web analytics

ഇനി പത്താം ക്ലാസ് പാസാകണം; അറുപത്തിയെട്ടാം വയസിൽ സാക്ഷരതാ മിഷന്‍ നടത്തുന്ന ഏഴാം ക്ലാസ് തുല്യതാ പരീക്ഷ പാസായി നടന്‍ ഇന്ദ്രന്‍സ്

അറുപത്തിയെട്ടാം വയസിൽ സാക്ഷരതാ മിഷന്‍ നടത്തുന്ന ഏഴാം ക്ലാസ് തുല്യതാ പരീക്ഷ പാസായി നടന്‍ ഇന്ദ്രന്‍സ്. തിരുവനന്തപുരം അട്ടക്കുളങ്ങരയിലെ സെന്‍ട്രല്‍ സ്‌കൂളില്‍ വച്ചാണ് നടന്‍ പരീക്ഷ എഴുതിയത്.

ഇന്ദ്രൻസ് പരീക്ഷയില്‍ വിജയിച്ചത് അറിയിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് മന്ത്രി വി ശിവന്‍കുട്ടി. തന്റെ അറുപത്തിയെട്ടാം വയസിലാണ് താരം ഏഴാം ക്ലാസ് പരീക്ഷ എഴുതി വിജയിച്ചത് എന്ന പ്രത്യേകതയുമുണ്ട്.

ഇന്ദ്രന്‍സിന് അഭിനന്ദനങ്ങളുമായി മന്ത്രി മാത്രമല്ല ആരാധകരും എത്തുന്നുണ്ട്. ഇനി പത്താംക്ലാസ് തുല്യത നേടുക എന്നതാണ് ഇന്ദ്രന്‍സിന്റെ ലക്ഷ്യം.

ഏഴാം ക്ലാസ് ജയിച്ചാലേ പത്തില്‍ പഠിക്കാനാവൂ എന്ന സാക്ഷരതാമിഷന്റെ ചട്ടപ്രകാരമാണ് താരം അടുത്തിടെ പരീക്ഷ എഴുതിയത്.

നവകേരള സദസിന്റെ ചടങ്ങില്‍ പങ്കെടുക്കവേയാണ് തുടര്‍പഠനത്തിന് ഇന്ദ്രന്‍സ് താത്പര്യം അറിയിച്ചതും പത്താം ക്ലാസിലേക്കുള്ള അപേക്ഷ കൈമാറിയതും.

നാലാം ക്ലാസ് വരെയേ പഠിച്ചിട്ടുള്ളൂ എന്നാണ് ഓര്‍മയെന്ന് ഇന്ദ്രന്‍സ് പറഞ്ഞിരുന്നെങ്കിലും ഏഴ് വരെ സ്‌കൂളില്‍ പോയിട്ടുണ്ട് എന്ന വിവരം സാക്ഷരതാമിഷന്‍ കണ്ടെത്തിയിരുന്നു.

നടനൊപ്പം സാക്ഷരതാ മിഷന്റെ തുല്യതാ പരീക്ഷയെഴുതിയ 1483 പേർ വിജയിച്ചതായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ഫേസ്ബുക്ക് പോസ്റ്റിൽ അറിയിച്ചു.

പഠിക്കുന്നതിനും പരീക്ഷകളെഴുതുന്നതിനും പ്രായം പ്രശ്നമല്ലെന്ന് തെളിയിച്ച് ആ​ഗസ്ത് 24നാണ് ഇന്ദ്രൻസ് പരീക്ഷയെഴുതിയത്. തിരുവനന്തപുരം അട്ടക്കുളങ്ങര സെൻട്രൽ സ്കൂളിൽ ഇന്ദ്രൻസിനൊപ്പം 151 പേർ പരീക്ഷയെഴുതി.

രണ്ടു ദിവസമായി ആറ് വിഷയത്തിലായിരുന്നു പരീക്ഷ. സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം നാലാംക്ലാസിലാണ് ഇന്ദ്രൻസ് പഠനം അവസാനിപ്പിച്ചത്. തുടർന്ന് തയ്യൽ ജോലി ആരംഭിക്കുകയും പിന്നീട് സിനിമയിലെത്തുകയുമായിരുന്നു.

ഏഴാംതരം തുല്യതാ പരീക്ഷ വിജയിച്ചശേഷം പത്താംതരം തുല്യതയും എഴുതാൻ ആഗ്രഹമുണ്ടെന്ന്‌ ഇന്ദ്രൻസ്‌ നേരത്തെ പറഞ്ഞിരുന്നു.

ഇപ്പോള്‍ പരീക്ഷ വിജയിച്ചിരിക്കുകയാണ് ഇന്ദ്രന്‍സ്. അതേസമയം, ഇന്ന് റിലീസ് ചെയ്ത ‘ആനന്ദ് ശ്രീബാല’ ആണ് ഇന്ദ്രന്‍സിന്റെ ഏറ്റവും പുതിയ ചിത്രം. മലയാള സിനിമയില്‍ കോസ്റ്റിയൂം ഡിസൈനര്‍ ആയി എത്തിയ ഇന്ദ്രന്‍സ് പിന്നീട് അഭിനയത്തില്‍ സജീവമാവുകയായിരുന്നു.

spot_imgspot_img
spot_imgspot_img

Latest news

“ഉമ്മ വരും, ഡോക്ടർ നോക്കിക്കൊണ്ടിരിക്കുകയാണ്…!”;  മസ്‌നീന്റെ കാത്തിരിപ്പ് കണ്ടുനിന്നവർക്ക് കണ്ണീരായി

​"ഉമ്മ വരും, ഡോക്ടർ നോക്കിക്കൊണ്ടിരിക്കുകയാണ്...!";  മസ്‌നീന്റെ കാത്തിരിപ്പ് കണ്ടുനിന്നവർക്ക് കണ്ണീരായി പൊള്ളാച്ചി: വാൽപ്പാറ...

കേരളത്തിന് ഭീഷണിയായി ‘വെറ്റ് ബൾബ്’ ചൂട്; തീരദേശങ്ങളിൽ ഈർപ്പമുള്ള ഉഷ്ണതരംഗത്തിന് സാധ്യതയെന്ന് പഠനം

കേരളത്തിന് ഭീഷണിയായി 'വെറ്റ് ബൾബ്' ചൂട്; തീരദേശങ്ങളിൽ ഈർപ്പമുള്ള ഉഷ്ണതരംഗത്തിന് സാധ്യതയെന്ന്...

രാഷ്ട്രീയ തന്ത്രങ്ങൾക്കിടെ വനിതാ സംവരണ ബിൽ വീണു; 54 വോട്ടുകളുടെ കുറവിൽ ബില്ലുകൾ തള്ളി

രാഷ്ട്രീയ തന്ത്രങ്ങൾക്കിടെ വനിതാ സംവരണ ബിൽ വീണു; 54 വോട്ടുകളുടെ കുറവിൽ...

റഷ്യയുടെ വരുമാനത്തിന് പൂട്ടിടാൻ യുഎസ്; ഇന്ത്യൻ റിഫൈനറികൾക്ക് നൽകിയ ഇളവ് പിൻവലിച്ചു

റഷ്യയുടെ വരുമാനത്തിന് പൂട്ടിടാൻ യുഎസ്; ഇന്ത്യൻ റിഫൈനറികൾക്ക് നൽകിയ ഇളവ് പിൻവലിച്ചു Washington,...

എല്ലാ വായനക്കാർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ

എല്ലാ വായനക്കാർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ ലോകമെമ്പാടുമുള്ള മലയാളികൾ ഇന്ന് മേടവിഷു...

Other news

Related Articles

Popular Categories

spot_imgspot_img