web analytics

‘ഇനി എല്ലാം ഡിജിറ്റൽ മതി’; അസൽപകർപ്പിന്റെ ആവശ്യമില്ല, വാഹനപരിശോധന സമയത്ത് പുതിയ ഉത്തരവിറക്കി ഗതാഗത വകുപ്പ്

വാഹനപരിശോധനകൾക്ക് പുതിയ മാർഗനിർദേശങ്ങളുമായി ഗതാഗത വകുപ്പ്. വണ്ടി ചെക്കിംഗ് സമയത്ത് ഉദ്യോഗസ്ഥർക്ക് മുന്നിൽ ഇനിമുതൽ ഡ്രൈവിംഗ് ലൈസൻസിന്റെയും ആർസി ബുക്കിൻ്റെയുംഡിജിറ്റൽ പകർപ്പ് കാണിച്ചാൽ മതിയെന്ന ഉത്തരവ് ട്രാൻസ്പോർട്ട് കമ്മിഷണർ സിഎച്ച് നാഗരാജു പുറത്തിറക്കി. എം പരിവാഹൻ, ഡിജി ലോക്കർ എന്നിവയിലുള്ള ഡിജിറ്റൽ രേഖകൾ കാണിച്ചാൽ മതിയെന്നാണ് നിർദേശം.

നേരത്തേ പരിശോധനക്കിടയിൽ ഉദ്യോഗസ്ഥർ രേഖകളുടെ ഒർജിനൽ ആവശ്യപ്പെട്ടിരുന്നു. ഇത് പലപ്പോഴും പരാതികൾക്കും തർക്കങ്ങൾക്കും ഇടയാക്കിയിരുന്നു. 2000ലെ ഐ ടി നിയമ പ്രകാരം ഡിജിറ്റൽ രേഖകൾ അസലിന് തുല്യമാണെന്നാണ് പുതിയ ഉത്തരവിലുള്ളത്. ഒർജിനൽ രേഖകൾ കാണിക്കുന്നതിന് നിർബന്ധിക്കരുതെന്നും നിർദ്ദേശമുണ്ട്.

സംസ്ഥാനത്ത് ഡ്രൈവിംഗ് ലൈസൻസും ആർസിയും പ്രിൻ്റ് ചെയ്ത് നൽകുന്നത് നിർത്താനും എല്ലാം പരിവാഹൻ സൈറ്റ് വഴി ഡിജിറ്റലാക്കാനും നേരത്തേ തീരുമാനിച്ചിരുന്നു. ഈ മാറ്റം കൂടി മുന്നിൽക്കണ്ടാണ് ട്രാൻസ്പോർട്ട് കമ്മിഷണറുടെ ഉത്തരവ്. വാഹന പരിശോധന സമയത്ത് വാഹൻ പോർട്ടലിൽ നിന്ന് ഡൗൺലോഡ് ചെയ്തെടുക്കാൻ കഴിയുന്ന ക്യുആർ കോഡുള്ള കോപ്പി കാണിച്ചാലും മതി.

ഡിജിറ്റൽ രേഖകൾ കാണിക്കുമ്പോൾ ഏതെങ്കിലും നിയമലംഘനങ്ങൾ കണ്ടാൽ വാഹൻ സാരഥി ഡേറ്റാ ബേസിൽ ഇലക്ട്രോണിക് ആയി ഇ ചെലാൻ തയ്യാറാക്കി രേഖകൾ പിടിച്ചെടുത്തതായി രേഖപ്പെടുത്തണമെന്നും ഉത്തരവിലുണ്ട്. അസൽ രേഖകൾ പിടിച്ചെടുക്കുന്നതും ട്രാൻസ്പോർട്ട് കമ്മിഷണർ കഴിഞ്ഞ ദിവസം പുറത്തിറക്കിയ ഉത്തരവിൽ വിലക്കിയിട്ടുണ്ട്.

പ്രധാനരേഖകൾ എങ്ങനെ ഡിജി ലോക്കറുമായി ബന്ധപ്പെടുത്താം?

ഡ്രൈവിംഗ് ലൈസൻസുകൾ, ആർസി ബുക്ക് തുടങ്ങിയവ ഡിജിറ്റൽ ഫോർമാറ്റിൽ സൂക്ഷിക്കാൻ ഉപയോക്താക്കളെ സഹായിക്കുന്ന ഒരു ഓൺലൈൻ ഡോക്യുമെന്റ് സ്റ്റോറേജ് ആൻഡ് ഷെയറിംഗ് പ്ലാറ്റ്ഫോമാണ് ഡിജി ലോക്കർ. ഉപയോക്താവിന് അവരുടെ സുപ്രധാന രേഖകൾ ഓൺലൈനായി ഉപയോഗിക്കാനും നിയന്ത്രിക്കാനും ഡിജി ലോക്കറിലൂടെ സാധിക്കും, രേഖകൾ ഡിജി ലോക്കറുമായി ബന്ധപ്പെടുത്തുന്നത് എങ്ങനെയാണെന്ന് നോക്കാം.

  1. ഒരു ഡിജി ലോക്കർ അക്കൗണ്ട് ഉണ്ടാക്കുക. ഡിജി ലോക്കറിന്റെ വെബ്സൈറ്റ് വഴിയോ സ്മാർട്ട് ഫോണിൽ ഡിജി ലോക്കർ ആപ്പ് ഡൗൺലോഡ് ചെയ്തോ അക്കൗണ്ട് നിർമിക്കാം.
  2. അക്കൗണ്ട് നിർമ്മിച്ച് കഴിഞ്ഞാൽ, നിങ്ങളുടെ യുസർ ഐഡിയും പാസ്‌വേഡും ഉപയോഗിച്ച് ഡിജി ലോക്കർ അക്കൗണ്ട് ലോഗിൻ ചെയ്യുക. ശേഷം ഡിജി ലോക്കർ അക്കൗണ്ടിന്റെ ഹോംപേജിലെത്തും.
  3. ഡിജി ലോക്കറുമായി ആധാർ കാർഡ് ലിങ്ക് ചെയ്യാൻ, നിങ്ങളുടെ ഡിജി ലോക്കർ അക്കൗണ്ടിന്റെ ഹോംപേജിലെ “ലിങ്ക് യുവർ ആധാർ” ബട്ടണിൽ ക്ലിക്ക് ചെയ്യുക. നിങ്ങളുടെ ആധാർ നമ്പർ നൽകുക. രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് അയയ്ക്കുന്ന ഒടിപി ഉപയോഗിച്ച് അത് ഉറപ്പുവരുത്തുക.
  4. ഡിജി ലോക്കറുമായി പാൻ കാർഡ് ലിങ്ക് ചെയ്യാൻ, നിങ്ങളുടെ ഡിജി ലോക്കർ അക്കൗണ്ടിന്റെ ഹോംപേജിലെ “ലിങ്ക് യുവർ പാൻ” ബട്ടണിൽ ക്ലിക്ക് ചെയ്യുക. പാൻ നമ്പറും ജനനത്തീയതിയും നൽകാൻ നിങ്ങളോട് ആവശ്യപ്പെടും. വിശദാംശങ്ങൾ നൽകി കഴിഞ്ഞാൽ, പാൻ കാർഡ് ലിങ്ക് ചെയ്യാൻ “സേവ്” ക്ലിക്ക് ചെയ്യുക.
  5. പ്രധാന രേഖകൾ ഡിജി ലോക്കറിൽ ബന്ധപ്പെടുത്താൻ നിങ്ങളുടെ അക്കൗണ്ടിന്റെ ഹോംപേജിലെ “അപ്‌ലോഡ്” ബട്ടണിൽ ക്ലിക്ക് ചെയ്യുക. നിങ്ങൾക്ക് പിഡിഎഫ്, ജെപിജി അല്ലെങ്കിൽ പിഎൻജി ഫോർമാറ്റിൽ രേഖകൾ അപ്‌ലോഡ് ചെയ്യാം. നിങ്ങൾ ഡോക്യുമെന്റുകൾ അപ്‌ലോഡ് ചെയ്തുകഴിഞ്ഞാൽ, അവ നിങ്ങളുടെ ഡിജി ലോക്കർ അക്കൗണ്ടിൽ സംരക്ഷിക്കപ്പെടും.
spot_imgspot_img
spot_imgspot_img

Latest news

പാലക്കാട് പീഡന പരാതി: ഷാഫി പറമ്പിലിനെ വീഡിയോ കോൾ ചെയ്ത് കാണിച്ചു! കോൺഗ്രസ് കൗൺസിലർക്കെതിരെ അതിജീവിത

പാലക്കാട് പീഡന പരാതി: ഷാഫി പറമ്പിലിനെ വീഡിയോ കോൾ ചെയ്ത് കാണിച്ചു!...

കൊവിഡ് കാലത്തിന് ശേഷം വീണ്ടും മുഖ്യമന്ത്രിമാരുമായി യോഗം നടത്തി മോദി; പ്രതിസന്ധി നേരിടാൻ ഏകോപനം അനിവാര്യം

കൊവിഡ് കാലത്തിന് ശേഷം വീണ്ടും മുഖ്യമന്ത്രിമാരുമായി യോഗം നടത്തി മോദി; പ്രതിസന്ധി...

ജെഇഇ പരീക്ഷ: ഈസ്റ്റർ ദിനത്തിൽ എഴുതാൻ കഴിയാത്തവർക്ക് മറ്റൊരു അവസരം

ജെഇഇ പരീക്ഷ: ഈസ്റ്റർ ദിനത്തിൽ എഴുതാൻ കഴിയാത്തവർക്ക് മറ്റൊരു അവസരം ഡൽഹി: ജെഇഇ...

ചായയ്ക്കും വില കൂടി! ഗ്യാസ് ക്ഷാമത്തിൽ പൊറുതിമുട്ടി ഹോട്ടൽ മേഖല

ചായയ്ക്കും വില കൂടി! ഗ്യാസ് ക്ഷാമത്തിൽ പൊറുതിമുട്ടി ഹോട്ടൽ മേഖല കണ്ണൂർ: പാചകവാതക...

പെട്രോൾ, ഡീസൽ എക്സൈസ് നികുതി വെട്ടിക്കുറച്ച് കേന്ദ്രം; പെട്രോളിന് 24 രൂപയും ഡീസലിന് 30 രൂപയും നഷ്ടമെന്ന് മന്ത്രി

പെട്രോൾ, ഡീസൽ എക്സൈസ് നികുതി വെട്ടിക്കുറച്ച് കേന്ദ്രം; പെട്രോളിന് 24 രൂപയും...

Other news

വിഷം കഴിച്ച മകനുമായി ആശുപത്രിയിലേക്ക് പാഞ്ഞ ആംബുലൻസ് മറിഞ്ഞു; അമ്മയ്ക്ക് ദാരുണാന്ത്യം

പാലക്കാട്: വിധി വൈപരീത്യത്തിന്റെ നടുക്കുന്ന വാർത്തയാണ് പാലക്കാട് ജില്ലയിൽ നിന്നും പുറത്തുവരുന്നത്....

കുഞ്ചാക്കോ ബോബൻ നായകനായി ‘ഒരു ദുരൂഹ സാഹചര്യത്തിൽ’; ആദ്യ ഗാനം പുറത്ത്

കുഞ്ചാക്കോ ബോബൻ നായകനായി ‘ഒരു ദുരൂഹ സാഹചര്യത്തിൽ’; ആദ്യ ഗാനം പുറത്ത് കൊച്ചി:...

മരണമില്ലാത്ത പ്രണയം! പ്രണയം നിഷേധിക്കപ്പെട്ടപ്പോൾ ജീവനൊടുക്കിയ മകനും കാമുകിക്കുമായി 23 വർഷമായി വിവാഹച്ചടങ്ങ് നടത്തുന്ന മാതാപിതാക്കൾ

മരണമില്ലാത്ത പ്രണയം! പ്രണയം നിഷേധിക്കപ്പെട്ടപ്പോൾ ജീവനൊടുക്കിയ മകനും കാമുകിക്കുമായി 23 വർഷമായി...

3 ലക്ഷം രൂപയ്ക്ക് ഒരു ട്രെയിൻ സ്വന്തം! ഊട്ടി മലനിരകളെ വിറപ്പിച്ച് ജർമൻ സംഘത്തിന്റെ മാസ്സ് എൻട്രി

3 ലക്ഷം രൂപയ്ക്ക് ഒരു ട്രെയിൻ സ്വന്തം! ഊട്ടി മലനിരകളെ വിറപ്പിച്ച്...

‘താറാവ് നടത്തം’ വെറുമൊരു സ്‌റ്റൈലല്ല; പിന്നിലെ രഹസ്യം വെളിപ്പെടുത്തി മലൈക അറോറ!

'താറാവ് നടത്തം' വെറുമൊരു സ്‌റ്റൈലല്ല; പിന്നിലെ രഹസ്യം വെളിപ്പെടുത്തി മലൈക അറോറ! മുംബയ്:...

അമ്മയുടെ കണ്ണുവെട്ടിക്കാനാവില്ല! ആലപ്പുഴയിൽ മകന്റെ ലഹരി ഉപയോഗം കണ്ടെത്തി ലഹരി വിൽപ്പനക്കാരനെ കുടുക്കി ഒരമ്മ

അമ്മയുടെ കണ്ണുവെട്ടിക്കാനാവില്ല! ആലപ്പുഴയിൽ മകന്റെ ലഹരി ഉപയോഗം കണ്ടെത്തി ലഹരി വിൽപ്പനക്കാരനെ...

Related Articles

Popular Categories

spot_imgspot_img