web analytics

എസ്‌.പിമാരായ യതീഷ്‌ ചന്ദ്ര, കാര്‍ത്തിക്‌, ഹരിശങ്കര്‍, നാരായണന്‍ എന്നിവര്‍ ഡി.ഐ.ജിമാരാകും; എ.ഡി.ജി.പി: എം.ആര്‍. അജിത്‌ കുമാര്‍ വീണ്ടും പോലീസിലെ താക്കോല്‍ സ്‌ഥാനത്തേക്ക്!

തിരുവനന്തപുരം: വിവാദത്തിലായ എ.ഡി.ജി.പി: എം.ആര്‍. അജിത്‌ കുമാര്‍ വീണ്ടും പോലീസിലെ താക്കോല്‍ സ്‌ഥാനത്തേക്കെന്നു സൂചന. സുപ്രധാന തസ്‌തികയില്‍ അജിത്‌ കുമാറിനെ നിയമിക്കാനുള്ള ചർച്ചകൾ തുടങ്ങി.

ജനുവരിയില്‍ പോലീസ്‌ ഉന്നത തലത്തില്‍ അഴിച്ചു പണിയുണ്ടാകും എന്നാണ് ലഭിക്കുന്ന വിവരം. ഇതോടെ ഇപ്പോൾ എസ്‌.പിമാരായ യതീഷ്‌ ചന്ദ്ര, കാര്‍ത്തിക്‌, ഹരിശങ്കര്‍, നാരായണന്‍ എന്നിവര്‍ ഡി.ഐ.ജിമാരാകും. ഇവരെ റേഞ്ച്‌ ഡി.ഐ.ജിമാരാക്കി നിയമിക്കും.

തൃശൂര്‍പൂരം കലക്കല്‍, ആര്‍.എസ്‌.എസ്‌. നേതാവുമായുള്ള കൂടിക്കാഴ്‌ച തുടങ്ങിയ വിവാദ വിഷയങ്ങളിലെ സി.പി.ഐയുടെ എതിര്‍പ്പിനെയും പ്രതിപക്ഷ നേതാവ്‌ വി.ഡി. സതീശന്‍ ഉയര്‍ത്തിയ ആരോപണങ്ങളെയും തുടര്‍ന്നാണ്‌ അജിത്‌ കുമാറിനെ ക്രമസമാധാനച്ചുമതലയില്‍ നിന്നും താത്കാലികമായി മാറ്റിയത്‌.

എന്നാല്‍ ഇക്കഴിഞ്ഞ ഉപതെരഞ്ഞെടുപ്പില്‍ ആരോപണങ്ങളൊന്നും പ്രതിഫലിച്ചില്ല. തൃശൂര്‍ പൂരത്തിലെ വിവാദങ്ങളൊന്നും ചേലക്കരയില്‍ ജയത്തെ സ്വാധീനിച്ചില്ല.

ഈ സാഹചര്യത്തിലാണ്‌ അജിത്‌ കുമാറിനെ വീണ്ടും സുപ്രധാന തസ്‌തികയിലേക്കു കൊണ്ടുവരാന്‍ നീക്കം തുടങ്ങിയത്.
അജിത്‌ കുമാറിനെതിരായ ആരോപണങ്ങളില്‍ പോലീസ്‌ മേധാവി നടത്തിയ അന്വേഷണത്തിലും കാര്യമായ തെളിവുകളൊന്നും കണ്ടെത്താനായിട്ടില്ലെന്നാണു സൂചന.

തൃശൂര്‍പൂരത്തിലെ പോലീസ്‌ വീഴ്‌ചകള്‍ എല്ലാ വര്‍ഷവുമുണ്ടാകാറുള്ളതാണെന്ന വിലയിരുത്തല്‍ ബന്ധപ്പെട്ട ദേവസ്വങ്ങള്‍ക്കു പോലുമുണ്ടെന്നാണ് റിപ്പോർട്ട്. ബി.ജെ.പി.-സി.പി.എം. ഡീലെന്ന ആരോപണം ഈ ഉപതെരഞ്ഞെടുപ്പോടെ അപ്രസക്‌തമായെന്നാണു വിലയിരുത്തല്‍.

spot_imgspot_img
spot_imgspot_img

Latest news

വഴുതക്കാട് അപകടക്കേസ്; മണിയൻപിള്ള രാജുവിന് ക്ലീൻ ചിറ്റ്, മദ്യപിച്ചില്ലെന്ന് പരിശോധനാഫലം

വഴുതക്കാട് അപകടക്കേസ്; മണിയൻപിള്ള രാജുവിന് ക്ലീൻ ചിറ്റ്, മദ്യപിച്ചില്ലെന്ന് പരിശോധനാഫലം തിരുവനന്തപുരം: വഴുതക്കാട്...

നാലു മക്കളുടെ അമ്മ വീട്ടിൽ പ്രസവിച്ചു; നവജാത ശിശുവിന് ദാരുണാന്ത്യം

നാലു മക്കളുടെ അമ്മ വീട്ടിൽ പ്രസവിച്ചു; നവജാത ശിശുവിന് ദാരുണാന്ത്യം കോട്ടയം: കടുത്തുരുത്തിയിൽ...

“ഉമ്മ വരും, ഡോക്ടർ നോക്കിക്കൊണ്ടിരിക്കുകയാണ്…!”;  മസ്‌നീന്റെ കാത്തിരിപ്പ് കണ്ടുനിന്നവർക്ക് കണ്ണീരായി

​"ഉമ്മ വരും, ഡോക്ടർ നോക്കിക്കൊണ്ടിരിക്കുകയാണ്...!";  മസ്‌നീന്റെ കാത്തിരിപ്പ് കണ്ടുനിന്നവർക്ക് കണ്ണീരായി പൊള്ളാച്ചി: വാൽപ്പാറ...

കേരളത്തിന് ഭീഷണിയായി ‘വെറ്റ് ബൾബ്’ ചൂട്; തീരദേശങ്ങളിൽ ഈർപ്പമുള്ള ഉഷ്ണതരംഗത്തിന് സാധ്യതയെന്ന് പഠനം

കേരളത്തിന് ഭീഷണിയായി 'വെറ്റ് ബൾബ്' ചൂട്; തീരദേശങ്ങളിൽ ഈർപ്പമുള്ള ഉഷ്ണതരംഗത്തിന് സാധ്യതയെന്ന്...

രാഷ്ട്രീയ തന്ത്രങ്ങൾക്കിടെ വനിതാ സംവരണ ബിൽ വീണു; 54 വോട്ടുകളുടെ കുറവിൽ ബില്ലുകൾ തള്ളി

രാഷ്ട്രീയ തന്ത്രങ്ങൾക്കിടെ വനിതാ സംവരണ ബിൽ വീണു; 54 വോട്ടുകളുടെ കുറവിൽ...

Other news

കമ്പനി ഫണ്ടിൽ നിന്ന് 1.64 ലക്ഷം ദിനാർ തട്ടിപ്പ്; കുവൈത്തിൽ പ്രതി പിടിയിൽ

കമ്പനി ഫണ്ടിൽ നിന്ന് 1.64 ലക്ഷം ദിനാർ തട്ടിപ്പ്; കുവൈത്തിൽ പ്രതി...

പൂരലഹരിയിൽ തൃശൂർ; ഇനി പൂരപ്പൊലിമയുടെ നാളുകൾ; വിളംബരം 25-ന്, സാമ്പിൾ 26-ന്, തൃശൂർ പൂരം ഏപ്രിൽ 27-ന്

പൂരലഹരിയിൽ തൃശൂർ; ഇനി പൂരപ്പൊലിമയുടെ നാളുകൾ; വിളംബരം 25-ന്, സാമ്പിൾ 26-ന്,...

എയർടെൽ ഉപഭോക്താക്കൾക്ക് ഇരുട്ടടി; ജനപ്രിയ റീചാർജ് പ്ലാനുകൾക്ക് വില കൂട്ടി, പുതിയ നിരക്കുകൾ അറിയാം

മുംബൈ: രാജ്യത്തെ പ്രമുഖ ടെലികോം സേവനദാതാക്കളായ ഭാരതി എയർടെൽ തങ്ങളുടെ നിരക്കുകൾ...

ബാറിലെ പാർക്കിങ്ങിൽ നിന്ന് ബൈക്ക് കടത്തി; പെട്രോൾ കഥ പറഞ്ഞ് രക്ഷപ്പെട്ട സംഘം, അന്വേഷണത്തിൽ പുതിയ അറസ്റ്റ്

ബാറിലെ പാർക്കിങ്ങിൽ നിന്ന് ബൈക്ക് കടത്തി; പെട്രോൾ കഥ പറഞ്ഞ് രക്ഷപ്പെട്ട...

ഹോർമുസ് കടലിടുക്കിൽ യുഎസ് സൈനിക നടപടി; ഇറാനിയൻ ചരക്കുകപ്പൽ അമേരിക്ക പിടിച്ചെടുത്തു

ഹോർമുസ് കടലിടുക്കിൽ യുഎസ് സൈനിക നടപടി; ഇറാനിയൻ ചരക്കുകപ്പൽ അമേരിക്ക പിടിച്ചെടുത്തു വാഷിങ്ടൺ:...

നാട് വെന്തുരുകുന്നു; പകൽ പൊള്ളുന്ന വെയിൽ, രാത്രിയിലും വിയർപ്പൊഴുക്കി കേരളം. ഹീറ്റ് ഡോം പ്രതിഭാസം ചൂട് ഇരട്ടിയാക്കുന്നു

നാട് വെന്തുരുകുന്നു; പകൽ പൊള്ളുന്ന വെയിൽ, രാത്രിയിനാട് വെന്തുരുകുന്നു; പകൽ പൊള്ളുന്ന...

Related Articles

Popular Categories

spot_imgspot_img