web analytics

നട്ടുച്ചയ്ക്ക് വടിവാളുമായി എത്തി സിപിഐ ലോക്കൽ കമ്മിറ്റി ഓഫിസ് അടിച്ചുതകർത്തു; രണ്ടു പ്രതികൾ പിടിയിൽ

തൃശൂർ: തൃശൂരിൽ സിപിഐ ലോക്കൽ കമ്മിറ്റി ഓഫിസ് അടിച്ചുതകർത്ത പ്രതികൾ അറസ്റ്റിൽ. കുറുമ്പിലാവിലാണ് സംഭവം. അന്തിക്കാട് പഴുവിൽ സ്വദേശികളായ പൊറ്റെക്കാട്ട് മണികണ്ഠൻ(52), വലിയപറമ്പിൽ അമൽരാജ്(24) എന്നിവരാണ് പിടിയിലായത്. ‌

ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി കെ സുരേഷ്, എസ്.ഐ കെ അജിത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് ഇവരെ പിടികൂടിയത്. മറ്റ് പ്രതികൾക്കായുള്ള അന്വേഷണം ഊർജിതമാക്കിയതായും അടുത്ത ദിവസം ശേഷിക്കുന്ന പ്രതികളെ കൂടി അറസ്റ്റ് ചെയ്യാനാകുമെന്നും അന്വേഷണ സംഘം പറഞ്ഞു.

രണ്ട് ദിവസം മുമ്പാണ് സിപിഐ കുറുമ്പിലാവ് ലോക്കൽ കമ്മിറ്റി ഓഫീസായ സി.കെ. മാധവൻ സ്മാരക മന്ദിരത്തിനു നേരെ പട്ടാപ്പകലാണ് ആക്രമണം നടന്നത്. മൂന്നംഗ കഞ്ചാവ് ഗുണ്ടാ മാഫിയ സംഘത്തിന്റെ നേതൃത്വത്തിലായിരുന്നും ആക്രമണം.

ലോക്കൽ സെക്രട്ടറി എ.ബി ജയപ്രകാശിനെ വധിക്കാൻ ലക്ഷ്യമിട്ടാണ് സംഘം ഓഫിസിൽ എത്തിയത്. ഉച്ചക്ക് 11.30 ഓടെ വടിവാളും കമ്പിപ്പാരകളുമായായിരുന്നു വരവ്. കൊടിമരവും ഓഫീസ് ഫർണിച്ചറുകളും അടിച്ച് തകർത്ത പ്രതികൾ തേർവാഴ്ച നടത്തുകയായിരുന്നു.

ആക്രമണത്തിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. രണ്ട് ദിവസത്തിനു ശേഷമാണ് രണ്ട് പ്രതികളെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

https://news4media.in/%e0%b4%aa%e0%b5%81%e0%b4%b2%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%87%e0%b4%9f%e0%b4%bf%e0%b4%af%e0%b4%bf%e0%b5%bd-%e0%b4%a8%e0%b4%9e%e0%b5%8d%e0%b4%9a%e0%b4%bf%e0%b4%af/
spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img