web analytics

രണ്ടാം ക്ലാസ്​ വിദ്യാർഥിയെക്കൊണ്ട് സഹപാഠിയുടെ ഛര്‍ദി വാരിപ്പിച്ചു; അധ്യാപികക്കെതിരെ രക്ഷിതാക്കളുടെ പരാതി; സംഭവം ഇടുക്കിയിൽ

ഇടുക്കി: രണ്ടാം ക്ലാസ്​ വിദ്യാർഥിയെക്കൊണ്ട് സഹപാഠിയുടെ ഛര്‍ദി വാരിപ്പിച്ച അധ്യാപികക്കെതിരെ രക്ഷിതാക്കളുടെ പരാതി.

ഉടുമ്പന്‍ചോല സ്ലീബാമല എല്‍.പി സ്‌കൂളിലാണ് വിവാദ​ സംഭവം. പട്ടികജാതി വിഭാഗത്തിൽ​പെട്ട കുട്ടിയുടെ രക്ഷിതാക്കളാണ്​ ഉടുമ്പൻചോല പൊലീസിൽ അധ്യാപികക്കെതിരെ പരാതി നൽകിയത്​.

നവംബർ 13നാണ്​ സംഭവം നടന്നത്. രണ്ടാം ക്ലാസുകാരന്‍റെ അമ്മയുടെ പരാതിയിൽ പറയുന്നത് ഇങ്ങനെയാണ്​: ക്ലാസിലെ ഒരു കുട്ടി പനിയും ശാരീരിക അസ്വസ്ഥതകളും മൂലം ക്ലാസില്‍ ഛദിച്ചു. അധ്യാപിക കുട്ടികളോട് മണല്‍വാരി ചർദ്ദി മൂടാന്‍ ആവശ്യപ്പെടുകയും ചെയ്തു. പിന്നീട് തന്‍റെ കുട്ടിയോട്​ മാത്രമായി അത് ചെയ്യാന്‍ പറഞ്ഞെന്നാണ് പരാതി.

തന്‍റെ മകന്​ ഇത് വലിയ​ വിഷമമുണ്ടാക്കി. ടീച്ചറെ, ഞാന്‍ ഇവിടെ ഇരുന്ന്​ എഴുതിക്കോളാമെന്ന്​ പറഞ്ഞെങ്കിലും അധ്യാപിക ദേഷ്യപ്പെടുകയും കുട്ടിയെ കൂട്ടിക്കൊണ്ടുവന്ന്​ നിര്‍ബന്ധപൂർവം കോരിക്കളയിപ്പിക്കുകയുമായിരുന്നു. സഹപാഠിയായ കുട്ടി സഹായിക്കാന്‍ തുനിഞ്ഞപ്പോള്‍ അധ്യാപിക തടയുകയും ചെയ്തെന്ന് പരാതിയിൽ പറയുന്ന’.

നിരവധി കുട്ടികളുള്ള ക്ലാസിൽ തന്‍റെ മകനോടുമാത്രം ഇത്​ ചെയ്യാൻ പറഞ്ഞത്​ ഞങ്ങൾക്ക്​ വിഷമമുണ്ടാക്കി. കുട്ടിക്കുണ്ടായ ഭയം സഹിക്കാൻ കഴിയുന്നതല്ലെന്നും മാതാവ് നൽകിയ പരാതിയിൽ​ പറയുന്നു.

കുട്ടി ഇക്കാര്യം വീട്ടില്‍ അറിയിച്ചിരുന്നില്ല. എന്നാല്‍, അടുത്തദിവസം സഹപാഠിയില്‍നിന്ന്​ വിവരമറിഞ്ഞ മാതാപിതാക്കള്‍ ഇക്കാര്യം പ്രധാനാധ്യാപികയെ അറിയിക്കുകയായിരുന്നു.

എന്നാല്‍, അവര്‍ അധ്യാപികക്ക്​ താക്കീത് നല്‍കുന്നതില്‍ മാത്രമായി നടപടി ഒതുക്കി എന്ന് പരാതിയില്‍ പറയുന്നു. തുടര്‍ന്നാണ് കുട്ടിയുടെ മാതാപിതാക്കള്‍ പൊലീസിൽ പരാതി നൽകിയത്​.

വിഷയത്തിൽ കലക്ടർക്കും പരാതി ലഭി​ച്ചെന്നും പ്രധാനാധ്യാപികയോട്​ വിശദീകരണം നൽകാൻ നിർദേശിച്ചിട്ടുണ്ടെന്നും ഇടുക്കി വിദ്യാഭ്യാസ ഉപഡയറക്ടർ എസ്.​ ഷാജി മാധ്യമങ്ങളോട് പറഞ്ഞു.

spot_imgspot_img
spot_imgspot_img

Latest news

കേരളത്തിൽ ‘കൈ’ക്കരുത്ത്; യുഡിഎഫ് തരംഗം, 90 സീറ്റുകളിൽ കുതിപ്പ്; മന്ത്രിപ്പടയ്ക്ക് അടിതെറ്റുന്നു

കേരളത്തിൽ 'കൈ'ക്കരുത്ത്; യുഡിഎഫ് തരംഗം, 90 സീറ്റുകളിൽ കുതിപ്പ്; മന്ത്രിപ്പടയ്ക്ക് അടിതെറ്റുന്നു തിരുവനന്തപുരം: നിയമസഭാ...

പോസ്റ്റൽ ബാലറ്റിൽ ഇടതുകരുത്ത്; 5 ഇടങ്ങളിൽ എൻഡിഎ മുന്നേറ്റം; സുരേന്ദ്രനും ശോഭയും രാജീവ് ചന്ദ്രശേഖറും ലീഡിൽ

പോസ്റ്റൽ ബാലറ്റിൽ ഇടതുകരുത്ത്; 5 ഇടങ്ങളിൽ എൻഡിഎ മുന്നേറ്റം; സുരേന്ദ്രനും ശോഭയും...

കേരളം ആരു ഭരിക്കും? വോട്ടെണ്ണൽ തുടങ്ങി; ആദ്യ ഫലസൂചനകൾ 9 മണിയോടെ; ഉച്ചയോടെ പൂർണ്ണചിത്രം

കേരളം ആരു ഭരിക്കും? വോട്ടെണ്ണൽ തുടങ്ങി; ആദ്യ ഫലസൂചനകൾ 9 മണിയോടെ;...

പാമ്പുകടിക്ക് കേരളത്തിന്റെ സ്വന്തം മരുന്ന്; പദ്ധതി ‘ഫയലിൽ’ തന്നെ; കേന്ദ്രാനുമതി കാത്ത് സംസ്ഥാനം

പാമ്പുകടിക്ക് കേരളത്തിന്റെ സ്വന്തം മരുന്ന്; പദ്ധതി 'ഫയലിൽ' തന്നെ; കേന്ദ്രാനുമതി കാത്ത്...

അമേരിക്കയിലെ ടെക്സാസിൽ ചെറുവിമാനം തകർന്നു വീണു; അഞ്ച് പിക്കിൾബോൾ താരങ്ങൾക്ക് ദാരുണാന്ത്യം

ടെക്സാസിൽ ചെറുവിമാനം തകർന്നു വീണു; അഞ്ച് പിക്കിൾബോൾ താരങ്ങൾക്ക്...

Other news

ചരിത്രം വഴിമാറുന്നു! കേരളവും കൈവിട്ടു; ഇന്ത്യയിൽ ഇനി കമ്യൂണിസ്റ്റ് ഭരണമില്ലാത്ത നാളുകൾ? 

ചരിത്രം വഴിമാറുന്നു! കേരളവും കൈവിട്ടു; ഇന്ത്യയിൽ ഇനി കമ്യൂണിസ്റ്റ് ഭരണമില്ലാത്ത നാളുകൾ?  തിരുവനന്തപുരം: നിയമസഭാ...

​‘അന്നേ പറഞ്ഞതല്ലേ ഞങ്ങളുണ്ടെന്ന്!’; കേരളം ജയിച്ചു, ഇനി യുഡിഎഫ് നയിക്കുമെന്ന് വി.ഡി. സതീശൻ

​‘അന്നേ പറഞ്ഞതല്ലേ ഞങ്ങളുണ്ടെന്ന്!’; കേരളം ജയിച്ചു, ഇനി യുഡിഎഫ് നയിക്കുമെന്ന് വി.ഡി....

പറവൂരിൽ സതീശൻ ‘കയറി’; ധർമ്മടത്ത് മുഖ്യമന്ത്രി പിന്നിൽ! മന്ത്രിപ്പട വീഴുന്നു; കേരളത്തിൽ യുഡിഎഫ് തരംഗം

പറവൂരിൽ സതീശൻ 'കയറി'; ധർമ്മടത്ത് മുഖ്യമന്ത്രി പിന്നിൽ! മന്ത്രിപ്പട വീഴുന്നു; കേരളത്തിൽ...

പുലർച്ചെ രണ്ടോടെ നഗരത്തെ ഭീതിയിലാക്കി തീപിടിത്തം; കൊല്ലത്ത് തുണിക്കടയിൽ വൻ നാശനഷ്ടം

പുലർച്ചെ രണ്ടോടെ നഗരത്തെ ഭീതിയിലാക്കി തീപിടിത്തം; കൊല്ലത്ത് തുണിക്കടയിൽ വൻ നാശനഷ്ടം കൊല്ലം:...

കേരളം ആരു ഭരിക്കും? വോട്ടെണ്ണൽ തുടങ്ങി; ആദ്യ ഫലസൂചനകൾ 9 മണിയോടെ; ഉച്ചയോടെ പൂർണ്ണചിത്രം

കേരളം ആരു ഭരിക്കും? വോട്ടെണ്ണൽ തുടങ്ങി; ആദ്യ ഫലസൂചനകൾ 9 മണിയോടെ;...

പോസ്റ്റൽ ബാലറ്റിൽ ഇടതുകരുത്ത്; 5 ഇടങ്ങളിൽ എൻഡിഎ മുന്നേറ്റം; സുരേന്ദ്രനും ശോഭയും രാജീവ് ചന്ദ്രശേഖറും ലീഡിൽ

പോസ്റ്റൽ ബാലറ്റിൽ ഇടതുകരുത്ത്; 5 ഇടങ്ങളിൽ എൻഡിഎ മുന്നേറ്റം; സുരേന്ദ്രനും ശോഭയും...

Related Articles

Popular Categories

spot_imgspot_img