web analytics

എറണാകുളത്തുകാർ ശ്രദ്ധിക്കുക, കുറുവ സംഘത്തിൽപ്പെട്ടയാൾ പൊലീസ് കസ്റ്റഡിയിൽ നിന്ന് ചാടിപ്പോയി; രക്ഷപ്പെട്ടത് കൈ വിലങ്ങോട് കൂടി പൂർണ നഗ്നനായി

കൊച്ചി: കുറുവ സംഘത്തിൽപ്പെട്ടയാൾ പൊലീസ് കസ്റ്റഡിയിൽ നിന്ന് ചാടിപ്പോയി. കൈ വിലങ്ങോട് കൂടി പൂർണ നഗ്നനയാണ് ഇയാൾ രക്ഷപ്പെട്ടത്. 

എറണാകുളം കുണ്ടന്നൂർ ഭാഗത്തു നിന്നാണ് ഇയാളെ മണ്ണഞ്ചേരി പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ആലപ്പുഴയിലേക്ക് ചോദ്യം ചെയ്യലിനായി കൊണ്ട് പോകും വഴി കസ്റ്റഡിയിൽ നിന്ന് ചാടി പോവുകയായിരുന്നു.

{“remix_data”:[],”remix_entry_point”:”challenges”,”source_tags”:[“local”],”origin”:”unknown”,”total_draw_time”:0,”total_draw_actions”:0,”layers_used”:0,”brushes_used”:0,”photos_added”:0,”total_editor_actions”:{},”tools_used”:{},”is_sticker”:false,”edited_since_last_sticker_save”:false,”containsFTESticker”:false}

തമിഴ്നാട് സ്വദേശിയായ സന്തോഷ് എന്നയാളാണ് ചാടിപ്പോയത്. കസ്റ്റഡിയിലെടുത്ത് കൊണ്ടുവരുമ്പോൾ പൊലീസിനെ കുറുവ സംഘം ആക്രമിച്ചു. സ്ത്രീകളും കുട്ടികളും ആക്രമിക്കുന്നതിനിടെ സന്തോഷ് ഓടിപ്പോവുകയായിരുന്നു. ആക്രമിച്ച സംഘത്തിൽപ്പെട്ട രണ്ട് പേരെ പൊലീസ് കീഴ്പ്പെടുത്തി.

സന്തോഷിനായി പൊലീസ് കുണ്ടന്നൂർ നഗരത്തിൽ തിരച്ചിൽ നടത്തി വരികയാണ്. ആലപ്പുഴയിലും എറണാകുളത്തുമായി കുറുവ സംഘം ഒട്ടേറെ കവർച്ചകളാണ് നടത്തിയിട്ടുള്ളത്.

എറണാകുളം പറവൂരിലെ കുറുവ മോഷണ സംഘത്തിൻ്റെ ഭീതിയിൽ മുനമ്പം ഡിവൈഎസ്പി ജയകൃഷ്ണൻ ജാ​ഗ്രതാ നിർദേശം നൽകി. രാത്രി വീടിന് പുറത്ത് ഒരു ലൈറ്റ് തെളിച്ചിടണം, സിസിടിവ ക്യാമറകൾ പരിശോധിക്കണം. 

ആയുധ സ്വഭാവമുള്ള വസ്തുക്കൾ പറമ്പിൽ അലക്ഷ്യമായി ഇടരുതെന്നും ഡിവൈഎസ്പിയുടെ മുന്നറിയിപ്പിൽ പറയുന്നു. റോഡുകളിൽ അസ്വഭാവിക സാഹചര്യത്തിൽ ആളുകളെ കണ്ടാൽ പൊലീസിനെ അറിയക്കാനും നിർ​ദേശമുണ്ട്.

ആലപ്പുഴയിലായിരുന്നു കുറുവ സംഘത്തെ ആദ്യം കണ്ടതെങ്കിലും എറണാകുളത്തും ഇവരുടെ സാന്നിധ്യമുണ്ടെന്നാണ് സംശയം. എറണാകുളം പറവൂരിലെ വീടുകളില്‍ മോഷണ ശ്രമം നടത്തിയത് കുറുവ സംഘമാണെന്ന നിഗമനത്തിലാണ് പൊലീസ്. 

ആലപ്പുഴയില്‍ പുന്നപ്ര തൂക്കുകുളത്തെത്തിയ കുറുവ സംഘത്തെ പിടികൂടാനുള്ള ശ്രമത്തില്‍ യുവാവിനെ സംഘം ആക്രമിക്കുകയും ചെയ്തിരുന്നു. 

ആലപ്പുഴക്കാർക്ക് തലവേദന സൃഷ്ടിച്ച കുറുവാ സംഘത്തിലെ ഒരാളെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത് ഇയാളാണ് ഇപ്പോൾ പൊലീസിൻ്റെ കയ്യിൽ നിന്നും ചാടിപ്പോയതും. 

spot_imgspot_img
spot_imgspot_img

Latest news

അപേക്ഷിച്ചാൽ ഉടന്‍ കെട്ടിടങ്ങള്‍ക്ക് പെര്‍മിറ്റ്; കെട്ടിട നിര്‍മ്മാണ ചട്ടങ്ങളില്‍ സമഗ്രഭേദഗതി

അപേക്ഷിച്ചാൽ ഉടന്‍ കെട്ടിടങ്ങള്‍ക്ക് പെര്‍മിറ്റ്; കെട്ടിട നിര്‍മ്മാണ ചട്ടങ്ങളില്‍ സമഗ്രഭേദഗതി തിരുവനന്തപുരം: ഉയരം...

പിഎം ശ്രീ വിവാദം: എതിർപ്പ് കടുപ്പിച്ച് യുഡിഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

പിഎം ശ്രീ വിവാദം: എതിർപ്പ് കടുപ്പിച്ച് യുഡിഎസ്എഫ് വിദ്യാഭ്യാസ ബന്ദ് തിരുവനന്തപുരം: പിഎം...

ശബരിമല സ്വർണക്കൊള്ള: അന്വേഷണം ഇനി ഉന്നതരിലേക്ക്, മൊഴി നൽകിയത് പോറ്റിയും മുരാരിയും

ശബരിമല സ്വർണക്കൊള്ള: അന്വേഷണം ഇനി ഉന്നതരിലേക്ക്, മൊഴി നൽകിയത് പോറ്റിയും മുരാരിയും തിരുവനന്തപുരം:...

ശബരിമല സ്വർണക്കവർച്ച; ബംഗളൂരുവിൽ നടത്തിയത് കോടികളുടെ ഇടപാട്‌; തെളിവെടുപ്പ് പൂർത്തിയാക്കി, എസ്ഐടി സംഘം ഉണ്ണികൃഷ്ണൻ പോറ്റിയുമായി തിരുവനന്തപുരത്ത്

ശബരിമല സ്വർണക്കവർച്ച; ബംഗളൂരുവിൽ നടത്തിയത് കോടികളുടെ ഇടപാട്‌; തെളിവെടുപ്പ് പൂർത്തിയാക്കി, എസ്ഐടി...

അടിമാലിയിലേത് മനുഷ്യനിർമിത ദുരന്തം

അടിമാലിയിലേത് മനുഷ്യനിർമിത ദുരന്തം ഇടുക്കി: അടിമാലിയിൽ ലക്ഷം വീട് കോളനി ഭാഗത്തുണ്ടായ മണ്ണിടിച്ചിലിന്...

Other news

സ്കൂൾ കലോത്സവ വേദി തകർന്നുവീണു; അധ്യാപകർക്കും വിദ്യാർത്ഥികൾക്കും പരിക്കേറ്റു

സ്കൂൾ കലോത്സവ വേദി തകർന്നുവീണു; അധ്യാപകർക്കും വിദ്യാർത്ഥികൾക്കും പരിക്കേറ്റു പരവൂർ: സ്കൂൾ കലോത്സവ...

യാത്രയ്ക്കിടെ വിമാനത്തിൽ ആക്രമണം അഴിച്ചുവിട്ട് ഇന്ത്യൻ യുവതി; ആക്രമണം ഫോർക്ക് ഉപയോഗിച്ച്‌

യാത്രയ്ക്കിടെ വിമാനത്തിൽ ആക്രമണം അഴിച്ചുവിട്ട് ഇന്ത്യൻ യുവതി ബോസ്റ്റൺ ∙ ഷിക്കാഗോയിൽ നിന്ന്...

ലുലു മാളിൽ പാർക്കിം​ഗ് ഫീസ് ഈടാക്കുന്നത് നിയമാനുസൃതമെന്ന് ഹൈക്കോടതി

ലുലു മാളിൽ പാർക്കിം​ഗ് ഫീസ് ഈടാക്കുന്നത് നിയമാനുസൃതമെന്ന് ഹൈക്കോടതി കൊച്ചി : ലുലു...

”ടിക്കറ്റില്ല, പക്ഷെ ഞാൻ ഉയർന്ന സ്റ്റാറ്റസുള്ള ആളാണ് ”…. ടിക്കറ്റില്ലാതെ യാത്ര ചെയ്തതിന് പിഴ ലഭിച്ച യുവതിയുടെ മറുപടി വൈറൽ..! വീഡിയോ

ടിക്കറ്റില്ലാതെ യാത്ര ചെയ്തതിന് പിഴലഭിച്ച യുവതിയുടെ മറുപടി വൈറൽ ഇന്ത്യൻ റെയിൽവേയിലെ...

ഗാസയിൽ വീണ്ടും ആക്രമണം: ബന്ദികളുടെ മൃതദേഹം കൈമാറ്റ തർക്കത്തിൽ നെതന്യാഹുവിന്‍റെ ഉത്തരവിൽ ഇസ്രായേൽ സൈനിക നീക്കം

ഗാസയിൽ വീണ്ടും ആക്രമണം: ബന്ദികളുടെ മൃതദേഹം കൈമാറ്റ തർക്കത്തിൽ നെതന്യാഹുവിന്‍റെ ഉത്തരവിൽ...

നിയന്ത്രണം വിട്ട കാർ ബൈക്കിലേക്ക് ഇടിച്ചുകയറി; മലപ്പുറത്ത് നവദമ്പതികൾക്ക് ദാരുണാന്ത്യം

നിയന്ത്രണം വിട്ടകാർ ബൈക്കിലേക്ക് ഇടിച്ചുകയറി മലപ്പുറത്ത് നവദമ്പതികൾക്ക് ദാരുണാന്ത്യം മലപ്പുറം: ചന്ദനക്കാവിൽ നടന്ന...

Related Articles

Popular Categories

spot_imgspot_img