web analytics

ചൊക്രമുടി ഭൂമി കൈയ്യേറ്റം: റവന്യു വകുപ്പിന് വീഴ്ചയെന്ന് അന്വേഷണ റിപ്പോർട്ട്

അനധികൃത കൈയ്യേറ്റവും നിർമാണവും നടന്ന ചൊക്രമുടിയിൽ റവന്യൂ വകുപ്പ് ഉദ്യോഗസ്ഥർക്ക് ഗുരുതര വീഴ്ച ഉണ്ടായതായി റിപ്പോർട്ട്. ഭൂമി കയ്യേറ്റം, അനധികൃത നിർമ്മാണം എന്നിവയെക്കുറിച്ച് ദേവികുളം സബ് കളക്ടർ വി.എം ജയകൃഷ്ണന്റെ നേതൃത്വത്തിലുള്ള റവന്യൂ സംഘമാണ് അന്വേഷിച്ച് സർക്കാരിന് സമർപ്പിച്ച റിപ്പോർട്ട് നൽകിയത്. Chokramudi land encroachment: Investigation report says revenue department failed

റവന്യൂ വകുപ്പ് അധികൃതരുടെ വീഴ്ച്ചകളെക്കുറിച്ച് 50 പേജുള്ള റിപ്പോർട്ടിൽ വിവരങ്ങൾ ഉണ്ട്. 51 പേജ് ഉള്ള റിപ്പോർട്ടും 485 പേജ് ഉള്ള രേഖകളും ആണ് അന്വേഷണസംഘം ശേഖരിച്ചത്. ചൊക്രമുടിയിലെ റെഡ് സോണിൽ ഉൾപ്പെടുന്ന ഭൂമിയിൽ നിർമ്മാണത്തിന് എൻ.ഒ.സി. നൽകിയതിൽ ഏഴ് ഗുരുതര വീഴ്ചകൾ സംഭവിച്ചതായിട്ടാണ് റിപ്പോർട്ടിൽ പറയുന്നത്.

നിയമവിരുദ്ധമായി എൻ.ഒ.സി. അനുവദിച്ചതിൽ ദേവികുളം മുൻ തഹസിൽദാർ , ചാർജ് ഓഫീസറായ ഡെപ്യൂട്ടി തഹസിൽദാർ , ബൈസൺവാലി മുൻ വില്ലേജ് ഓഫീസർ എന്നിവരെ തന്നെ സസ്പെൻഡ് ചെയ്തിരുന്നു.

ചെന്നൈ സ്വദേശിയായ മലയാളി വ്യവസായി റവന്യൂ മന്ത്രിക്ക് നൽകിയ അപേക്ഷയുടെ അടിസ്ഥാനത്തിൽ ചൊക്രമുടിയിലെ സർക്കാർ പാറ പുറമ്പോക്ക് ഉൾപ്പെടുത്തി 14 ഏക്കർ 69 സെൻറ് പട്ടയ ഭൂമിയുടെ സർവ്വേ സ്കെച്ച് തയ്യാറാക്കിയ ഉടുമ്പൻചോല മുൻ താലൂക്ക് സർവ്വേയറെ അന്വേഷണത്തിൻ്റെ ഭാഗമായി സസ്പെൻഡ് ചെയ്തിരുന്നു.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img