അപകടമുണ്ടാക്കിയ ലോറിയുടെ രജിസ്‌ട്രേഷനും ഡ്രൈവറുടെ ലൈസൻസും റദ്ദാക്കും; റോഡുകളിൽ നിരീക്ഷണം നടത്താൻ ഡ്രോൺ കാമറകൾ; ദേശീയപാതകളിൽ രാത്രികാല പരിശോധ കർശനമാക്കുമെന്ന് മന്ത്രി കെബി ഗണേഷ് കുമാർ

തിരുവനന്തപുരം: തൃശൂർ നാട്ടിക അപകടത്തിൻറെ പശ്ചാത്തലത്തിൽ ദേശീയപാതകളിൽ രാത്രികാല പരിശോധ കർശനമാക്കുമെന്ന് ഗതാഗത വകുപ്പ്മന്ത്രി കെബി ഗണേഷ് കുമാർ. നാട്ടികയിൽ അപകടമുണ്ടാക്കിയ ലോറിയുടെ രജിസ്‌ട്രേഷനും ഡ്രൈവറുടെ ലൈസൻസും റദ്ദാക്കുമെന്ന് മന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. മരിച്ചവരുടെ കുടുംബത്തിനുള്ള ധനസഹായം മുഖ്യമന്ത്രിയുമായി ആലോചിച്ച് ഉടൻ തീരുമാനിക്കുമെന്നും മന്ത്രി പറഞ്ഞു.

ഡ്രോൺ കാമറകൾ ഉപയോഗിച്ച് റോഡുകളിൽ നിരീക്ഷണം നടത്താനും ആലോചിക്കുന്നുണ്ട്. ഇവിടെ അല്ലാതെ ഒരിടത്തും വണ്ടി തടഞ്ഞുനിർത്തി ആർസി ബുക്ക് പരിശോധിക്കുന്ന നടപടിയില്ല. അത്തരം പരിശോധന കൊണ്ട് ഒരുകാര്യവുമില്ല, ഓട്ടത്തിലാണ് നിയമലംഘനം നടക്കുന്നത്. ഇത്തരത്തിലുള്ളവ വീഡിയോയിൽ ഷൂട്ട് ചെയ്ത് ജിയോ ടാഗ് ചെയ്ത് അവിടെ നിന്ന് ലൊക്കേഷൻ കണ്ടെത്തി ഫൈൻ ഇടാനാണ് മോട്ടോർ വാഹനവകുപ്പ് ലക്ഷ്യമിടുന്നതെന്ന് മന്ത്രി പറഞ്ഞു.

പതിനഞ്ച് വർഷം കഴിഞ്ഞ വാഹനങ്ങളെല്ലാം മാറ്റിയപ്പോൾ പരിശോധനയ്ക്ക് വേണ്ടെത്ര വാഹനങ്ങൾ ഇല്ലാത്ത സാഹചര്യമുണ്ട്. പുതുതായി 20 ഓളം വണ്ടികൾ വാങ്ങാൻ തീരുമാനിച്ചിട്ടുണ്ട്. റോഡ് സേഫ്റ്റി അതോറിറ്റിയിൽ നിന്ന് 25 വണ്ടിവാങ്ങാനാണ് അനുമതി ലഭിച്ചിട്ടുള്ളത്. എന്നാൽ അത് ഇതുവരെ വാങ്ങാൻ പറ്റിയിട്ടില്ല. ഇക്കാര്യം ധനകാര്യവകുപ്പിനോട് ആവശ്യപ്പെട്ടെങ്കിലും ഇപ്പോൾ വണ്ടി എന്തിനാണെന്നാണ് ധനവകുപ്പ് ചോദിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

ട്രാൻസ്‌പോർട്ട് കമ്മീഷണർമാർ രാത്രികാല പരിശോധനയ്ക്ക് നേതൃത്വം നൽകും. പൊലീസുമായി ചേർന്നാണ് ഇത്തരം പരിശോധന നടത്തുകയെന്നും ​ഗണേഷ്കുമാർ പറഞ്ഞു. രാത്രിയിൽ അമിതവേഗത്തിൽ വലുതുവശം കയറിയാണ് പലപ്പോഴും വാഹനങ്ങൾ സഞ്ചരിക്കുന്നത്. പലപ്പോഴും തമിഴ്‌നാട്ടിൽ നിന്നുള്ള വണ്ടികളാണ് ഇങ്ങനെ യാത്ര ചെയ്യുന്നതെങ്കിലും ഇവിടെയുള്ള വണ്ടികളും മോശമല്ല. ടേണിങിൽ ഓവർടേക്കിങ് ഉണ്ടാകാറുണ്ട്. അത് പിടിക്കാനായി മോട്ടോർ വാഹനവകുപ്പ് സംവിധാനം തയ്യാറാക്കിയിട്ടുണ്ട്.

spot_imgspot_img
spot_imgspot_img

Latest news

എൻഎം വിജയൻ്റെ ആത്മഹത്യ; എം.എൽ.എ ഐസി ബാലകൃഷ്ണൻ അടക്കം മൂന്ന് പേർക്ക് മുൻകൂർ ജാമ്യം

വയനാട്ടിലെ കോൺ​ഗ്രസ് നേതാവ് എൻഎം വിജയൻ്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ എംഎൽഎ...

നബീസ കൊലക്കേസ്; ദമ്പതികൾക്ക് ജീവപര്യന്തം ശിക്ഷ

നോമ്പു കഞ്ഞിയിൽ വിഷം കലർത്തി ഭർത്താവിന്റെ മുത്തശ്ശിയെ കൊലപ്പെടുത്തിയ കേസിൽ ദമ്പതികൾക്ക്...

പാറശാല ഷാരോൺ കൊലക്കേസ്; ശിക്ഷാ വിധി ഇന്നില്ല

തിരുവനന്തപുരം: പാറശാലയില്‍ ഷാരോണ്‍ രാജിനെ കൊലപ്പെടുത്തിയ കേസില്‍ ശിക്ഷാ വിധി ഇന്നില്ല....

മത്സരയോട്ടം, ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞു; 61കാരന് ദാരുണാന്ത്യം; 9 കുട്ടികൾ അടക്കം 49 പേർക്ക് പരുക്ക്

കാ​ട്ടാ​ക്ക​ട​യി​ൽ നി​ന്ന് മൂ​ന്നാ​റി​ലേ​ക്ക് പോ​യ വിനോദയാത്രാ സംഘം സഞ്ചരിച്ച ടൂറിസ്റ്റ് ബസ്...

Other news

രോഗിയായ ഉമ്മയെ വെട്ടിക്കൊലപ്പെടുത്തി; മകൻ പിടിയിൽ

കോഴിക്കോട്: രോഗിയായ ഉമ്മയെ വെട്ടി കൊലപ്പെടുത്തിയ മകനെ പിടികൂടി പോലീസ്. കോഴിക്കോട്...

നബീസ കൊലക്കേസ്; ദമ്പതികൾക്ക് ജീവപര്യന്തം ശിക്ഷ

നോമ്പു കഞ്ഞിയിൽ വിഷം കലർത്തി ഭർത്താവിന്റെ മുത്തശ്ശിയെ കൊലപ്പെടുത്തിയ കേസിൽ ദമ്പതികൾക്ക്...

ഹൃദയാഘാതം സംഭവിച്ച ഗൃഹനാഥയുമായി ആശുപത്രിയിലേക്ക് പോയ ആംബുലൻസിന് വഴിമുടക്കി ഡോക്ടർ; പിണറായിക്കാരന് പണി നൽകി എം.വി.ഡി

കണ്ണൂർ: ഹൃദയാഘാതം സംഭവിച്ച ഗൃഹനാഥയുമായി ആശുപത്രിയിലേക്ക് പോയ ആംബുലൻസിന് വഴിമുടക്കിയത് ഡോക്ടർ....

ഗുരുതരാവസ്ഥയിലായ സ്വന്തം കുഞ്ഞിനെ കടിച്ചെടുത്ത് മൃ​ഗാശുപത്രിയിലെത്തിച്ച് അമ്മനായ ! വീഡിയോ

ഗുരുതരാവസ്ഥയിൽ ജീവൻ നഷ്ടമാകുന്ന അവസ്ഥയിലുള്ള സ്വന്തം നായക്കുഞ്ഞിനെ കടിച്ചെടുത്ത് മൃ​ഗാശുപത്രിയിലെത്തിച്ച് അമ്മനായ....

സ്കൂൾ വിദ്യാർത്ഥിനികളോട് ബസിനുള്ളിൽ വച്ച് ലൈംഗികാതിക്രമം നടത്താൻ ശ്രമം; 48 കാരൻ പിടിയിൽ

സ്കൂൾ വിദ്യാർത്ഥിനികളോട് ബസിനുള്ളിൽ വച്ച് ലൈംഗികാതിക്രമം നടത്താൻ ശ്രമിച്ച 48കാരൻ പിടിയിൽ....
spot_img

Related Articles

Popular Categories

spot_imgspot_img