web analytics

അൻവറിന് പിന്നിൽ അധോലോകം; ഉന്നം മുഖ്യമന്ത്രി, പി.വി അൻവർ എം.എൽ.എയ്‌ക്കെതിരെ ക്രിമിനൽ അപകീർത്തിക്കേസ് ഫയൽ ചെയ്ത് പി ശശി

പി വി അൻവറിന് പിന്നിൽ പ്രവർത്തിക്കുന്നത് അധോലോക സംഘങ്ങളെന്ന് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശി. തനിക്കെതിരെയുള്ള ആരോപണത്തിന് പിന്നിലെ യഥാർത്ഥ ലക്ഷ്യം മുഖ്യമന്ത്രിയാണെന്നും പി ശശി പറഞ്ഞു. പി.വി അൻവർ എം.എൽ.എയ്‌ക്കെതിരെ ക്രിമിനൽ അപകീർത്തിക്കേസ് ഫയൽ ചെയ്ത ശേഷം സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശി. തലശ്ശേരി, കണ്ണൂർ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതികളിലാണ് ഹർജി നൽകിയത്.

സ്വർണക്കടത്ത്, ലൈംഗികാതിക്രമം,ആർഎസ്എസ് ബന്ധം എന്നിങ്ങനെ വിവിധ സമയങ്ങളിലായി പി.ശശിക്കെതിരെ അൻവർ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. ഈ ആരോപണങ്ങൾ പിൻവലിച്ച് മാപ്പ് പറയണം എന്ന് ആവശ്യപ്പെട്ട് ശശി അയച്ച വക്കീൽ നോട്ടീസിന് അൻവർ മറുപടി നൽകിയിരുന്നില്ല. ഇതേ തുടർന്നാണ് അൻവറിനെതിരെ ശശി കോടതിയിൽ നേരിട്ടെത്തി ക്രിമിനൽ കേസ് ഫയൽ ചെയ്തത്.

പി. ശശിയെ കടന്നാക്രമിച്ച് പി വി അൻവർ രംഗത്തെത്തിയിരുന്നു പി. ശശി പരാജയമാണെന്ന് പി വി അൻവർ പറഞ്ഞു. പി. ശശി ഉത്തരവാദിത്വം നിർവഹിച്ചിട്ടില്ലെന്നും പി വി അൻവർ കുറ്റപ്പെടുത്തിയിരുന്നു. എം ആർ അജിത് കുമാറും സുജിത് ദാസുമടക്കം ചെയ്യുന്ന കാര്യങ്ങളുടെ പഴി മുഖ്യമന്ത്രിക്കാണ്. 29 വകുപ്പ് മുഖ്യമന്ത്രി കൈകാര്യംചെയ്യുന്നുണ്ട്. നാലു ചായപ്പീടിക കൈകാര്യംചെയ്യാൻ ഒരാൾക്ക് കഴിയുമോ എന്ന് പി വി അൻവർ ചോദിച്ചു.

വിശ്വസ്ത‌ർ കിണറുകുഴിച്ച് വെച്ചിരിക്കുന്നു. ഇത്രയും കള്ളത്തരം നടക്കുന്നു. വിശ്വസിച്ച് ഏൽപിച്ചത് പി. ശശിയെയാണ്. അദ്ദേഹം പരാജയപ്പെട്ടു. ശശിക്ക് അറിവുണ്ടോയെന്ന് തനിക്കറിയില്ല. അദ്ദേഹം വിലയിരുത്തിയിട്ടുണ്ടെങ്കിൽ ഇങ്ങനെയൊരു കൊള്ളനടക്കുമോയെന്നും പി വി അൻവർ ചോദിച്ചു. മലപ്പുറം ജില്ലയിലെ രാഷ്ട്രീയമായ പല വിഷയങ്ങളിലും കത്ത് നൽകിയിട്ട് നടപടിയുണ്ടായില്ല. വിഷയങ്ങൾ പി. ശശിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. പിതാവിൻ്റെ സ്ഥാനത്താണ് മുഖ്യമന്ത്രിയെ കാണുന്നത്. അദ്ദേഹത്തിന് പാരവെക്കാനുള്ള ശ്രമം മകനെന്ന നിലയിൽ തടുക്കേണ്ടത് തൻ്റെ ബാധ്യതയാണെന്നും, അതാണ് നിറവേറ്റുന്നതെന്നും പി വി അൻവർ പറഞ്ഞു.

അൻവറിന് പിന്നിൽ അധോലോക സംഘങ്ങളെന്നായിരുന്നു കേസ് ഫയൽ ചെയ്തതിന് ശേഷം ശശിയുടെ പ്രതികരണം. നിരന്തരമായി ആരോപണമുന്നയിക്കുമ്പോഴും തന്നെയല്ല, മറിച്ച് മുഖ്യമന്ത്രിയെ ആണ് അൻവർ ലക്ഷ്യം വയ്ക്കുന്നതെന്നും ശശി ആരോപിച്ചു. ഇതാദ്യമായാണ് അൻവറിനെതിരെ ശശി ആരോപണുന്നയിക്കുന്നത്.

spot_imgspot_img
spot_imgspot_img

Latest news

പത്രികാസമർപ്പണത്തിനുശേഷം വീട്ടിൽ തിരിച്ചെത്തിയ സിപിഎം ബ്രാഞ്ച് സെക്രട്ടറി തൂങ്ങിമരിച്ച നിലയിൽ

പത്രികാസമർപ്പണത്തിനുശേഷം വീട്ടിൽ തിരിച്ചെത്തിയ സിപിഎം ബ്രാഞ്ച് സെക്രട്ടറി തൂങ്ങിമരിച്ച നിലയിൽ പാലക്കാട് ∙...

ചെങ്കോട്ട സ്ഫോടനം: എന്‍.ഐ.എ-യുടെ അന്വേഷണം വേഗത്തിലേക്ക്; ഒരാൾ കൂടി അറസ്റ്റിൽ, മരണം 15 ആയി

ചെങ്കോട്ട സ്ഫോടനം: എന്‍.ഐ.എ-യുടെ അന്വേഷണം വേഗത്തിലേക്ക്; ഒരാൾ കൂടി അറസ്റ്റിൽ, മരണം...

ഒടുവിൽ കണ്ടെത്തി; ട്രെയിനിലെ രക്ഷകൻ കൊച്ചുവേളിയിലുണ്ട്

ഒടുവിൽ കണ്ടെത്തി; ട്രെയിനിലെ രക്ഷകൻ കൊച്ചുവേളിയിലുണ്ട് തിരുവനന്തപുരം ∙ വര്‍ക്കലയിൽ ഓടുന്ന ട്രെയിനിൽ 19...

ഡൽഹി സ്‌ഫോടനത്തിന് പിന്നിൽ ‘മദർ ഒഫ് സാത്താൻ’

ഡൽഹി സ്‌ഫോടനത്തിന് പിന്നിൽ 'മദർ ഒഫ് സാത്താൻ' ന്യൂഡൽഹി: ചെങ്കോട്ടയ്ക്കു സമീപം നടന്ന...

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാജ ബോംബ്...

Other news

‘ഞാന്‍ മോദി ഫാന്‍’; നടി ഊർമിള ഉണ്ണി ബിജെപിയിൽ ചേർന്നു

‘ഞാന്‍ മോദി ഫാന്‍’; നടി ഊർമിള ഉണ്ണി ബിജെപിയിൽ ചേർന്നു പ്രമുഖ സിനിമാ-ടെലിവിഷൻ...

ഐഎസിൽ ചേരാൻ പ്രേരിപ്പിച്ചെന്ന കേസിൽ അമ്മ പറയുന്നത് ഇങ്ങനെ

ഐഎസിൽ ചേരാൻ പ്രേരിപ്പിച്ചെന്ന കേസിൽ അമ്മ പറയുന്നത് ഇങ്ങനെ തിരുവനന്തപുരം: ഐഎസിൽ ചേരാൻ...

ഇനി ആളില്ലാതെ ഓടേണ്ട; കെഎസ്ആർടിസിയിലും വരുന്നു, ‘ഡൈനാമിക് ടിക്കറ്റ് പ്രൈസിങ്’

കെഎസ്ആർടിസിയിലും, ‘ഡൈനാമിക് ടിക്കറ്റ് പ്രൈസിങ്’ വരുന്നു ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്കും മറ്റും സർവീസുകൾ...

തിരക്ക് വർധിച്ചതിന്റെ കാരണം വ്യക്തമാക്കി എഡിജിപി എസ്. ശ്രീജിത്ത്

തിരക്ക് വർധിച്ചതിന്റെ കാരണം വ്യക്തമാക്കി എഡിജിപി എസ്. ശ്രീജിത്ത് ശബരിമല ∙ സന്നിധാനത്തിലെ...

ഭക്ഷണം ചേട്ടനു മാത്രം…എനിക്കൊന്നും തന്നില്ല; നാലുവയസുകാരിയെ ചട്ടുകം ചൂടാക്കി പൊള്ളിച്ചത് പെറ്റമ്മ; കൊച്ചിയിൽ നടന്നത്

ഭക്ഷണം ചേട്ടനു മാത്രം…എനിക്കൊന്നും തന്നില്ല; നാലുവയസുകാരിയെ ചട്ടുകം ചൂടാക്കി പൊള്ളിച്ചത് പെറ്റമ്മ;...

Related Articles

Popular Categories

spot_imgspot_img