web analytics

ചെരുപ്പ് വാങ്ങാൻ വന്നവർ വലിപ്പ് തുറന്ന് കൊണ്ടുപോയത് 5000 രൂപ; യുവതിയെയും യുവാവിനെയും തിരഞ്ഞ് പൊലീസ്

കണ്ണൂർ: തലശ്ശേരിയിലെ ചെരുപ്പു കടയിൽ ചെരുപ്പ് വാങ്ങാനെന്ന വ്യാജേനയെത്തിയ യുവാവും യുവതിയും കടയിലെ മേശവലിപ്പിൽ നിന്ന് 5,000 രൂപ കവർന്നു. കട ഉടമയുടെ പരാതിയിന്മേൽ പൊലീസ് അന്വേഷണം തുടങ്ങി.

തലശ്ശേരി ലോഗൻസ് റോഡിലെ സെല്ല ഫാൻസി ഫൂട്ട് വെയർ ഷോപ്പിലാണ് മോഷണം നടന്നത്. വൈകീട്ട് മൂന്നരയോടെയാണ് സംഭവം.

ചെരുപ്പ് ആവശ്യപ്പെട്ട് രണ്ട് പേർ കടയിലേക്കെത്തുകയായിരുന്നു. ഇരുവരും ഒരുമിച്ച് ചെരുപ്പ് തിരഞ്ഞ് കടക്കാരന്റെ ശ്രദ്ധ തിരിച്ചു.

കൂട്ടത്തിലെ യുവാവ് ബെൽറ്റ് നോക്കുന്നതായി നടിച്ച് കടയിൽ പണം സൂക്ഷിച്ച മേശവലിപ്പിനരികിലേക്ക് നീങ്ങുകയും ഞൊടിയിടയിൽ മേശവലിപ്പിലെ പണമെടുത്ത് കീശയിലാക്കി സ്ഥലം വിടുകയുംം ചെയ്തു.

ഇരുവരുടെയും പെരുമാറ്റത്തിൽ സംശയം തോന്നിയ കടയുടമ സിസിടിവി പരിശോധിച്ചപ്പോഴാണ് മോഷണ വിവരം അറിയുന്നത്.

5,000 രൂപയാണ് നഷ്ടപ്പെട്ടത്. നഗരത്തിലെ മറ്റൊരു കടയിലും സമാനമായ രീതിയിൽ മോഷണം നടന്നിട്ടുണ്ട്. സിസിടിവി കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം തുടങ്ങി.

spot_imgspot_img
spot_imgspot_img

Latest news

വഴുതക്കാട് അപകടക്കേസ്; മണിയൻപിള്ള രാജുവിന് ക്ലീൻ ചിറ്റ്, മദ്യപിച്ചില്ലെന്ന് പരിശോധനാഫലം

വഴുതക്കാട് അപകടക്കേസ്; മണിയൻപിള്ള രാജുവിന് ക്ലീൻ ചിറ്റ്, മദ്യപിച്ചില്ലെന്ന് പരിശോധനാഫലം തിരുവനന്തപുരം: വഴുതക്കാട്...

നാലു മക്കളുടെ അമ്മ വീട്ടിൽ പ്രസവിച്ചു; നവജാത ശിശുവിന് ദാരുണാന്ത്യം

നാലു മക്കളുടെ അമ്മ വീട്ടിൽ പ്രസവിച്ചു; നവജാത ശിശുവിന് ദാരുണാന്ത്യം കോട്ടയം: കടുത്തുരുത്തിയിൽ...

“ഉമ്മ വരും, ഡോക്ടർ നോക്കിക്കൊണ്ടിരിക്കുകയാണ്…!”;  മസ്‌നീന്റെ കാത്തിരിപ്പ് കണ്ടുനിന്നവർക്ക് കണ്ണീരായി

​"ഉമ്മ വരും, ഡോക്ടർ നോക്കിക്കൊണ്ടിരിക്കുകയാണ്...!";  മസ്‌നീന്റെ കാത്തിരിപ്പ് കണ്ടുനിന്നവർക്ക് കണ്ണീരായി പൊള്ളാച്ചി: വാൽപ്പാറ...

കേരളത്തിന് ഭീഷണിയായി ‘വെറ്റ് ബൾബ്’ ചൂട്; തീരദേശങ്ങളിൽ ഈർപ്പമുള്ള ഉഷ്ണതരംഗത്തിന് സാധ്യതയെന്ന് പഠനം

കേരളത്തിന് ഭീഷണിയായി 'വെറ്റ് ബൾബ്' ചൂട്; തീരദേശങ്ങളിൽ ഈർപ്പമുള്ള ഉഷ്ണതരംഗത്തിന് സാധ്യതയെന്ന്...

രാഷ്ട്രീയ തന്ത്രങ്ങൾക്കിടെ വനിതാ സംവരണ ബിൽ വീണു; 54 വോട്ടുകളുടെ കുറവിൽ ബില്ലുകൾ തള്ളി

രാഷ്ട്രീയ തന്ത്രങ്ങൾക്കിടെ വനിതാ സംവരണ ബിൽ വീണു; 54 വോട്ടുകളുടെ കുറവിൽ...

Other news

പതിനായിരം രൂപയുടെ കടം, പിന്നാലെ മോർഫ് ചെയ്ത ചിത്രങ്ങൾ!വടകര സ്വദേശി വിഷ്ണുവിന്റെ തിരോധാനത്തിന് പിന്നിൽ ‘ലോൺ ആപ്പ്’ മാഫിയ?

കോഴിക്കോട്: വടകര ആയിഞ്ചേരി സ്വദേശിയായ 25-കാരൻ വിഷ്ണുവിന്റെ തിരോധാനത്തിന് പിന്നിൽ ലോൺ...

കാണാതായ വീട്ടമ്മയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

കാണാതായ വീട്ടമ്മയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി കോഴിക്കോട്: കഴിഞ്ഞ ദിവസം കാണാതായ...

ഇളനീരും ലാക്ടജനും; കാടിന്റെ കാവലിൽ വിഷ്ണു വളരുന്നു. ഒരാഴ്ചയ്ക്കുള്ളിൽ അമ്മയെത്തിയില്ലെങ്കിൽ ആനത്താവളത്തിലേക്ക്

ഇളനീരും ലാക്ടജനും; കാടിന്റെ കാവലിൽ വിഷ്ണു വളരുന്നു. ഒരാഴ്ചയ്ക്കുള്ളിൽ അമ്മയെത്തിയില്ലെങ്കിൽ ആനത്താവളത്തിലേക്ക് അട്ടപ്പാടി:...

ടെക്‌നിക്കൽ സ്കൂൾ അഡ്മിഷൻ; 21-ന് അഭിരുചി പരീക്ഷ

ടെക്‌നിക്കൽ സ്കൂൾ അഡ്മിഷൻ; 21-ന് അഭിരുചി പരീക്ഷ തിരുവനന്തപുരം: നെടുമങ്ങാട് സർക്കാർ ടെക്‌നിക്കൽ...

ചൂടിൽ വലഞ്ഞ് നാട്; ഇടുക്കിയും വയനാടും ഒഴികെ എല്ലായിടത്തും യെല്ലോ അലർട്ട്

ചൂടിൽ വലഞ്ഞ് നാട്; ഇടുക്കിയും വയനാടും ഒഴികെ എല്ലായിടത്തും യെല്ലോ അലർട്ട് തിരുവനന്തപുരം:...

Related Articles

Popular Categories

spot_imgspot_img