കേരളം’ തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള...

അവസാന വിസിൽ വരെ ശ്വാസം മുട്ടിച്ചു! കൊച്ചിയിൽ ഇന്ത്യക്ക് 2-1 ത്രില്ലർ ജയം

അവസാന വിസിൽ വരെ ശ്വാസം മുട്ടിച്ചു! കൊച്ചിയിൽ ഇന്ത്യക്ക് 2-1 ത്രില്ലർ...

Other news

ജയ്‌പുരിൽ ഫോട്ടോഷൂട്ടിനായി പിങ്ക് ചായമടിച്ച ആന ചരിഞ്ഞു; 65 വയസ്സുള്ള പിടിയാനയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് സംഘടനകൾ

ജയ്‌പുരിൽ ഫോട്ടോഷൂട്ടിനായി പിങ്ക് ചായമടിച്ച ആന ചരിഞ്ഞു ജയ്‌പുരിൽ ഫോട്ടോഷൂട്ടിന്റെ ഭാഗമായി ദേഹമാസകലം...

ഇന്ധനവിലയിൽ വൻ കുതിപ്പ്! പ്രീമിയം പെട്രോൾ ലിറ്ററിന് 160 രൂപ; വിമാന ഇന്ധനവില റെക്കോർഡ് ഉയരത്തിൽ

ഇന്ധനവിലയിൽ വൻ കുതിപ്പ്! പ്രീമിയം പെട്രോൾ ലിറ്ററിന് 160 രൂപ; വിമാന...

മുംബൈയിൽ ക്രൂരത: പിതാവിനോടുള്ള പക തീർക്കാൻ നാലുവയസ്സുകാരനെ നിലത്തടിച്ചു; നില അതീവ ഗുരുതരം

പിതാവിനോടുള്ള പക തീർക്കാൻ നാലുവയസ്സുകാരനെ നിലത്തടിച്ചു മുംബൈയെ നടുക്കിയ ക്രൂരമായ ഒരു ആക്രമണത്തിന്റെ...

എറ്റുമാനൂരിൽ വൻ തീപിടിത്തം; നാല് കടകൾ കത്തിനശിച്ചു

എറ്റുമാനൂരിൽ വൻ തീപിടിത്തം; നാല് കടകൾ കത്തിനശിച്ചു കോട്ടയം: എറ്റുമാനൂർ പേരൂർക്കവലയിൽ പുലർച്ചെയുണ്ടായ...

രഞ്ജിത്തിനെതിരെ പരാതിക്ക് അടിസ്ഥാനമുണ്ട്; ഷൂട്ടിങ് സൈറ്റിൽ അതിക്രമമെന്ന് പൊലീസ് കമ്മിഷണർ

രഞ്ജിത്തിനെതിരെ പരാതിക്ക് അടിസ്ഥാനമുണ്ട്; ഷൂട്ടിങ് സൈറ്റിൽ അതിക്രമമെന്ന് പൊലീസ് കമ്മിഷണർ കൊച്ചി: നടിക്കെതിരായ...

ക്രൂരത: 4 വയസുകാരനെ നിലത്തടിച്ച് യുവാവ്; നില ഗുരുതരം

ക്രൂരത: 4 വയസുകാരനെ നിലത്തടിച്ച് യുവാവ്; നില ഗുരുതരം മുംബൈ: പിതാവുമായുണ്ടായ തർക്കത്തെ...

Related Articles

Popular Categories

spot_imgspot_img