web analytics

കോണ്ടസ റം, എസ്.എൻ.ജെ റം, മാജിക് മൊമെൻ്റ്സ് വോഡ്ക പ്‌ളെയിൻ ഗ്രേ… പേരുമാത്രം മാറ്റി, വില കൂട്ടി, സാധനം പഴയതു തന്നെ, മദ്യ കമ്പനികൾ കൊയ്യുന്നത് കോടികൾ; ഞങ്ങൾക്ക് കുടിക്കാനല്ലെ അറിയു, ചിന്തിക്കാൻ അറിയില്ലാലോന്ന് ലേ കുടിയൻമാർ…

തിരുവനന്തപുരം: മദ്യവില കൂട്ടണമെന്ന ആവശ്യം ബിവറേജസ് കോർപ്പറേഷൻ നിരസിച്ചതോടെ ലാഭം കൂട്ടാൻ പുതിയ തന്ത്രവുമായി മദ്യകമ്പനികൾ.

പഴയ സാധനം പുതിയ ബ്രാൻഡ് മദ്യമാക്കി വിലകൂട്ടി വിപണിയിലെത്തിക്കുകയാണ് കമ്പനികൾ. നിലവിലെ ജനപ്രിയ ബ്രാൻഡുകൾ പുതിയ പേരിലാക്കിയാണ് വിപണനം എന്നാണ് ആക്ഷേപം.

പുതിയ പേരിൽ മദ്യം വിപണിയിലെത്തിക്കുമ്പോൾ അതിന്റെ രജിസ്‌ട്രേഷനും ലേബലിനും എക്‌സൈസിന് ഫീസ് ഒടുക്കേണ്ടി വരും. പക്ഷെ പഴയ നിലവാരത്തിലുള്ള മദ്യം തന്നെ ഇത്തരത്തിൽ വിലകൂട്ടി വിപണിയിലെത്തിക്കുന്നതിലൂടെ മദ്യ കമ്പനികൾക്ക് വലിയ നേട്ടമാണ് കൊയ്യുന്നത്.

എന്നാൽഗുണനിലവാരം മെച്ചപ്പെടുത്തിയാണ് പുതിയവ ഇറക്കുന്നതെന്നാണ് കമ്പനികൾ അവകാശപ്പെടുന്നത്.

ജനപ്രിയ മദ്യമായ മാജിക് മൊമന്റ്‌സ് വോഡ്ക പ്‌ളെയിൻ ഗ്രേ ഫുൾ ബോട്ടിലിന് 1,120 രൂപയായിരുന്നു. ഇതിപ്പോൾ കാണാനില്ല. പകരം ‘മാജിക് മൊമന്റ് വെർബ്’ എന്നപേരിൽ മറ്റൊന്ന് വിപണിയിലെത്തിയിട്ടുണ്ട്, 1,420 രൂപയാണ് ഇതിന്റെ വില.

ഫുള്ളിന് 400 രൂപ വിലയുണ്ടായിരുന്ന കോണ്ടസ റം ഡാർക്കിന് പകരം കോണ്ടസ പ്രീമിയം ഇറക്കിയപ്പോൾ വില 450 രൂപയായി. എസ്.എൻ.ജെ സാദാ റമ്മിന് 390 രൂപയായിരുന്നത് സിക്‌സർ എന്ന് പേരുമാറ്റിയപ്പോൾ 400 ആക്കി മാറ്റി. ഇത്തരത്തിൽ ബിയറുകളും പേരു മാറ്റി ഇറങ്ങുന്നുണ്ട്.

മദ്യ വിതരണത്തിന് ബെവ്‌കോ ക്ഷണിക്കുന്ന ടെൻഡറിൽ ഒരു ബ്രാൻഡിൻ്റെ ഒരു ലിറ്ററിന്റെ വില കമ്പനിക്ക് നിശ്ചയിക്കാം. പിന്നീട് ഈ മദ്യത്തിൻ്റെ വില കമ്പനിക്ക് കൂട്ടാനാവില്ല.

അതിനുള്ള അധികാരം സർക്കാർ സ്ഥാപനമായ ബെവ്‌കോയ്ക്കാണ്. ബഡ്ജറ്റിൽ മദ്യത്തിന്റെ വില്പന നികുതി വർദ്ധിപ്പിച്ചാൽ അതിനനുസരിച്ച് വില കൂടുമെങ്കിലും അതിന്റെ ഗുണം കമ്പനികൾക്ക് ലഭിക്കില്ല.

ഇത് മറികടക്കാനാണ് പുതിയ പേരിൽ അതേ ബ്രാൻഡ് മദ്യം എത്തിച്ച് അമിത ലാഭം കൊയ്യുന്നത്. ബെവ്‌കോ അവസാനമായി മദ്യവില കമ്പനികൾക്ക് കൂട്ടി നൽകിയത് 2021ലാണ്. ലിറ്ററിന് ഏഴ് രൂപയാണ് കൂട്ടിയത്.

പുതിയ ബ്രാൻഡ് രജിസ്‌ട്രേഷന് എക്‌സൈസിൽ അടക്കേണ്ടത് 50,000 രൂപയാണ്. പ്‌ളാസ്റ്റിക് ബോട്ടിലിന്റെ നിരക്കാണിത്. ഗ്‌ളാസ് ബോട്ടിലിന് ബ്രാൻഡ് രജിസ്‌ട്രേഷൻ ഫീസ് 25,000രൂപ മാത്രം. ലേബൽ രജിസ്‌ട്രേഷന് 25,000 രൂപയും നൽകിയാൽ പുതിയ ബ്രാൻഡ് മദ്യം വിപണിയിലെത്തിക്കാം എന്നാണ് നിയമം.

spot_imgspot_img
spot_imgspot_img

Latest news

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു; യുവാവിന് പരിക്ക്; അതീവ ജാഗ്രതാ നിർദ്ദേശം

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു പഞ്ചാബിലെ പ്രമുഖ നഗരങ്ങളായ...

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ; മൗനം തുടര്‍ന്ന് മുൻ മുഖ്യമന്ത്രി

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ...

നടൻ സന്തോഷ് നായർ വാഹനാപകടത്തിൽ മരിച്ചു; ഏനാത്ത് വെച്ച് കാർ ലോറിയുമായി കൂട്ടിയിടിച്ചു; ഭാര്യയ്ക്ക് പരുക്ക്

നടൻ സന്തോഷ് നായർ വാഹനാപകടത്തിൽ മരിച്ചു; ഏനാത്ത് വെച്ച് കാർ ലോറിയുമായി...

കേരളത്തിൽ ‘കൈ’ക്കരുത്ത്; യുഡിഎഫ് തരംഗം, 90 സീറ്റുകളിൽ കുതിപ്പ്; മന്ത്രിപ്പടയ്ക്ക് അടിതെറ്റുന്നു

കേരളത്തിൽ 'കൈ'ക്കരുത്ത്; യുഡിഎഫ് തരംഗം, 90 സീറ്റുകളിൽ കുതിപ്പ്; മന്ത്രിപ്പടയ്ക്ക് അടിതെറ്റുന്നു തിരുവനന്തപുരം: നിയമസഭാ...

Other news

റെയിൽവേ ഗേറ്റ് അടയ്ക്കുമ്പോൾ വാഹനം കയറ്റിയാൽ പണികിട്ടും; ഇനി കാത്തിരിക്കുന്നത് കടുത്ത ശിക്ഷ

റെയിൽവേ ഗേറ്റ് അടയ്ക്കുമ്പോൾ വാഹനം കയറ്റിയാൽ കടുത്ത ശിക്ഷ റെയിൽവേ ലവൽ ക്രോസുകളിൽ...

തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനിൽ എസ്‌കലേറ്റർ പിന്നോട്ട് കറങ്ങി അപകടം; യാത്രക്കാർക്ക് പരിക്ക്; സംഭവം വഞ്ചിനാട് എക്സ്പ്രസ് എത്തിയപ്പോൾ

തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനിൽ എസ്‌കലേറ്റർ പിന്നോട്ട് കറങ്ങി അപകടം തിരുവനന്തപുരം സെൻട്രൽ...

ബംഗാൾ കത്തുന്നു: സുവേന്ദു അധികാരിയുടെ പേഴ്‌സണൽ അസിസ്റ്റന്റ് വെടിയേറ്റു മരിച്ചു

ബംഗാൾ കത്തുന്നു: സുവേന്ദു അധികാരിയുടെ പേഴ്‌സണൽ അസിസ്റ്റന്റ് വെടിയേറ്റു മരിച്ചു പശ്ചിമ ബംഗാൾ...

പളനിസ്വാമിക്ക് വെല്ലുവിളി; സ്വന്തം എംഎൽഎമാരെ സംരക്ഷിക്കാൻ അണ്ണാ ഡിഎംകെ നെട്ടോട്ടത്തിൽ; എംഎൽഎമാരെ റിസോർട്ടിലേക്ക് മാറ്റി

സ്വന്തം എംഎൽഎമാരെ സംരക്ഷിക്കാൻ അണ്ണാ ഡിഎംകെ നെട്ടോട്ടത്തിൽ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്...

Related Articles

Popular Categories

spot_imgspot_img